വൈൻ ടൂറിസം![]() ![]() വീഞ്ഞ് ഉണ്ടാക്കുന്നത് കാണാനും വാങ്ങാനും രുചിക്കാനും ഒക്കെയായി നടത്തുന്ന വിനോദസഞ്ചാരമാണ് വൈൻ ടൂറിസം എന്ന് അറിയപ്പെടുന്നത്. ഇത് എനോടൂറിസം, വിനിടൂറിസം എന്നീ പേരുകളിലും അറിയപ്പെടുന്നു. വൈനറികൾ സന്ദർശിക്കുക, വിവിധ തരത്തിലുള്ള വൈനുകൾ രുചിക്കുക, മുന്തിരിത്തോട്ടത്തിലൂടെയുള്ള നടത്തം, അല്ലെങ്കിൽ വിളവെടുപ്പിൽ സജീവമായി പങ്കെടുക്കുക എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വൈൻ ടൂറിസം. ![]() ഇന്ത്യയിൽ മഹാരാഷ്ട്ര, കർണ്ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് വൈൻ ടൂറിസം ഉള്ളത്. ചരിത്രംടൂറിസത്തിന്റെ താരതമ്യേന പുതിയ രൂപമാണ് വൈൻ ടൂറിസം. അതിന്റെ ചരിത്രം ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്. നാപ്പ വാലി എവിഎ, വൈൻ കൺട്രി തുടങ്ങിയ സ്ഥലങ്ങളിൽ, 1975 ൽ ഒരു സംയോജിത വിപണന ശ്രമം നടപ്പിലാക്കിയപ്പോൾ വൈൻ ടൂറിസം വളരെയധികം വളർച്ച കൈവരിച്ചു,[1] അതിന് ശേഷം 1976 ലെ ജഡ്ജ്മെൻ്റ് ഓഫ് പാരീസ് ഇതിന് കൂടുതൽ ഊർജ്ജം പകർന്നു.[2] കാറ്റലോണിയ, സ്പെയിൻ തുടങ്ങിയ മറ്റ് പ്രദേശങ്ങളിൽ 2000 കളുടെ പകുതി മുതൽ വൈൻ ടൂറിസം ആരഭിച്ചു, പ്രാഥമികമായി ഇത് സ്പെയിൻ മൊത്തത്തിൽ അറിയപ്പെടുന്ന കടൽത്തീര വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ രീതിയാണെന്ന് പറയപ്പെടുന്നു.[3] 2004 ൽ പുറത്തിറങ്ങിയ സൈഡ്വേസ് എന്ന ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങൾ സതേൺ കാലിഫോർണിയയിലെ സാന്താ ബാർബറ മേഖലയിലെ വൈനറികൾ സന്ദർശിക്കുന്ന രംഗങ്ങൾ ഉണ്ട്. ഈ ചിത്രം പുറത്തിറങ്ങിയതോടെ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കിടയിൽ വൈൻ ടൂറിസം നടത്തുന്നവരുടെ എണ്ണത്തിിൽ വർദ്ധനവുണ്ടായി. നിലവിൽ21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ വൈൻ ടൂറിസവുമായി ബന്ധപ്പെട്ട വ്യവസായം ഗണ്യമായി വളർന്നു. അമേരിക്കൻ ഐക്യനാടുകളിൽ 27 ദശലക്ഷം യാത്രക്കാർ, അല്ലെങ്കിൽ 17% അമേരിക്കൻ വിനോദ സഞ്ചാരികൾ പാചക അല്ലെങ്കിൽ വൈൻ സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇറ്റലിയിൽ ഇത് ഏകദേശം 5 ദശലക്ഷം യാത്രക്കാരാണ്, ഇത് 2.5 ബില്യൺ യൂറോ വരുമാനം ഉണ്ടാക്കുന്നു.[4] ജർമ്മനി, ഓസ്ട്രിയ, സ്ലൊവേനിയ, സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ഹംഗറി, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ സെല്ലാർ സന്ദർശനം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നവംബർ രണ്ടാം ഞായറാഴ്ച "എനോടൂറിസം ദിനം" ആഘോഷിക്കുന്നു.[5] വടക്കേ അമേരിക്കയിൽ, ആദ്യത്തെ വൈൻ ടൂറിസം ദിനത്തിന് 2013 മെയ് 11 ന് തുടക്കം കുറിച്ചു.[6] അടുത്ത കാലത്തായി ചിലി രാജ്യത്തുടനീളം നിരവധി വൈൻ ടൂറിസ്റ്റ് റൂട്ടുകൾ തുറന്നിട്ടുണ്ട്, അവയിൽ പലതിലും രാത്രി താമസസൗകര്യവും നൽകുന്നു.[7] ഇന്ത്യയിൽ മഹാരാഷ്ട്രയിൽ, നാസിക്കിലെ സുല മുന്തിരിത്തോട്ടം, നാസിക്കിലെ തന്നെ സാംബ വൈൻ, ചാറ്റൗ ഇൻഡേജ് എസ്റ്റേറ്റ് നാരായൺ ഗാവോൺ, അതുപോലെ മധ്യപ്രദേശ് ടിൻഡോറിയിലെ ചാറ്റൌ ഡി ഒറി, കർണ്ണാടക നന്ദി ഹിൽസിലെ ഗ്രോവർ മുന്തൊരിത്തോട്ടം എന്നിവ വൈൻ ടൂറിസത്തിന് പേര്കെട്ട സ്ഥലങ്ങളാണ്.[8] എല്ലാവർഷവും ഫെബ്രുവരി മാസത്തിൽ സുലയിൽ വൈൻഫെസ്റ്റ് നടക്കാറുണ്ട്.[8] ഇന്ത്യയിലെ പ്രശസ്തമായ വൈൻ കാർണിവൽ ആയ ഇതിൽ പങ്കെടുക്കാൻ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളാണ് എത്തുന്നത്.[8] പ്രവർത്തനങ്ങൾ![]() വൈനറികളിലേക്കുള്ള മിക്ക സന്ദർശനങ്ങളും നടക്കുന്നത് വൈൻ ഉത്പാദിപ്പിക്കുന്ന സൈറ്റിലോ സമീപത്തോ ആണ്. സന്ദർശകർ സാധാരണയായി വൈനറിയുടെ ചരിത്രം മനസിലാക്കുന്നു, വീഞ്ഞ് എങ്ങനെ നിർമ്മിക്കുന്നുവെന്ന് കാണുന്നു, തുടർന്ന് ആവശ്യമുള്ളവർ വൈനുകൾ ആസ്വദിക്കുകയും ചെയ്യും. ചില വൈനറികളിൽ, വൈനറിയിലെ ഒരു ചെറിയ ഗസ്റ്റ് ഹൗസിൽ താമസ സൗകര്യവും വാഗ്ദാനം ചെയ്യുന്നു. പല സന്ദർശകരും അവിടെ നിർമ്മിച്ച വൈൻ വാങ്ങാറുമുണ്ട്, ഇതിലൂടെയുള്ള വരുമാനം അവരുടെ വാർഷിക വിൽപനയുടെ 33% വരെ വരും.[9] വളരെ ചെറുതും കുറഞ്ഞ ഉൽപാദന പ്രദേശങ്ങളുമാളായ പ്രിയോറാറ്റ്, കാറ്റലോണിയ പോലെയുള്ളള സ്ഥലങ്ങൾ, ഉടമയുമായി ചെറിയതും അടുപ്പമുള്ളതുമായ സന്ദർശനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുന്തിരിത്തോട്ടങ്ങളിലൂടെയുള്ള നടത്തങ്ങളും മറ്റും ഈ പ്രദേശത്തിന്റെ സവിശേഷ ഗുണങ്ങൾ മനസ്സിലാക്കാൻ സന്ദർശകരെ സഹായിക്കുന്നു.[10] എനോടൂറിസം വ്യവസായം വളരുന്നതിന് അനുസരിച്ച്, "ബുറിക്ലെറ്റ" പോലെയുള്ള വൈദ്യുത സഹായത്തോടെയുള്ള സൈക്കിളുകൾ ഓടിക്കുന്നത് പോലുള്ളവയും ഇതിൽ ഉൾപ്പെടുത്തുന്നു.[11] ഭാവിമിക്ക ടൂറിസം ഏജൻസികളും ഇത് ടൂറിസം വ്യവസായത്തിന്റെ വളരെയധികം വളർച്ചാ സാധ്യതയുള്ള ഒരു വിഭാഗമായി കാണുന്നു. ചില പ്രദേശങ്ങളിൽ വൈൻ ടൂറിസം മേഖല അതിന്റെ മുഴുവൻ ശേഷിയുടെ 20% മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന് അവർ പ്രസ്താവിക്കുന്നു.[4] എനോടൂറിസം വളരുന്നതിനനുസരിച്ച്, പ്രദേശങ്ങൾ തുടർച്ചയായ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ച് ആളുകളുടെ എണ്ണം കൈകാര്യം ചെയ്യേണ്ടതുണ്ട്,[12] അല്ലാത്തപക്ഷം ഇത് സന്ദർശകരെ അകറ്റുകയും വൈൻ ടൂറിസത്തിന് വിപരീത ഫലം ഉണ്ടാകുകയും ചെയ്യും.[13] അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia