ഇടമൺ തീവണ്ടി നിലയം
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇ - ക്ലാസ് തീവണ്ടി നിലയമാണ് ഇടമൺ തീവണ്ടി നിലയം അഥവാ ഇടമൺ റെയിൽവേ സ്റ്റേഷൻ. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കൊല്ലം ജില്ലയ്ക്കും തമിഴ്‌നാടിനും ഇടയിലായാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. [1] ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ റെയിൽവേയിലെ മധുരൈ റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടി നിലയമുള്ളത്. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിലെ ഗേജ് മാറ്റ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുവരെ ഇടമൺ തീവണ്ടി നിലയത്തിൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു. [2][3] 2012 - 13 വർഷത്തെ കേന്ദ്ര റെയിൽവേ ബജറ്റിൽ പുനലൂർ തീവണ്ടി നിലയം മുതൽ ഇടമൺ വരെയുള്ള തീവണ്ടിപ്പാതയുടെ ഗേജ്‌മാറ്റം ഉൾപ്പെടുത്തിയിരുന്നു. 2017-ൽ ഈ ജോലി ആരംഭിക്കുന്നതുവരെ ഇടമണിൽ സർവീസ് ഇല്ലായിരുന്നു. [4][5] 2017-ൽ കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ നിന്നും ഇടമണിലേക്ക് സർവീസുകൾ ആരംഭിച്ചു. കൊല്ലം, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോട്ടയം എന്നീ നഗരങ്ങളുമായും പുനലൂർ, പരവൂർ, കായംകുളം, കരുനാഗപ്പള്ളി, വർക്കല, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ ടൗണുകളുമായും ഇടമൺ ബന്ധിപ്പിക്കപ്പെടുന്നു. സേവനങ്ങൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia