അജിത് പ്രസാദ് ജെയിൻ
അജിത് പ്രസാദ് ജെയിൻ (1902–1977) കേരളത്തിന്റെ ഗവർണറായിരുന്നു. യു. പിയിലെ കോൺഗ്രസ്സ് കമ്മിറ്റി ചെയർമാനും കേന്ദ്ര മന്ത്രിയും ആയിരുന്നു. [1][2]ഉത്തർപ്രദേശിലെ സഹറൻപൂർ ആണു സ്വദേശം. [3] 1902ൽ മീററ്റിലാണ് അദ്ദേഹം ജനിച്ചത്. ലക്നൗ സർവ്വകലാശാലയിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം എൽ. എൽ. ബി പാസ്സായി. 1926ൽ അഭിഭാഷകനായി. [4] 1930ലെ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തു. തുടർന്ന് കോൺഗ്രസ്സിന്റെ എല്ലാ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. 1952ലെ നെഹ്രു മന്ത്രിസഭയിൽ പുനരധിവാസ വകുപ്പു മന്ത്രിയായിരുന്നു. December 1954 to August 1959 അദ്ദേഹം ഭക്ഷ്യ കൃഷി മന്ത്രിയായി. വി. വി. ഗിരിക്കു ശേഷം കേരളത്തിന്റെ മൂന്നാം ഗവർണ്ണറായി 2 April 1965 to 6 February 1966 വരെ സേവനം അനുഷ്ടിച്ചു. കേരളത്തിൽ ഈ സമയത്ത് പ്രസിഡന്റു ഭരണമായിരുന്നു.[5] ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണശേഷം പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിയെ അനുകൂലിച്ചു. മൊറാർജി ദേശായിയെ എതിർത്ത് കോൺഗ്രസ്സിനുള്ളിലുള്ള ഇടതുചേരിയെ ശക്തിപ്പെടുത്താൻ പ്രവർത്തിച്ചു.
സെമീന്ദാരി സമ്പ്രദായം നിർത്തലാക്കാൻ ആദ്ദേഹം യത്നിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ അംഗമായ അദ്ദേഹം, സെമീന്ദാരി സമ്പ്രദായം നിർത്റ്റ്ഘലാക്കാനുള്ള ബിൽ രൂപപ്പെടുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. നദീസംയോജനപദ്ധതിയുടെ തുടക്കക്കാരിലൊരാളുമായിരുന്നു. ഇന്ത്യയുടെ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കായി ഹരിതവിപ്ലവത്തിനു തുടക്കം കുറിക്കാനും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കാരണമായി.[6] അദ്ദേഹം Shadow of the bear: The Indo-Soviet treaty , Kashmir: what really happened എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. [7][8] 1977ഡിസംബർ 31നു അജിത് പ്രസാദ് ജൈൻ എഴുപത്തഞ്ചാം വയസ്സിൽ മരിച്ചു. [9] അവലംബം
|
Portal di Ensiklopedia Dunia