ഞഴുക്
ഭാരതത്തിലെ നിത്യഹരിത വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ഞഴുക്. ഇംഗ്ലീഷിൽ bandicoot berry എന്നും മലയാളത്തിൽ ഞള്ള്, ഞളു, കുടഞഴുക്, മണിപ്പെരണ്ടി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Leea indica (Burm.f.) Merr എന്നാണ് . ഇത് Vitaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഛത്രി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ നാമം കുക്കൂരജിഹ്വ എന്നാണ്. 5 മീറ്റർ വരെ മ്യരം വയ്ക്കും.[1] സവിശേഷതകൾഏകദേശം എട്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. ഇതിന് വലിയ ഇലകളാണുള്ളത്. ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. കായ്കൾക്ക് വൃത്താകൃതിയാണുള്ളത്. ഇവ കുലകളായി കാണപ്പെടുന്നു. വേരുകളും ഇലകളുമാണ് ഔഷധഗുണമുള്ള ഭാഗങ്ങൾ. ഇളംകൊമ്പും തളിരിലയും കറിവയ്ക്കാൻ കൊള്ളാം, കായയും ചിലർ തിന്നാറുണ്ട്. ഇല നല്ല പച്ചിലവളമാണ്. ഹിന്ദു ആചാരങ്ങളിൽ മരണപ്പെട്ടാൽ കത്തിച്ച ചിതയിൽ നിന്ന് അസ്ഥിപെറുക്കിഎടുക്കുവാൻ ഞളുവിൻ കമ്പ് ഉപയോഗിച്ച് വരുന്നു. ഔഷധംപിത്തം, അതിസാരം, വയറിളക്കം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദ ഔഷധമായി ഈ സസ്യത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Leea indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Leea indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia