സുസ്ഥിര വികസനലക്ഷ്യങ്ങൾ![]() ![]() ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച 17 ലക്ഷ്യങ്ങളുടെ സഞ്ചയമാണ് സുസ്ഥിര വികസനം ലക്ഷ്യങ്ങൾ (Sustainable Development Goals) എന്ന് വിളിക്കുന്നത്. 2015 ൽ പ്രഖ്യാപിച്ച ഈ ലക്ഷ്യങ്ങൾ 2030 ഓടെ നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. [1] [2] തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന ഇവ വിപുലമാക്കിയാൽ 169 ലക്ഷ്യങ്ങളുണ്ട്. മെച്ചപ്പെട്ടതും സുസ്ഥിരമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകയാണ് സുസ്ഥിരവികസനലക്ഷ്യങ്ങൾ. 2030-ഓടു കൂടി ഇവ നിറവേറ്റുക എന്നുള്ളതിനാൽ അജണ്ട 2030 എന്നും ഇത് അറിയപ്പെടുന്നു. നിലവിലുള്ളതും ഭാവിയിലേക്കുമുള്ള മുഴുവൻ മനുഷ്യർക്കും സമൂഹത്തിനും ഉതകുന്ന ഒരു ഉത്കൃഷ്ട രൂപരേഖയാണിത്. 2015-ൽ അവസാനിച്ച സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾക്ക് പകരമായാണ് ഇതു കൊണ്ടുവന്നത്. സഹസ്രാബ്ദ വികസനലക്ഷ്യങ്ങളിൽ നിന്നും വേറിട്ട് ഇതിൽ വികസിത - വികസ്വര രാജ്യങ്ങൾ എന്ന വേർതിരിവു കാണിക്കുന്നില്ല. 2012ൽ നടന്ന റിയോ + 20 കോൺഫറൻസിലാണ് ഇത് അംഗീകരിച്ചത്. ലക്ഷ്യങ്ങൾ
ചരിത്രം![]() 2015-ൽ ഐക്യരാഷ്ട്ര പൊതുസഭ ‘മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃക’യായി രൂപകൽപ്പന ചെയ്തിട്ടുള്ളതും 2030-ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 പരസ്പര ബന്ധിതമായ ആഗോള തലത്തിലുള്ള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ അഥവാ Sustainable Development Goals (SDG). അല്ലെങ്കിൽ ആഗോള ലക്ഷ്യങ്ങൾ. ഇന്ന് ലോകത്തിലെ മിക്ക വികസന ചർച്ചകളും പരിപാടികളും ഈ ലക്ഷ്യങ്ങൾ മുന്നോട്ടു വച്ച വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് SDG കളുടെ പ്രസക്തി നാം മനസ്സിലാക്കുന്നത്.[4] 2012-ൽ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന കോൺഫറൻസിലാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) എന്ന ആശയം ജനിച്ചത്. ലോകം അഭിമുഖീകരിക്കുന്ന അടിയന്തര പാരിസ്ഥിതിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെ നേരിടുന്ന ഒരു കൂട്ടം സാർവത്രിക ലക്ഷ്യങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ആ കോൺഫറൻസിന്റെ ലക്ഷ്യം. ദാരിദ്ര്യ നിവാരണത്തിനും വിവിധ മേഖലയിൽ വികസനം ഉറപ്പുവരുത്തുന്നതിനുമായി 2000-ൽ ആഗോള ശ്രമങ്ങൾക്ക് തുടക്കമിട്ട മില്ലേനിയം ഡെവലപ്‌മെന്റ് ഗോളുകൾ (Millenium Development Goals – MDG) മുന്നോട്ടു കൊണ്ടുപോകുന്നതിനായിട്ടാണ് SDGകൾ രൂപകൽപന ചെയ്തത്. കടുത്ത ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കുന്നതിനും മാരകമായ രോഗങ്ങൾ തടയുന്നതിനും പ്രാഥമിക വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും മറ്റ് വികസന മുൻഗണനകൾക്കൊപ്പം വ്യാപിപ്പിക്കുന്നതിനും അളക്കാവുന്നതും സാർവത്രികമായി അംഗീകരിച്ചതുമായ ലക്ഷ്യങ്ങൾ MDGകൾ സ്ഥാപിച്ചിരുന്നു. 2015-ഓടെ MDGകൾ നിരവധി സുപ്രധാന മേഖലകളിൽ പുരോഗതി കൈവരിച്ചു; ദാരിദ്ര്യം കുറയ്ക്കുക, ജലത്തിനും ശുചിത്വത്തിനും ആവശ്യമായ പ്രാധാന്യം നൽകുക, കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കുക, മാതൃ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുക, സ്വതന്ത്രമായ പ്രാഥമിക വിദ്യാഭ്യസം ഉറപ്പ് വരുത്തുക തുടങ്ങിയവ ഇതിൽ പെടും. എന്നാൽ ഈ പല മേഖലകളിലും നേട്ടങ്ങൾ വളരെ ഭാഗികമായിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പട്ടിണി അവസാനിപ്പിക്കാനും, പൂർണ്ണമായ ലിംഗസമത്വം കൈവരിക്കാനും, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഓരോ കുട്ടിയെയും പ്രാഥമിക തലത്തിനപ്പുറത്തേക്ക് വിദ്യാഭ്യാസം നൽകാനും, ലോകത്തെ കൂടുതൽ സുസ്ഥിര പാതയിലേക്ക് മാറ്റാനുള്ള അടിയന്തര ആഹ്വാനം കൂടിയാണ് എസ്ഡിജികൾ. എംഡിജികളുടെ പാരമ്പര്യവും നേട്ടങ്ങളും പുതിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിന് വിലയേറിയ പാഠങ്ങളും അനുഭവങ്ങളും നൽകുന്നു. 2015 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ. സുസ്ഥിര വികസന ഉച്ചകോടിയിൽവച്ചു സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട അതിന്റെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ അംഗീകരിച്ചു. എല്ലാ ഐക്യരാഷ്ട്ര അംഗരാജ്യങ്ങളും 2015-ൽ അംഗീകരിച്ച 2030-ലെ സുസ്ഥിര വികസനത്തിനായുള്ള അജണ്ട, ഇപ്പോഴത്തേക്കും ഭാവിയിലേക്കും, മുഴുവൻ മനുഷ്യർക്കും ഗ്രഹത്തിനും, സമാധാനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന ഒരു സർവ്വോൽക്കൃഷ്ട രൂപരേഖയാണ് പ്രദാനം ചെയ്യുന്നത്. ലക്ഷ്യങ്ങൾ വിശാലവും പരസ്പരാശ്രിതവുമാണെങ്കിലും, എസ്ഡിജികളെ കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ 2017-ൽ യു.എൻ പൊതുസഭ അംഗീകരിച്ച പ്രമേയം, ഓരോ ലക്ഷ്യത്തിലേക്കുമുള്ള പുരോഗതി അളക്കുന്നതിന് ഉപയോഗിക്കുന്ന സൂചകങ്ങൾക്കൊപ്പം ഓരോ ലക്ഷ്യത്തിനും നിർദ്ദിഷ്ട ഉദ്ദേശ്യങ്ങളും (targets) തയ്യാറാക്കി അംഗീകരിച്ചു. ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്ന സമയം 2030-ലേക്ക് നിർണ്ണയിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia