ആക്‌സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവ്വീസ് അഥവാ ആക്ട്സ്(ഇംഗ്ലീഷിൽ: ACTS) തൃശ്ശൂർ നഗരത്തിലും തൃശ്ശൂർ ജില്ലയിലും (ഇന്ത്യ) അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ അടിയന്തര സഹായം നൽകുന്ന ഒരു സന്നദ്ധ സംഘടനയാണ്.[1][2][3]1099 എന്ന ടോൾ ഫ്രീ നമ്പറിൽ ആക്ട്സിനെ സേവനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാണ്. ഇപ്പോൾ തൃശൂർ ജില്ലയിൽ മാത്രമാണ് ആക്ട്സിന്റെ സേവനം ലഭ്യമാകുന്നത്.
ചരിത്രം
ജില്ലാ കളക്ടർ അൽകേഷ് കുമാർശർമയുടെയും ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മല്ലിൻടെയും [4] അദ്ധ്യക്ഷതയിൽ പ്രാദേശിക നാഗരിക നേതാക്കളുടെ പിന്തുണയോടെ 2000 മെയ് മാസം 8 നാണ് ആക്ട്സ് സ്ഥാപിതമായത്. ജില്ലാ കളക്ടർ പ്രസിഡന്റും പോലീസ് കമ്മീഷണർ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.
തൃശ്ശൂർ മാതൃക
അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് , അതിനെ തുടർന്നുണ്ടാകുന്ന കേസിന്റെ നൂലാമാലകളും നിയമനടപടികളും ഒഴിവാക്കുന്നതിന് കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയാണ് സ്കന്ദൻ കമ്മിറ്റി. ആക്ട്സിന്റെ പ്രവർത്തനങ്ങളെ പറ്റി പ്രസ്തുത കമ്മറ്റി സസൂക്ഷ്മം പഠിക്കുകും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വിലയിരുത്തി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ തൃശ്ശൂർ മാതൃക കമ്മിറ്റി ശുപാർശ ചെയ്തു.[5][6]