വിറ്റേസ്സീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് വിറ്റേസ്സീ (Vitaceae). മുന്തിരി കുടുംബം (Grape family എന്നാണ് ഇവ സാധാരണയായി അറിയപ്പെടുന്നത്.[1] 14 ജീനസ്സുകളിലായി 900ത്തോളം സ്പീഷിസുകൾ ഈ കുടുംബത്തിൽ ഉണ്ട്.[2] ലോകത്തിന്റെ ഉഷ്ണ, മിതോഷ്ണമേഖലകളിൽ കണ്ടുവരുന്ന ഈ സസ്യകുടുംബത്തിൽ ചെടികളും, മരങ്ങളും, ആരോഹികളും ഉൾപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ ഒട്ടുമിക്ക സസ്യങ്ങളും ആരോഹികളാണ്. അതിനാൽ ഇവയുടെ തണ്ടിൽ ഇലകൾക്കു് വിപരീതമായി ക്രമീകരിച്ച വള്ളിക്കൊടികൾ (tendrils) കാണപ്പെടുന്നു. മുന്തിരി വള്ളി കൂടാതെ നമുക്ക് പരിചിതമായ ഞഴുക്, ചങ്ങലംപരണ്ട, വെളുത്ത ചൊറിവള്ളി, ഞെരിഞ്ഞ, കാട്ടുപെരണ്ട, ചെമ്പരവള്ളി തുടങ്ങിയവയെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്. സവിശേഷതകൾഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടു കൂടിയവയോ ആണ്. ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയോ ഹസ്തക സിരാവിന്യാസത്തോടു കൂടിയവയോ ആണ്. മിക്ക സ്പീഷിസുകളിൽ ഇലയുടെ വക്കുകൾ ദന്തുരമായും എന്നാൽ ചില സ്പീഷിസുകളിൽ കാണപ്പെടുന്നു പൂർണ്ണവും ആണ്. ചില സ്പീഷിസുകളിൽ പത്രവൃന്തത്തിന്റെ അടിയിലായി വേഗം കൊഴിഞ്ഞുപോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.[3] ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ പൂക്കളും ഏകലിംഗ സ്വഭാവത്തോടുകൂടിയ പൂക്കളും കാണപ്പെടുന്നു. പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വലിപ്പത്തിൽ ചെറുതായ ഇവയുടെ പൂക്കൾക്ക് നാലോ അഞ്ചോ വിദളങ്ങളും ദളങ്ങളും കേസരങ്ങളും കാണപ്പെടുന്നു. ചില സ്പീഷിസുകളിൽ പൂമൊട്ടുകളാകുന്ന അവസ്ഥയിൽ ദളങ്ങൾ അവയുടെ അഗ്രഭാഗങ്ങളിൽ കൂടിച്ചേർന്നും പൂവായ് വിരിയുന്ന അവസ്ഥയിൽ കൊഴിഞ്ഞുപോവുകയും ചെയ്യും.ഏ സാധാരണയായി രണ്ട് പുഷ്‌പജനികൾ കൂടിച്ചേർന്നാണ് ജനിപുടം (gynoecium) ഉണ്ടാകുന്നത് വിരളം ചില സ്പീഷിസുകളിൽ മൂന്നോ ആറോ പൂഷ്പജനികൾ കൂടിച്ചേർന്നാണ് ജനിപുടം ഉണ്ടാകുന്നത്. സാമ്പത്തിക നേട്ടങ്ങൾ
ജീനസ്സുകൾഈ സസ്യകുടുംബത്തിൽ 14 ജീനസ്സുകളാണുള്ളത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia