ക്രി.വ. 1-ആം നൂറ്റാണ്ടിൽ ഗോണ്ടഫാർ സ്ഥാപിച്ച രാജ്യമാണ് ഇന്തോ-പാർഥിയൻ സാമ്രാജ്യം. സാമ്രാജ്യം അതിന്റെ പരമോന്നതിയിൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നു.
ഈ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ഭൂരിഭാഗം സമയത്തും തലസ്ഥാനം തക്ഷശില (ഇന്നത്തെ പാകിസ്താനിൽ) ആയിരുന്നു, എന്നാൽ സാമ്രാജ്യത്തിന്റെ അവസാനത്തെ ഏതാനും വർഷങ്ങളിൽ തലസ്ഥാനം (ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ) കാബൂൾ ആയിരുന്നു.
പാർഥിയയിൽ നിന്നുമുള്ള സ്വാതന്ത്ര്യം
ഇന്തോ-പാർഥിയൻ രാജ്യത്തിന്റെ സ്ഥാപകനായ ഗോണ്ടോഫാരസിന്റെ ചിത്രം. ഒരു തലയിൽക്കെട്ടും, കുണ്ഠലങ്ങളും മാലയും അലങ്കാരപ്പണിചെയ്ത ഒരു മേലങ്കിയും ധരിച്ചിരിക്കുന്നു.അബ്ദഗാസസ് ഒന്നാമൻ രാജാവിനെ ഗ്രീക്ക് ദേവതയായ റ്റൈച്ചെ കിരീടധാരണം നടത്തുന്നു, ചില നാണയങ്ങളുടെ പിൻഭാഗത്തുള്ള ചിത്രം.[1]
പാർഥിയൻ അർസാസിഡ് രാജാക്കന്മാരുടെ കീഴിലെ പ്രഭുവായിരുന്ന ഗോണ്ടോഫാരസ് ഏകദേശം ക്രി.വ. 20-ൽ പാർഥിയൻ സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, പിടിച്ചടക്കിയ ഭൂവിഭാഗത്ത് ഇന്തോ-പാർഥിയൻ രാജ്യം സ്ഥാപിച്ചു.
ഈ രാജ്യം കഷ്ടിച്ച് ഒരു നൂറ്റാണ്ടേ നിലനിന്നുള്ളൂ. ഗോണ്ടോഫാരസിന്റെ പിൻഗാമിയായ അബ്ദഗാസസിനു കീഴിൽ സാമ്രാജ്യം ശിഥിലമാകാൻ തുടങ്ങി. ഈ സാമ്രാജ്യത്തിന്റെ വടക്കേ ഇന്ത്യൻ ഭാഗം ഏകദേശം ക്രി.വ. 75-ൽ കുഷാണർ തിരിച്ചുപിടിച്ചു. ഇതിനു ശേഷം ഈ രാജ്യം അഫ്ഗാനിസ്ഥാനിൽ ഒതുങ്ങി.
അവലംബം
"Les Palettes du Gandhara", Henri-Paul Francfort, Diffusion de Boccard, Paris, 1979.
"Reports on the campaigns 1956-1958 in Swat (Pakistan)", Domenico Faccenna
"Sculptures from the sacred site of Butkara I", Domenico Faccena
കുറിപ്പുകൾ
↑Photographic reference: "The dynastic art of the Kushans", Rosenfield, figures 278-279