ഇ. അബൂബക്കർ
പൊതുപ്രവർത്തകൻ, സാമൂഹിക-രാഷ്ട്രീയ നിരീക്ഷകൻ, ഇസ്‌ലാമിക പണ്ഡിതൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഇ അബൂബക്കർ, പോപുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫിന്റെ സ്ഥാപകനാണ്. 2006 ൽ തേജസ് ദിനപത്രം തുടങ്ങുമ്പോൾ മാനേജിംങ് എഡിറ്ററായിരുന്നു. ജീവിതരേഖകോഴിക്കോട് ജില്ലയിലെ കൊടുവള്ളി കരുവൻപൊയിൽ .[1] 1952 മെയ് 31 നു ഇരുപ്പുങ്ങൽ ഹസ്സന്റെയും കെ.പി ഉമ്മയ്യയുടേയും മകനായി ജനനം. കരുവൻപൊയിൽ ജി.യു.പി സ്കൂൾ , കൊടുവള്ളി ഹൈ സ്കൂൾ , ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് ,അരീക്കോട് സുല്ലമുസ്സലാം അറബി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം കോഴിക്കോട് നടക്കാവ് ഗവ. ടിടിഐ നിന്ന് അധ്യാപക പരിശിലനം നേടി. 2005 മാർച്ചിൽ സ്വമേധയാ വിരമിക്കുന്നത്‌വരെയും ചേന്ദമംഗലൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യാപകനായിരുന്നു. പൊതുജീവിതംകോഴിക്കോട് ട്രൈനിംഗ് സെന്ററിൽ ഭാഷാ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു, 1973 - 74 കാലയളവിൽ ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982 ൽ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ അഖിലേന്ത്യ മില്ലി കൗൺസിൽ സെക്രട്ടറിയാണു. ഇ. അബൂബക്കർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ദേശിയ ചെയർമാനും,നിലവിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ബോർഡ്,അംഗവുമാണ്. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് [2] പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ, എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ,[3] ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും, ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം [4] റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ, ഇന്റർമീഡിയ പബ്ലിഷിംങ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോഡ്, ഓൾ ഇന്ത്യ മില്ലി കൗൺസിൽ എന്നിവയുടെ സ്ഥാപകാംഗമാണ്. കുടുംബംതറവട്ടത്ത് മാളിയേക്കൽ ആമിനയാണ് ഭാര്യ. ഷബീന, ലീന തബസ്സും, ഹസ്‌ന, ഹുസ്‌ന, അമൽ തഹ്‌സീൻ, ഥവലാൽ ഹസൂൻ, ദാന തബസ്സും എന്നിവർ മക്കളാണ്. കൃതികൾ
അവലംബംശിശിര സന്ധ്യകൾ ഗ്രീഷ്മ മധ്യാഹ്നങ്ങൾ - തേജസ് ബുക്‌സ് E. Aboobacker എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia