അരവിന്ദ ഡി സിൽവ
ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും മുൻ നായകനുമായിരുന്നു അരവിന്ദ ഡി സിൽവ എന്നറിയപ്പെട്ടിരുന്ന ദേശബംദു പിന്നദുവഗെ അരവിന്ദ ഡി സിൽവ (സിംഹള: අරවින්ද ද සිල්වා ; ജനനം: 17 ഒക്ടോബർ 1965). ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുള്ള ഇദ്ദേഹം ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. 1996ലെ ക്രിക്കറ്റ് ലോകകപ്പ് വിജയിക്കാൻ ചുക്കാൻ പിടിക്കുകയും സ്ഥിരമായി തോറ്റു കൊണ്ടിരുന്ന ശ്രീലങ്കൻ ടീമിനെ ഇന്നത്തെ ഫോമിലേക്ക് എത്തിക്കുകയും ചെയ്തു. 2003ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ശ്രീലങ്കൻ ക്രിക്കറ്റിലെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്[1]. ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുകയും മൂന്നോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഏക കളിക്കാരനാണ് അരവിന്ദ. ഒരു ടെസ്റ്റിൽ പുറത്താകാതെ രണ്ട് ശതകങ്ങൾ നേടിയ ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം, 1997-ൽ പാകിസ്താനെതിരായ ടെസ്റ്റിൽ പുറാത്താകാതെ 138ഉം 103ഉം റൺസ് നേടി[2]. വിദ്യാഭ്യാസംകൊളംബോയിലെ ഡി.എസ് സേനനായക കോളേജിൽ ചേരുന്നതിന് മുമ്പ് കൊളംബോയിലെ ഇസിപതാന കോളേജിലാണ് ഡി സിൽവ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആഭ്യന്തര കരിയർ1995-ലെ വിജയകരമായ ഇംഗ്ലീഷ് കൗണ്ടി സീസൺ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു, ഈ സീസണിൽ അദ്ദേഹം കെന്റിനു വേണ്ടിയാണ് കളിച്ചത്. കെന്റിന്റെ മുൻ നിര വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാനായ കാൾ ഹൂപ്പർ സ്വന്തം ടീമിനോപ്പം ചേർന്നപ്പോഴാണ്[3], ന്യൂസിലാൻഡ് പര്യടനം കഴിഞ്ഞയുടനെ അരവിന്ദ കെന്റിൽ ചേർന്നത്. 1995-ലെ കൗണ്ടി ച്യാമ്പൻഷിപ്പിൽ മാർക്ക് രാംപ്രകാശ്, നാസർ ഹുസൈൻ എന്നിവർക്ക് ശേഷം ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റ്സ്മാനായിരുന്നു അരവിന്ദ. സീസണിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ 255 ഉൾപ്പെടെ 59.32 ശരാശരിയിൽ 1661 റൺസും ആറ് സെഞ്ച്വറികളും അദ്ദേഹം നേടി. മിക്കപ്പോഴും ഒരു അഞ്ചാം ബൗളറുടേയും ആറാം ബൗളറുടെയും റോളുകൾ കൂടി ഇവിടെ അദ്ദേഹം കൈകാര്യം ചെയ്തു[4][5]. അന്താരാഷ്ട്ര കരിയർ1984 ൽ ഇംഗ്ലണ്ടിനെതിരായി ലോർഡ്‌സിൽ ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു[6]. തിടുക്കത്തിൽ ഷോട്ടുകൾ കളിച്ചു സ്ഥിരമായി പുറത്താകുന്ന പ്രവണതയുള്ളതിനാൽ മാഡ് മാക്സ് എന്ന വിളിപ്പേരും അദ്ദേഹത്തിന് കിട്ടി. 1996-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള ഇന്നിംഗ്സ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലറും ഭാവി ക്യാപ്റ്റൻ റിക്കി പോണ്ടിംഗും ഉൾപ്പെടെ 42 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ട് ക്യാച്ചുകളും എടുത്തു. തുടർന്ന് ബാറ്റിംഗിൽ 107 റൺസും നേടി ശ്രീലങ്കയ്ക്ക് 7 വിക്കറ്റിന്റെ വിജയവും അതുവഴി ലോകകപ്പും നേടികൊടുത്തു. ഈ മികച്ച പ്രകടനം ഫൈനലൈലെ മാൻ ഓഫ് ദ മാച്ച് അവാർഡും നേടികൊടുത്തു[7]. ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം 2002-ൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നായി വിസ്ഡൻ അംഗീകരിച്ചു, വിസ്ഡന്റെ മികച്ച 100 ബൗളിംഗ് ചാർട്ടിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം 82-ആം സ്ഥാനത്താണ്[8]. അംഗീകാരങ്ങൾ1996-ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറായ അഞ്ച് പേരിൽ ഒരാളായിരുന്നു ഡി സിൽവ, ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ ശ്രീലങ്കൻ ക്രിക്കറ്ററുമാണ് അരവിന്ദ[9]. വിസ്ഡന്റെ മികച്ച 100 ബാറ്റിംഗ് പ്രകടനങ്ങളുടെ പട്ടികയിൽ ആറ് എൻട്രികളുമായി അരവിന്ദ രണ്ടാമനായി, ഏഴ് എൻട്രികളുമായി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ വിവ് റിച്ചാർഡ്സണാണ് ഈ പട്ടികയിൽ മുന്നിൽ[10]. അന്താരാഷ്ട്ര പ്രകടനംടെസ്റ്റ് മാച്ച് പ്രകടനം
ഏകദിന പ്രകടനം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia