സി.എം. സ്റ്റീഫൻ
ഇന്ത്യയിലെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ[1] സി.എം. സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയപ്രവർത്തകനും, കേന്ദ്ര മന്ത്രിയുമായിരുന്നു[2]. (ഡിസംബർ 23 1918 – ജനുവരി 16 1984). അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി.[3] തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ, കേന്ദ്രമന്ത്രി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്. വ്യക്തിജീവിതംമാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.[4] ജീവിത രേഖ
തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia