എ ബ്യൂട്ടിഫുൾ മൈൻഡ് (ചലച്ചിത്രം)
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രത്തിനു നോബൽ സമ്മാന ജേതാവുമായ ജോൺ ഫോർബ്‌സ് നാഷിന്റെ ജീവചരിത്രാംശമുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. അകീവ ഗോൾഡ്‌സ്മാൻ കഥയും റോൺ ഹോവാർഡ് സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം സ്ലേവിയ നാസർ ഇതേ പേരിൽ എഴുതിയ 1998-ലെ പുലിറ്റ്‌സർ പുർസ്കാരത്തിനു പരിഗണിച്ച നോവലിനെ ആധാരമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. റസെൽ ക്രോവ്, ജെന്നിഫർ കൊന്നേലി, എഡ് ഹാരിസ്, പോൾ ബെറ്റനി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം അമേരിക്കയിൽ പ്രദർശനത്തിനെത്തിയത് 2001 ഡിസംബർ 21-നാണ്. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വർഷത്തെ ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. മികച്ച ചിത്രം, മികച്ച സംവിധായകൻ, സ്വാംശീകരിച്ച മികച്ച തിരക്കഥ, മികച്ച സഹനടി, മികച്ച എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച നടൻ, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങൾക്കും ഈ ചിത്രം പരിഗണിച്ചിരുന്നു[1]. അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia