എ.റ്റി. ജോർജ്ജ്

എ.റ്റി.ജോർജ്
നിയമസഭാംഗം
പദവിയിൽ

2011-2016
പദവിയിൽ

മുൻഗാമിആർ. ശെൽവരാജ്
പിൻഗാമിസി.കെ. ഹരീന്ദ്രൻ
മണ്ഡലംപാറശ്ശാല
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-03-12) 12 മാർച്ച് 1954 (age 71) വയസ്സ്)
പാറശ്ശാല, തിരുവനന്തപുരം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിPrasanna kumari
കുട്ടികൾ1 son & 1 daughter
As of 15'th February, 2021
ഉറവിടം: [കേരള നിയമസഭ [1]]

പതിമൂന്നാം (2011-2016) കേരള നിയമസഭയിൽ പാറശ്ശാല മണ്ഡലത്തെ പ്രതിനിധീകരിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് എ.റ്റി.ജോർജ് (ജനനം:12 മാർച്ച് 1954)[2][3][4]

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല താലൂക്കിൽ തങ്കപ്പൻ നായരുടേയും ത്രേസ്യയുടേയും മകനായി 1954 മാർച്ച് 12ന് ജനിച്ചു. ബി.എസ്.സി.ഡി.എച്ച്.എം.എസ് ആണ് വിദ്യാഭ്യാസ യോഗ്യത.[5]

രാഷ്ട്രീയ ജീവിതം

കെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം. വിദ്യാർത്ഥി കാലഘട്ടത്തിൽ കെ.എസ്.യുവിൻ്റെ യൂണിറ്റ് സെക്രട്ടറിയായും പ്രസിഡൻറായും പ്രവർത്തിച്ചു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാറശ്ശാലയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[6]

മറ്റ് പദവികൾ

  • പ്രസിഡൻറ് , സെക്രട്ടറി യൂത്ത് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി
  • സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, പാറശാല
  • ജില്ലാ പഞ്ചായത്തംഗം, പാറശാല ഡിവിഷൻ
  • പ്രതിപക്ഷ നേതാവ്, പാറശാല ഗ്രാമ പഞ്ചായത്ത്
  • 2006 മുതൽ തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറി
  • ഡയറക്ടർ, പാറശാല സർവീസ് സഹകരണ ബാങ്ക്
  • പ്രസിഡൻറ്, പാറശാല ക്ഷീര വ്യവസായ സഹകരണ സംഘം, പ്രിയദർശിനി കൾച്ചറൽ ഓർഗനൈസേഷൻ, പൗരസമിതി പാറശാല, പൊഴിയൂർ ലേബർ കോൺഗ്രസ്
  • ലയൺസ് ക്ലബ് ഗവേണിംഗ് ബോഡി അംഗം
  • സെക്രട്ടറി, തിരുവനന്തപുരം ജില്ലാഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോൺഗ്രസ്
  • വൈസ് പ്രസിഡൻറ്, സൗത്ത് ട്രാവൻകൂർ ഡിസ്റ്റിലറി ലേബഴ്സ് കോൺഗ്രസ്, ജില്ലാ കളിമൺ വ്യവസായ തൊഴിലാളി കോൺഗ്രസ്
  • ജില്ലാ സെക്രട്ടറി , വൈസ് പ്രസിഡൻറ് ഐ.എൻ.ടി.യു.സി. തിരുവനന്തപുരം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 പാറശ്ശാല നിയമസഭാമണ്ഡലം എ.ടി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് ആനാവൂർ നാഗപ്പൻ സി.പി.എം., എൽ.ഡി.എഫ്.

അവലംബം

  1. http://www.niyamasabha.org/codes/13kla/members/a_t_george.htm
  2. http://www.keralaassembly.org/election/assembly_poll.php?year=2011&no=137
  3. https://www.newindianexpress.com/states/kerala/2012/mar/10/fallout-of-a-simmering-feud-347598.html
  4. https://www.newindianexpress.com/states/kerala/2012/mar/10/making-a-political-statement-through-resignation-347595.html
  5. https://english.mathrubhumi.com/election/2016/kerala-assembly-election/a-t-george-to-contest-from-parassala-panel-in-28-seats-english-news-1.963294[പ്രവർത്തിക്കാത്ത കണ്ണി]
  6. https://resultuniversity.com/election/parassala-kerala-assembly-constituency#2011
  7. https://www.elections.in/kerala/assembly-constituencies/parassala.html
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya