അവെഞ്ചേഴ്സ്: എൻഡ്ഗെയിം
മാർവൽ കോമിക്സ് അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് അവെഞ്ചേഴ്സ്: എൻഡ്ഗെയിം. നിർമ്മാണം മാർവൽ സ്റ്റുഡിയോസും വിതരണം വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സും ആണ്. 2018 ലെ അവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമാണ്. റോബർട്ട് ഡൌനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ.ക്രിസ്റ്റഫർ ഹെംസ്വർത്ത്,സ്കാർലെറ്റ് ജൊഹാൻസൻ ,ജോഷ് ബ്രോലിൻ,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു. 2019 ഏപ്രിൽ 22 ന് ലോസ് ആഞ്ചലസിൽ പ്രീമിയർ പ്രദർശനം നടന്നു. 2019 ഏപ്രിൽ 26 ന് ഐമാക്സിലും 3D യിലുമായി അമേരിക്കയിൽ തിയറ്ററുകളായി റിലീസ് ചെയ്തു. 2019 ജൂലൈയിൽ ലോകസിനിമാചരിത്രത്തിൽ തന്നെ ഏറ്റവുമധികം പണം നേടുന്ന ചിത്രമെന്ന ബഹുമതി ഈ ചിത്രം സ്വന്തമാക്കി. 2009-ൽ പുറത്തിറങ്ങിയ അവതാർ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡാണ് ഈ ചിത്രം ഭേദിച്ചത്.[2] അഭിനേതാക്കൾ
അവലംബം
|
Portal di Ensiklopedia Dunia