ആന്റൺ ഡി കോം യൂണിവേഴ്സിറ്റി (സുരിനാം)
ആന്റൺ ഡി കോം യൂണിവേഴ്സിറ്റി സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന ഒരു സർവകലാശാലയാണ്. നാസികൾ നെതർലാന്റ്സിലെ പ്രവാസത്തിലായിരുന്ന സമയത്ത് കൊല്ലപ്പെട്ട കൊളോണിയലിസം വിരുദ്ധ പ്രവർത്തകനായ ആന്റൺ ഡെ കോമിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ചരിത്രംസ്ഥാപിക്കൽ പത്തൊൻപതാം നൂറ്റാണ്ടോടെ സുരിനാമിൽ ടെർഷ്യറി വിദ്യാഭ്യാസം ലഭ്യമായിരുന്നു. 1882-ൽ "ജെനീസ്കുണ്ടിഗെ സ്കൂളിൽ" ടെർഷ്യറി വിദ്യാഭ്യാസം നൽകിയിരിന്നു. അവിടെ ഒരു സംഘടിത നിയമ വിദ്യാഭ്യാസവും (നിയമ-സ്കൂൾ) നിലവിലുണ്ടായിരുന്നു. ഇത് അവസാന നാല്പതുകളിൽ സ്ഥാപിതമായതാണ്. കൂടാതെ, മറ്റു പാരാ-യൂണിവേഴ്സിറ്റി കോഴ്സുകളായ സർവ്വേയർ, ഫാർമസിസ്റ്റ്, ദന്ത ഡോക്ടർ എന്നിവയും ഉണ്ടായിരുന്നു, 1966-ൽ "Staten of Suriname" ശതാബ്ദിയിൽ ഈ സ്ഥാപനം സുരിനാം ഗവൺമെന്റുമായി ഒരു സർവകലാശാല സ്ഥാപിക്കാൻ ഒരു സുപ്രധാന തീരുമാനമെടുത്തു. 1968 നവംബർ 1 ന് അപ്പോഴും നിലനിന്നിരുന്ന തീയേറ്റർ സ്റ്റാറിൽ സർവകലാശാല നിലവിൽ വന്നു. അന്നു മുതൽ, നവംബറിന്റെ ആദ്യ ദിനം സ്ഥാപക ദിനം ആയി ആഘോഷിക്കുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia