ഒഡേഷ്യസ് (സോഫ്റ്റ്‍വെയർ)
ഒരു സ്വതന്ത്ര ഓഡിയോ പ്ലെയർ സോഫ്റ്റ്‍വെയറാണ് ഒഡേഷ്യസ്. ഇത് വളരെ കുറച്ച് റിസോഴ്സുകൾ ഉപയോഗിക്കുകയും നല്ല ഗുണനിലവാരമുള്ള ശബ്ദം നൽകുകയും ചെയ്യുന്നു. [3]കൂടാതെ വളരെയധികം ഓഡിയോ ഫോർമാറ്റുകളെ പിൻതുണയ്ക്കുകയും ചെയ്യുന്നു. ഇത് പോസിക്സ് പിൻതുണയുള്ള ലിനക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കാനായി രൂപകല്പന ചെയ്തതാണ്. മൈക്രോസോഫ്റ്റ് വിന്റോസിൽ വളരെ കുറഞ്ഞ പിൻതുണയോടെ ഇത് പ്രവർത്തിക്കും. [4]ഉബുണ്ടു സ്റ്റുഡിയോയിലും ലുബുണ്ടുവിലും സ്വതേയുള്ള ഓഡിയോ പ്ലെയറാണ് ഒഡേഷ്യസ്.[5][6] ചരിത്രംഎക്സ് എംഎംഎസ്സിന്റെ ഫോർക്കായ ബീപ്പ് മീഡിയ പ്ലെയറിനെ ഫോർക്ക് ചെയ്താണ് ഒഡേഷ്യസ് നിർമ്മിച്ചത്. ബീപ്പ് മീഡിയ പ്ലെയറിന്റെ വികസനം അതിന്റെ ഡവലപ്പർമാർ അവസാനിപ്പിക്കുന്നു എന്ന പ്രസ്താവനയെത്തുടർന്ന് അരിയാഡ്നി "കാനിനി" കോനിൽ (Ariadne "kaniini" Conill) അത് ഫോർക്ക് ചെയ്യാൻ തീരുമാനിച്ചത്. [7] വെർഷൻ 2.1 മുതൽ വിൻആമ്പ് പോലുള്ള ഇന്റർഫേസും ജിടികെ+ ഇന്റർഫേസും ഒഡേഷ്യസിലുണ്ട്. ജിടികെയുഐക്ക് ഫൂബാർ2000 മായി വളരെയധികം സാമ്യമുണ്ട്. വെർഷൻ 2.4 മുതൽ ജിടികെ ഇന്റർഫേസാണ് സ്വതേ ആയിട്ടുള്ളത്. വെർഷൻ 3.0 ക്ക് മുൻപ് ജിടികെ+ 2 ആയിരുന്നു ഉപയോഗിച്ചിരുന്നത്. ജിടികെ+ 3 ഭാഗികമായി ഉപയോഗിച്ചത് വെർഷൻ 2.5 ലാണ്. വെർഷൻ 3.0 ൽ പൂർണ്ണമായും ജിടികെ+ 3 ഉപയോഗിച്ചു. എന്നാൽ ജിടികെ+ 3 ന്റെ പുരോഗതിയിൽ അതൃപ്തരായ ഡെവലപ്പർമാർ 3.6 മുതൽ ജിടികെ+ 2 ആണ് ഉപയോഗിച്ചത്. വെർഷൻ 3.10 മുതൽ ജിടികെ പിൻതുണ പൂർണ്ണമായും നിർത്തലാക്കുകയും ക്യുടി അടിസ്ഥാനമായി വികസിപ്പിക്കുകയും ചെയ്യുന്നു.[8] സവിശേഷതകൾ![]() ![]() തുടർച്ചയായി ഇടവേളകളില്ലാത്ത പ്ലേബാക്ക് ഒഡേഷ്യസ് നൽകുന്നു. സ്വതേയുള്ള കൊഡെക് പിൻതുണകൾ
ഇതും കാണുക
അവലംബങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia