ഒ. അബ്ദുറഹ്മാൻ
പത്രപ്രവർത്തകൻ, പ്രഭാഷകൻ, മതപണ്ഡിതൻ[2], വിദ്യാഭ്യാസ പ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഒ. അബ്ദുറഹ്‌മാൻ. ഇപ്പോൾ മാധ്യമം ഗ്രൂപ്പ് എഡിറ്ററായി[3][4] സേവനമനുഷ്ഠിക്കുന്നു. ജീവിതരേഖ1944 ഒക്ടോബർ 27-ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരിൽ ജനനം. പിതാവ്: ഒടുങ്ങാട്ട് മോയിൻ മുസ്‌ലിയാർ. മാതാവ്: ഫാത്വിമ. പ്രാഥമിക വിദ്യാഭ്യാസം ചേന്ദംഗലൂർ ഗവണ്മെന്റ് മാപ്പിള സ്കൂൾ, ശാന്തപുരം[5] എന്നിവിടങ്ങളിൽ. 1960-64 വരെ ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ടിച്ചു. 1972-74 വരെ ഖത്തർ അൽ മഅ്ഹദുദ്ദീനിയിലും ഉപരിപഠനം. ഖത്തറിലെ പഠനാനന്തരം ദോഹ ഇന്ത്യൻ എംബസിയിലും ഖത്തർ മതകാര്യ വകുപ്പിലും പ്രവർത്തിച്ചു. ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളേജിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്[6]. 1987-ൽ മാധ്യമം ദിനപത്രം ആരംഭിച്ചതോടെ പത്രപ്രവർത്തന മേഖലയിലേക്ക് തന്നെ തിരിച്ചുവന്ന അദ്ദേഹം ഇപ്പോൾ മാധ്യമം ഗ്രൂപ്പിന്റെ (ദിനപത്രം, ആഴ്ച്ചപ്പതിപ്പ്, മീഡിയവൺ ടി.വി) പത്രാധിപരാണ്[7].[8] പൊതുരംഗത്ത്മതവിദ്യാഭ്യാസരംഗം കാര്യക്ഷമവും കാലോചിതവുമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ ഈജിപ്തിലെ 'അൽ-അസ്ഹർ' ഉൾപ്പെടെ നിരവധി സർവകലാശാലകൾ സന്ദർശിച്ചു. മജ്‌ലിസുത്തഅ്‌ലീമുൽ ഇസ്‌ലാമി കേരളയുടെ വൈസ് ചെയർമാൻ, റോഷ്നി പ്രിന്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ, ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേറ്റ് സെക്രട്ടറി, കൊടിയത്തൂർ അൽ-ഇസ്‌ലാഹ് ഓർഫനേജ് ഡയറക്ടർ, ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റ് അംഗം, പ്രബോധനം എഡിറ്റോറിയൽ ബോർഡ് ഉപദേശക സമിതിയംഗം, ഐ.പി.എച്ച് ഡയരക്ടർ ബോർഡംഗം, കോഴിക്കോട് സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള പ്രസ് അക്കാദമി ജനറൽ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. പത്രപ്രവർത്തകൻ, പ്രഭാഷകൻമത-രാഷ്ട്രീയ-സാമുഹ്യ വേദികളിൽ പൊതുതാത്പര്യമുള്ള നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് അബ്ദുറഹ്‌മാൻ[9][10][11]. 1964-72 വരെ പ്രബോധനം വാരികയുടെ പത്രാധിപരായിരുന്നു[6]. ഇപ്പോൾ മാധ്യമത്തിന്റെ പത്രാധിപരാണ്.. ആനുകാലികങ്ങളിൽ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതാറുണ്ട്. എ.ആർ. എന്ന് ചുരുക്കപ്പേരിലാണ് പലപ്പോഴും എഴുതാറുള്ളത്. ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്.[12].പൊതു പ്രഭാഷണരംഗത്തും[13] സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും[14] ഒ. അബ്ദുറഹ്‌മാൻ സജീവമാണ്. വിദ്യാഭ്യാസ സാമുഹിക രംഗത്ത്കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പെർട്ട് കമ്മിറ്റി അംഗം[6]. ഏഴാംതരം സാമൂഹിക പാഠപുസ്തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോ.കെ.എൻ പണിക്കരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പാഠ്യപദ്ധതി വിദഗ്ദ്ധ സമിതി അംഗം[15] എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ ചേന്ദംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്[16]. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വേദികളിലും പ്രസിദ്ധീകരണങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. സംഘടനക്കെതിരെ വരുന്ന വിമർശനങ്ങളെ ആശയപരമായും ബൗദ്ധിക തലത്തിലും പ്രതിരോധിക്കുന്നതിൽ പങ്കുവഹിക്കുന്നു. ഫോറം ഫോർ ഡമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റിയുടെ (FDCA) കേരള ചാപ്റ്റർ സെക്രട്ടറിയായിട്ടുണ്ട്. പുരസ്കാരംഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി എസ്.ടി ഓർഗനൈസേഷൻെറ അംബേദ്കർ നാഷനൽ എക്സലൻസ് പുരസ്കാരം ഒ. അബ്ദുറഹ്മാന് ലഭിച്ചു. അച്ചടി മാധ്യമരംഗത്ത് അതുല്യ സംഭാവനകൾ നൽകിയ വ്യക്തിക്കുള്ള അവാർഡ് മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാന് ലഭിച്ചത്. 2014 ജൂൺ 17ന് ഗവർണർ ഷീല ദീക്ഷിത് പുരസ്കാരം വിതരണം ചെയ്തു.[17] കുടുംബംഭാര്യ പുതിയോട്ടിൽ ആയിഷ. മൂന്ന് പെൺമക്കളുൾപ്പെടെ അഞ്ചു മക്കൾ. പത്രപ്രവർത്തകനും കോളമിസ്റ്റുമായ ഒ.അബ്ദുല്ല അബ്ദുറഹ്മാന്റെ ജ്യേഷ്ഠസഹോദരനാണ്. ഗ്രന്ഥങ്ങൾ
അവലംബം
പുറം കണ്ണി |
Portal di Ensiklopedia Dunia