മനോജ് കുമാർ
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനുമാണ് മനോജ് കുമാർ (ജനനം: ജൂലൈ 24, 1937). ദേശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും ഇദ്ദേഹം പ്രമുഖനായിരുന്നു. ആദ്യ ജീവിതംഹരികിഷൻ ഗോസ്വാമി എന്ന പേരിൽ ഇപ്പോഴത്തെ പാകിസ്താനിൽ പെടുന്ന അബോട്ടാബാദ് എന്ന സ്ഥലത്താണ് മനോജ് ജനിച്ചത്. തനിക്ക് 10 വയസ്സുള്ളപ്പോൾ ഇന്ത്യയുടെ വിഭജനകാലത്ത് കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. അതിനു ശേഷം രാജസ്ഥാനിലെ ഹനുമൻഗഡ് ജില്ലയിൽ താമസമാക്കി. ഡെൽഹിയിലെ ഹിന്ദു കോളേജിൽ നിന്ന് ബിരുദം നേടിയ മനോജ് തന്റെ ജീവിതം അഭിനയത്തിനു വേണ്ടി ചിലവഴിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു. അഭിനയജീവിതംതന്റെ കുട്ടിക്കാലത്ത് തന്നെ നടൻ ദീലീപ് കുമാറിന്റെ ആരാധകനായിരുന മനോജ് തന്റെ പേര് 1949 ൽ ഇറങ്ങിയ ദീലീപ് കുമാറിന്റെ ശബ്നം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ മനോജ് കുമാർ എന്ന പേര് സ്വീകരിക്കുകയായിർന്നു. 1957 ൽ ആദ്യമായി അഭിനയിച്ച ഫാഷൻ എന്ന ചിത്രം പരാജയമായിരുന്നു. പിന്നീട് 1960 ൽ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രം ശ്രദ്ധേയമായി. അതിനു ശേഷം 1962 മുതൽ 1965 വരെ കുറച്ചു ചിത്രങ്ങൾ അഭിനയിച്ചത് ശരാശരി വിജയങ്ങൾ ആയിരുന്നു. ദേശഭക്തിയുള്ള നായകനായി1964 ലെ ചിത്രമായ ശഹീദ് എന്ന ചിത്രം അദ്ദേഹത്തിന് ഒരു ദേശഭക്തിയുള്ള നായകൻ എന്ന ഒരു ഇമേജ് സമ്മാനിച്ചു.[1]. ഈ ചിത്രം സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിംഗിന്റെ ജീവിതത്തേയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേയും കുറിച്ചായിരുന്നു. 1967 ൽ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്തു. ഉപ്കാർ എന്ന ഈ ചിത്രവും ഒരു ദേശഭക്തിയെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. 1970 ൽ പൂരബ് ഓർ പശ്ചിം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ പശ്ചാത്യ സംസ്കാരങ്ങളുടെ അന്തരം കാണിക്കുന്ന ചിത്രവുമായി വന്നു. 1972 ൽ അഭിനയിച്ച ബേ-ഇമാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീടുള്ള അഭിനയ ജീവിതം1970 കളുടെ മധ്യത്തിൽ മനോജ് റോട്ടി കപ്‌ഡ മകാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ അക്കാലത്തെ പ്രമുഖ നടന്മാരായ സീനത്ത് അമൻ, ശശി കപൂർ, അമിതാഭ് ബച്ചൻ എന്നിവരോടൊപ്പമാണ് അഭിനയിച്ചത്. 1975 ൽ പ്രമുഖ നായിക നടീയായ ഹേമ മാലിനിയൊത്ത് സന്യാസി എന്ന ചിത്രത്തിൽ അഭിനയിച്ചു. 1981 ൽ അഭിനയിച്ച ക്രാന്തി എന്ന ചിത്രത്തിലെ വേഷമായിരുന്നു ഒടുവിലത്തെ ശ്രദ്ധേയമായ വേഷം. രാഷ്ട്രീയംമറ്റ് പല ബോളിവുഡ് നടന്മാരെ പോലെ തന്നെ മനോജ് കുമാറും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 2004 ൽ ശിവസേന പാർട്ടിയിൽ ചേർന്നു. വിവാദങ്ങൾ2007 ൽ ഫറ ഖാൻ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രത്തിൽ തന്നെ വളരെ താഴ്ന്ന രീതിയിൽ ചിത്രീകരിച്ചു എന്ന പറഞ്ഞ് ഒരു കേസ് ഫയൽ ചെയ്യുകയുണ്ടായി. പക്ഷേ, ഇത് പിന്നീട് ഒത്ത് തീർപ്പാവുകയുണ്ടായി. ആ ചിത്രത്തിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റുകയുമുണ്ടായി. സ്വകാര്യ ജീവിതംമനോജ് വിവാഹം ചെയ്തിരിക്കുന്നത് ശശി ഗോസ്വാമിയെ ആണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. രാജീവ് ഗോസ്വാമി, കുണാൽ ഗോസ്വാമി എന്നിവർ പിന്നീട് ബോളിവുഡ് ചലച്ചിത്രരംഗത്തേക്ക് വന്നവരാണ്. പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia