ഓപ്പൺ ആക്സസ്സ് മാൻഡേറ്റ്ഒരു ഗവേഷണ സ്ഥാപനമോ, ഗവേഷണത്തിനായി പണം മുടക്കുന്നവരോ, അതുമല്ലെങ്കിൽ സർക്കാരോ അവരുടെ സഹായത്തോടെ നടത്തുന്ന ഗവേഷണങ്ങളുടെ ഫലം ഏവർക്കും പ്രാപ്യമാകുന്നവിധത്തിൽ ഓപ്പൺ ആക്സസ്സ് ജേണലുകളിലോ(സുവർണ്ണ ഓപ്പൺ ആക്സസ്സ്) ഓൺലൈൻ ശേഖരണികളിലോ(ഗ്രീൻ ഓപ്പൺ ആക്സസ്സ്) ലഭ്യമാക്കണമെന്ന നിബന്ധന ഗവേഷകർക്കു മുന്നിൽ വെയ്ക്കുന്നതിനേയാണ് ഓപ്പൺ ആക്സസ്സ് മാൻഡേറ്റ് അഥവാ ഗവേഷണലഭ്യതാനിബന്ധന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.[1][2][3] ലഭ്യതാനിബന്ധനകളുടെ സവിശേഷതകൾമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ തുടങ്ങിയ ലോകപ്രശസ്ത സർവ്വകലാശാലകളൊക്കെ ഗവേഷണലഭ്യതാനിബന്ധന മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഗവേഷണത്തിനായി ധനസഹായം സ്വീകരിക്കുന്നവരോട് ഈ നിബന്ധന മുന്നോട്ട് വെക്കുന്ന പ്രശസ്ത സ്ഥാപനങ്ങളാണ് യു.എസ്.എ യിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, യു. കെ. യിലെ റിസർച്ച് കൗൺസിൽ, ബെൽജിയത്തിലെ നാഷണൽ ഫണ്ട് ഫോർ സയന്റിഫിക് റിസർച്ച്, ബയോമെഡിക്കൽ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള വെൽക്കം ട്രസ്റ്റ് തുടങ്ങിയവ. ലോകത്താകമാനമുള്ള വിവിധ സ്ഥാപനങ്ങളുടെ ലഭ്യതാനിബന്ധനകളേക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു രജിസ്ട്രിയാണ് റോർമാപ് (ROARMAP- Registry of Open Access Mandatory Archiving Policies). [4] ഗവേഷണലഭ്യതാ നയങ്ങൾഏവർക്കും ലഭ്യമാക്കിക്കൊണ്ടു വേണം ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കേണ്ടത് എന്നൊരു ആശയം പൊതുവിൽ ഉരുത്തിരിയുവാൻ തക്ക നയങ്ങൾ ഗവേഷണ/ധനസഹായ സ്ഥാപനങ്ങൾ സ്വീകരിച്ചാൽ ഈ നിബന്ധന സ്വാഭാവികമായി നിലവിൽ വരും.[5] തക്കതായ കാരണം കാണിച്ചാൽ രചയിതാക്കൾക്ക് വേണമെങ്കിൽ ഈ നിബന്ധനയിൽ ഇളവ് കൊടുക്കുന്ന നയങ്ങളും നിലവിലുണ്ട്. എവിടെ ലഭ്യമാക്കണംചില ഗവേഷണലഭ്യതാനിബന്ധനകൾ ഗവേഷണ സ്ഥാപനങ്ങളുടെ സ്വന്തം ശേഖരണികളിൽ ഗവേഷണപ്രബന്ധങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ നിഷ്കർഷിക്കുമ്പോൾ മറ്റു ചിലവ പുറമേയുള്ള ഓൺലൈൻ ശേഖരണികളിൽ അവ നിക്ഷേപിക്കണമെന്ന് പറയുന്നു. എപ്പോൾ ലഭ്യമാക്കണംപ്രസിദ്ധീകരണത്തിന് ശേഷം ഉടൻ തന്നെയോ അല്ലെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിലോ ഓൺലൈൻ ശേഖരണികളിൽ ലഭ്യമാക്കണം എന്ന വിധത്തിലായിരിക്കും നിബന്ധനകൾ ഉണ്ടായിരിക്കുക. ഗുണഫലങ്ങൾ![]() നിബന്ധനകളില്ലാത്തതും ഉള്ളതുമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഓൺലൈൻ ശേഖരണികളിലെ പ്രബന്ധപ്രസാധന നിരക്ക് താരതമ്യം ചെയ്തിരിക്കുന്നു. ആദ്യത്തേതിനേക്കാൾ മൂന്നുമടങ്ങാണ് രണ്ടാമത്തെ ഗ്രാഫിലെന്ന് കാണാം.[6][7] അവലംബം
|
Portal di Ensiklopedia Dunia