അൽ ഖസീം പ്രവിശ്യ
സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് അൽ ഖസീം പ്രവിശ്യ (അറബി: منطقة القصيم Al Qaṣīm [ælqɑˈsˤiːm]). ബുറൈദയാണ് അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനം. കൃഷിസ്ഥലങ്ങൾക്ക് പേരുകേട്ടതാണ് അൽ ഖസീം പ്രവിശ്യ. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഫൈസൽ ബിൻ മിഷാൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ. സ്ഥാനംതലസ്ഥാനമായ റിയാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) വടക്കുപടിഞ്ഞാറായി സൗദി അറേബ്യയുടെ മധ്യഭാഗത്തായാണ് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. തെക്കും കിഴക്കും റിയാദ് മേഖലയും വടക്ക് ഹായിൽ മേഖലയും പടിഞ്ഞാറ് അൽ മദീന മേഖലയുമാണ് ഈ പ്രവിശ്യയുടെ അതിർത്തികൾ. ഈ പ്രദേശം സൗദി അറേബ്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളുമായും വളരെ സങ്കീർണ്ണമായ ഹൈവേ ശൃംഖലയാൽ ബന്ധിപ്പിച്ചിരിക്കുന്നു. പ്രാദേശിക വിമാനത്താവളമായ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് റീജിയണൽ എയർപോർട്ട്, അൽ ഖസിം പ്രവിശ്യയെ രാജ്യത്തെ മറ്റ് പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia