ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ (2013)
2013-ൽ ഇന്ത്യയിലെ നിയമസഭാതിരഞ്ഞെടുപ്പ് രണ്ടു ഭാഗങ്ങളിലായി 9 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്നു. കർണാടക, ഡെൽഹി, ത്രിപുര, രാജസ്ഥാൻ, നാഗാലാന്റ്, മിസോറാം, മേഘാലയ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഒന്നാം ഘട്ടംനാഗാലാന്റ്മേഘാലയകർണാടകത്രിപുര![]() 2013 ജനുവരി 11-ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ആശുതോഷ് ജിൻഡാൽ പ്രഖ്യാപിച്ച നിയമസഭാ തിരഞ്ഞെടുപ്പ്, ഫെബ്രുവരി 14-നാണ് ത്രിപുരയിൽ നടന്നത്.[1] റ്റൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടു പ്രകാരം - മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞതനുസരിച്ച് 93.57%-ആണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലെ ജന പങ്കാളിത്തം, ഇത് രാജ്യത്ത് ഏറ്റവും മികച്ചതാണ്. ഇതുപ്രകാരം മുൻപ് ത്രിപുരയുടെ തന്നെ 2008-ലെ മികച്ച പ്രകടനമായ 91.22% എന്ന നേട്ടമാണ് തിരുത്തപ്പെട്ടത്.[2][3]
രണ്ടാം ഘട്ടം - ഡിസംബർഡെൽഹി![]() 2013-ലെ ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബർ 4-നു നടത്തപ്പെടുകയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ 8-നു നടക്കുകയും ചെയ്തു.[4] തിരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം 66%- സംസ്ഥാനത്തെ അതുവരെയുള്ള ഏറ്റവും മികച്ച പങ്കാളിത്തം, ആയിരുന്നു 2013-ലേത്.[5] ഭരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി, തൊട്ടു പിന്നിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആം ആദ്മി പാർട്ടി എത്തി. തിരഞ്ഞെടുപ്പിനു മുൻപ് തുടർച്ചയായി മൂന്നു തവണ അധികാരത്തിലിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തി.
രാജസ്ഥാൻ![]() 2013 ഡിസംബർ 1 നു 199 നിയോജകമണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച 74.38% ജനപങ്കാളിത്തം രേഖപ്പെടുത്തുകയും 2013 ഡിസംബർ 8-ലെ വോട്ടെണ്ണലിൽ ഫലപ്രഖ്യാപനം ഉണ്ടാകുകയും ചെയ്തു. നിലവിൽ ഭരണത്തിലിരുന്നത് കോൺഗ്രസിന്റെ അശോക് ഗലോട്ട് ആയിരുന്നു.
മുൻ തിരഞ്ഞെടുപ്പിൽ ലഭിച്ച മൂന്ന് സീറ്റുകൾ സി.പി.ഐ.എമ്മിന് നഷ്ടമായി. 199 സീറ്റുകളിൽ 162 സീറ്റുകൾ നേടി ബി.ജെ.പി. തിരഞ്ഞെടുപ്പു വിജയം നേടി. മധ്യപ്രദേശ്![]() തിരഞ്ഞെടുപ്പു നടന്നത് 2013 നവംബർ 25 നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 2013 ഡിസംബർ 8 നും ആയിരുന്നു. നിലവിൽ ഭരണത്തിലിരുന്ന ബി.ജെ.പി.യും പ്രധാന പ്രതിപക്ഷമായിരുന്ന കോൺഗ്രസ്സും തമ്മിലായിരുന്നു ഇവിടെ ഇത്തവണത്തെ പ്രധാന മത്സരം. മധ്യപ്രദേശിൽ ഇതിനു മുൻപു നടന്ന രണ്ടു തിരഞ്ഞെടുപ്പിലും ബി.ജെ.പി.യ്ക്കായിരുന്നു വിജയം. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആയിരുന്നു.
മധ്യപ്രദേശിൽ തുടർച്ചയായി മൂന്നാം തവണ ബി.ജെ.പി അധികാരത്തിൽ വന്നു. ഛത്തീസ്‌ഗഢ്![]()
ഛത്തീസ്‌ഗഡിൽ തുടർച്ചയായ മൂന്നാം തവണയാണ് ബി.ജെ.പി അധികാരത്തിൽ വരുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഡോ. രമൺ സിംഗായിരുന്നു സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവ്. മിസോറാം![]() മിസോറാമിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2013 നവംബർ 25-നാണ്, വോട്ടെണ്ണൽ 2013 ഡിസംബർ 9-നും.[6]
അവലംബങ്ങൾ
|
Portal di Ensiklopedia Dunia