ഇംഗ്ലണ്ടിലെ ജോൺ രാജാവ്
1199 മുതൽ 1216 വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു ജോൺ (ജനനം:ഡിസംബർ 24 1166 മരണം:ഒക്ടോബർ 19 1216), ഭൂമി കൈവശമില്ലാത്തയാൾ എന്ന അർഥത്തിൽ ജോൺ ലാക്ലാന്റ് (John Lackland Norman French: Johan sanz Terre),[1] എന്നും അറിയപ്പെട്ടിരുന്നു. ജോൺ രാജാവിന്റെ ഭരണകാലത്തിൽ ഒന്നാം ബാരൺസ് യുദ്ധത്തിനു ശേഷമാണ് മാഗ്നാകാർട്ടയിൽ അദ്ദേഹം ഒപ്പുവച്ചത്. ആദ്യകാല ജീവിതം (1166–89)![]() ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ പ്രഭ്വിയുടെയും പുത്രനായി 1166 ഡിസംബർ 24-ന് ജനിച്ചു.[2] ജനിച്ച് അധികകാലം കഴിയുന്നതിനു മുമ്പേ ജോണിന്റെ സംരക്ഷണ ചുമതല ഒരു ആയ ഏറ്റെടുത്തു. അന്നത്തെ മധ്യകാല കുലീന കുടുംബങ്ങളുടെ പാരമ്പര്യമായിരുന്നു ഇത്[3]. എലനോർ അക്വിറ്റൈൻ തലസ്ഥാനമായ പായീറ്റേഴ്സിലേക്ക് പോയപ്പോൾ ജോണിനെയും സഹോദരി ജൊആനെയും ഫോൻവേവ്റൗൾ ആബിയിൽ അയച്ചു. [4] അടുത്ത കുറേ വർഷങ്ങൾ എലനോർ തന്റെ ഭർത്താവ് ഹെൻറിക്ക് എതിരായി ഗൂഢാലോചന നടത്തി. ഹെൻറിയും മാതാവും ജോണിന്റെ ആദ്യകാല ജീവിതത്തിൽ കാര്യമായ ഒരു പങ്കും വഹിച്ചിരുന്നില്ല.[3]
![]() റിച്ചാർഡ്സിന്റെ ഭരണകാലം (1189-99)![]() 1189 സെപ്തംബർ മാസത്തിൽ ജോണിന്റെ മൂത്ത സഹോദരൻ റിച്ചാർഡ് രാജാവായി. മൂന്നാം കുരുശുയുദ്ധത്തിൽ ചേരാനുള്ള ഉദ്ദേശ്യം റിച്ചാർഡ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു[5] ഭൂമി, സ്ഥാനപ്പേരുകൾ, നിയമനങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെ കുരുശുയുദ്ധത്തിനാവശ്യമായ ധനം സമാഹരിച്ച റിച്ചാർഡ്, താൻ വിദേശത്തായിരിക്കുമ്പോൾ തനിക്കെതിരെ കലാപം വരാതിരിക്കാൻ പ്രഭുക്കളിൽ നിന്നും ഉറപ്പ് വാങ്ങാനും ശ്രമിച്ചു.[6] റിച്ചാർഡിനോടുള്ള കൂറ് ഉറപ്പാക്കാൻ ജോണിനെ മോർടേയ്നിലെ കൗണ്ട് ആയി നിയമിച്ചു സമ്പന്നയായ ഗ്ലൂസ്റ്ററിലെ ഇസബെല്ലുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു, കൂടാതെ ലൻകാസ്റ്ററിൽ വിലപിടിപ്പുള്ള ഭൂസ്വത്തുക്കളും കോൺവാൾ, ഡെർബി, ഡെവൺ, ഡോർസെറ്റ്, നോടിങ്‌ഹാം, സോമർസെറ്റ് എന്നീ കൗണ്ടികളും ജോണിന് നൽകി. [7] ഇതിനു പകരമായി, അടുത്ത മൂന്നു വർഷത്തേക്ക് ഇംഗ്ലണ്ട് സന്ദർശിക്കില്ലെന്ന് ജോൺ ഉറപ്പുനൽകി. റിച്ചാർഡ് സഹോദരനായ ജെഫ്രിയുടെ നാലു വയസ്സുകാരനായ ആർതറിനെ സിംഹാസനസ്ഥനായി നിയമിച്ചു[8]
ആദ്യകാല ഭരണം (1199–1204)![]() 1199 ഏപ്രിൽ ആറിന് റിച്ചാർഡ് മരണമടഞ്ഞപ്പോൾ കിരീടാവകാശികളായി രണ്ടു പേർ ഉണ്ടായിരുന്നു. ഹെൻറി രണ്ടാമന്റെ ജീവിച്ചിരിപ്പുള്ള ഏക മകൻ ജോൺ, ജോണിന്റെ മൂത്ത സഹോദരൻ ജെഫ്രിയുടെ മകൻ ആർതർ എന്നിവരായിരുന്നു അവർ.[9] റിച്ചാർഡ് തന്റെ അന്ത്യകാലത്ത് ജോണിനെ രാജാവാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നിലധികം പേർ രാജ്യാവകാശം ഉന്നയിച്ചാൽ എന്തു തീരുമാനിക്കണം എന്ന് അന്നത്തെ നിയമത്തിൽ വ്യക്തമായിരുന്നില്ല.[10] ഇക്കാര്യത്തിൽ നോർമൻ നിയമം ജോണിന്റെ ഭാഗത്തായിരുന്നപ്പോൾ ആഞ്‌ജെവിൻ നിയമം ആർതറിന്റെ ഭാഗത്തായിരുന്നു.[11] ഇംഗ്ലീഷ്,നോർമൻ പ്രഭുക്കളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും മാതാവ് എലനോറിന്റെ പിന്തുണയും കരസ്തമാക്കിയ ജോൺ വെസ്റ്റ്മിനിസ്റ്ററിൽ കിരീടധാരണം നടത്തി. ബ്രെറ്റൺ, മെയ്‌ൻ, അഞ്ജൊ എന്നിവിടങ്ങളിലെ പ്രഭുക്കൾ ആർതറിനെ പിന്തുണച്ചു. അഞ്ജവിൻ പ്രദേശങ്ങളെ വിഘടിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമന്റെ പിന്തുണയും ആർതറിന് ലഭിച്ചു.[12] 1202-ൽ ആർതറിനെ ജോൺ പരാജയപ്പെടുത്തി. ഒന്നാം ബാരൺസ് യുദ്ധം (1215–16)![]()
1214-ൽ ഫ്രാൻസുമായി നടന്ന യുദ്ധം1214-ൽ നോർമണ്ടി കീഴടക്കാനായി ഫ്രാൻസുമായി നടന്ന യുദ്ധത്തിൽ ജോണിന് പരാജയം സംഭവിച്ചു. ഒക്ടോബറിൽ ജോൺ ഇംഗ്ലണ്ടിലേക്ക് മടങ്ങി.[15] മാഗ്നകാർട്ട![]() തിരിച്ചു വന്ന് ഏതാനും മാസങ്ങൾക്കകം ഇംഗ്ലണ്ടിലെ വടക്കും കിഴക്കും ഭാഗത്തുള്ള പ്രഭുക്കൾ ജോണിന്റെ ഭരണത്തിനെതിരെ തിരിയാൻ തുടങ്ങി [16] തുടർന്ന് 1215 മേയിൽ ആഭ്യന്തരയുദ്ധം ഉണ്ടായി. 1215 ജൂൺ 15-ആം തീയതി പ്രഭുക്കന്മാരുമായി ചർച്ചയ്ക്ക് വിൻഡ്സർ കൊട്ടാരത്തിനു സമീപത്തെ റെണ്ണിമീഡ് മൈതാനത്തെത്തിയ രാജാവിനെക്കൊണ്ട് അവർ മാഗ്നാകാർട്ട എന്ന പ്രമാണരേഖയിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു.
കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia