ഹൗ സ്റ്റഫ് വർക്ക്സ്.കോം

വാഹന യന്ത്രങ്ങൾ, സി.ഡി, ഹാർഡ് ഡിസ്ക്ക്, വിമാനം തുടങ്ങി റോക്കറ്റുകൾ വരെ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ലളിതമായും വിശദമായും പറഞ്ഞുതരുന്ന വെബ്സൈറ്റാണു ഹൗ സ്റ്റഫ് വർക്ക്സ്. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, വിനോദം, ആരോഗ്യം, സാമ്പത്തികം, വീട്, വ്യക്തികൾ, യാത്ര, ശാസ്ത്രം, തുടങ്ങിയ വിഭാഗങ്ങളിലായി നമുക്കുണ്ടാകുന്ന നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു സൈബർ അനുഭവമാണു ഈ വെബ്സൈറ്റ്. മുഖത്താളിൽ നിന്നുള്ളതോ തിരഞ്ഞെടുത്തതോ ആയ വിവരങ്ങൾ നമുക്ക് താളുകളിലായി കാണാൻ കഴിയും. പല വിഭാഗങ്ങളുടെയും തത്ത്വങ്ങൾ പെട്ടെന്നു മനസ്സിലാക്കാനായി ലളീതമായി ഫ്ലാഷ് അനിമേഷനുകളുടെ സഹായത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

http://www.howstuffworks.com

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya