സഫാരി ടിവി
മലയാളഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു ഇന്ത്യൻ എക്സ്പ്ലോറേഷൻ ടെലിവിഷൻ ചാനലാണ് സഫാരി ടിവി. മലയാളത്തിലെ പുതിയ ചാനലായി സഫാരി ടി വി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് (2013) പ്രക്ഷേപണം ആരംഭിച്ചു. ലേബർ ഇന്ത്യ പബ്ലിക്കെഷൻസുമായി ചേർന്ന് സഫാരി മൾട്ടി മീഡിയ എന്ന കമ്പനിയാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത ദൃശ്യയാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും, ലേബർ ഇന്ത്യ എം ഡി യുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് സഫാരി ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. സഞ്ചാരത്തിലൂടെ വേറിട്ട ദൃശ്യാനുഭവം പകർന്നു തന്ന സന്തോഷ് ജോർജ് കുളങ്ങര മലയാളിയായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി കൂടിയാണ്. മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി. ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി.സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് ഈ ചാനലിന്റെ സ്ഥാപകരിൽ പ്രമുഖൻ. പരിപാടികൾ
അവലംബംപുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia