ഇടതുപക്ഷ ജനാധിപത്യ മുന്നണി
കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഐ നേതാവായിരുന്ന പി കെ വാസുദേവൻ നായർ കോൺഗ്രസ് പിന്തുണയോട വഹിച്ചിരുന്ന മുഖ്യമന്ത്രി പദവി രാജി വെച്ച് കോൺഗ്രസ് ബന്ധം സിപിഐ അവസാനിപ്പിക്കുകയും പിന്നീട് സിപിഐഎമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയുമായിരുന്നു. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു. പിണറായി വിജയൻ 2016ൽ ഭരണത്തിലേറിയതിന് ശേഷം അതിനൊരു മാറ്റം വന്നു. 2021 ലും ഇടതുപക്ഷം വൻപിച്ച ഭൂരിപക്ഷത്തോടെ ഭരണ തുടർച്ച സംഭവിച്ചു. മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിയുടെ നിലവിലെ കൺവീനറാണ്. ടി.പി. രാമകൃഷ്ണൻ[1]
എൽ.ഡി.എഫ് കൺവീനർമാർ
ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾ
കേരള നിയമസഭയിലെ കക്ഷി നില 2016ഇടതുമുന്നണി = ആകെ 99 [4]
പാർലമെന്റ് അംഗങ്ങൾ
ഇതും കാണുകകുറിപ്പുകൾ
അവലംബം
Left Democratic Front (Kerala) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia