ആയില്യം തിരുനാൾ ബാലരാമ വർമ്മ
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം[3]. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ (1847 -1860) ഭരണകാലഘട്ട ശേഷമാണ് ആയില്യം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്. ജീവിതരേഖ1832 മാർച്ച് 14-ന് മീനമാസത്തിലെ ആയില്യം നാളിൽ ജനിച്ച രാമവർമ്മ, 1860 സെപ്തംബർ 7-ന് അമ്മാവന്റെ മരണത്തെത്തുടർന്മ് 28-ആം വയസ്സിൽ രാജാവായി അധികാരമേറ്റു. ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്ര ഗോപുരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. പത്മതീർത്ഥം ശുചീകരിക്കുവാൻ നടപടി സ്വീകരിച്ചിരുന്നു. 1873-ൽ തിരുവനന്തപുരം ആർട്സ് കോളേജ് നിർമ്മാണം പൂർത്തീകരിച്ചു. കൂടാതെ തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലുമായി ഗവ. ആർട്സ് കോളേജ്, സയൻസ് കോളേജ്, വെർണാക്കുലർ സ്കൂൾ, ലോ കോളേജ്, സർവ്വേ സ്കൂൾ, ട്രെയിനിംഗ് സ്കൂൾ, ഗേൾസ് സ്കൂൾ, ബുക്ക് സെലക്ഷൻ കമ്മിറ്റി, ആശുപത്രികൾ, മനോരോഗാശുപത്രി എന്നിവ സ്ഥാപിച്ചു. രോഗപ്രതിരോധത്തിനായി വാക്സിനേഷൻ ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലം നിർമ്മിച്ചത്. കൂടാതെ വർക്കല തുരങ്കം സ്ഥാപിച്ചു. നിരവധി ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും ബിരുദം നേടിയിരുന്നു. മലയാളനാടകത്തിന് തുടക്കം കുറിച്ചത് ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷയോടു കൂടിയാണ്. ആധുനിക മലയാളസാഹിത്യത്തിന് മികച്ച സാഹിത്യ സംഭാവനകൾ ഇദ്ദേഹം നൽകിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം, കൂടാതെ മറ്റു ചില സ്ഥലങ്ങളിലെ ഔദ്യോഗികമായ കെട്ടിടങ്ങൾ തുടങ്ങിയവ ഇദ്ദേഹം സ്ഥാപിച്ചു. 1862 - ൽ കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്തെ മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. മക്കളിലാതിരുന്നതിനാൽ കല്യാണിക്കുട്ടിയമ്മയുടെ അനുജത്തിയുടെ മകളെ ഇവർ ദത്തെടുത്തു. കഥകളിയിലും മറ്റും രാജാവിന് അത്ര താല്പര്യമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടിരുന്നു. എങ്കിലും യോഗത്തിലെ വേഷക്കാർക്കും മറ്റും മുൻപു നൽകിയിരുന്ന പോലെ ശമ്പളം ഇദ്ദേഹവും നൽകിയിരുന്നു. രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. 1880 മേയ് 30-ന് 48-ആം വയസ്സിൽ അന്തരിച്ചു. ![]() അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia