ഓപ്പൺബോക്സ്
ഗ്നൂ സാർവ്വജനക അനുമതി പത്രത്തിൽ പ്രസിദ്ധീകരിച്ച എക്സ് വിന്റോ സിസ്റ്റത്തിന് വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു സ്വതന്ത്ര സ്റ്റാക്കിംഗ് വിന്റോ മാനേജരാണ് ഓപ്പൺബോക്സ്.[5] ബ്ലാക്ബോക്സ് 0.65.0 (സി++ പ്രോജക്റ്റ്) നെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതാണിത്. വെർഷൻ 3.0 മുതൽ ഓപ്പൺബോക്സ് പൂർണ്ണമായും തിരുത്തിയെഴുത്തിന് വിധേയമായി. ഇത് സി പ്രോഗ്രാമിംഗ് ഭാഷയിലാണ് എഴുതപ്പെട്ടത്. 3.0 മുതൽ ബ്ലാക് ബോക്സ് അടിസ്ഥാനമായല്ല ഇത് വികസിപ്പിക്കുന്നത്.[6] ഇന്റർ ക്ലൈന്റ് കമ്യൂണിക്കേഷൻ കൺവെൻഷൻ മാന്വലിനും എക്സ്റ്റെന്റഡ് വിന്റോമാനേജർ ഹിന്റ്സിനും അനുരൂപമായാണ് ചെറുതും വേഗതയേറിയതുമായ ഓപ്പൺബോക്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.[7] ഇത് യൂസറുകൾക്ക് നിയന്ത്രിക്കാവുന്നതും വിവിധ തരത്തിലുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതുമായ മെനുകൾ പോലുള്ള വിവിധ ഫീച്ചറുകളെ പിൻതുണയ്ക്കുന്നു. [5] എൽഎക്സ്ഡിഇയിലെ അടിസ്ഥാന വിന്റോമാനേജരാണ് ഓപ്പൺബോക്സ്. ക്രഞ്ച്ബാങ്ങ് ലിനക്സ്, ആർച്ചബാങ്ങ്, ലുബുണ്ടു, ടൈനിമീ, ട്രൈസ്ക്യുൽ മിനി തുടങ്ങിയ ലിനക്സ് വിതരണങ്ങൾ ഓപ്പൺബോക്സ് ഉപയോഗിക്കുന്നു[8][9][10][11][12][13][14] കാനഡയിലെ ഓൺടായിരിയോയിലെ ഒട്ടാവയിൽ സ്ഥിതിചെയ്യുന്ന കാർലെടൺ സർവ്വകലാശാല ഡാന ജാൻസെൻസാണ് ഓപ്പൺ ബോക്സിന്റെ പ്രധാന സ്രഷ്ടാവ്.<[1][15] ഓപ്പൺബോക്സ് ഉപയോഗംഓപ്പൺബോക്സ് ഡെസ്ക്ടോപ്പ് റൈറ്റ് ക്ലിക്കിൽ (അല്ലെങ്കിൽ മറ്റേതെങ്കിലും കീ ബൈൻഡ് ) "റൂട്ട് മെനു" അനുവദിക്കുന്നു, കൂടാതെ വിന്റോകൾ കൈകാര്യം ചെയ്യുന്ന രീതി ക്രമീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ അത് അദൃശ്യമായി മാറുന്നു. വീണ്ടും വിൻഡോകൾ മുകളിലേയ്ക്ക് കൊണ്ടുവരാൻ, മിക്കപ്പോഴും Alt+Tab ↹ അല്ലെങ്കിൽ വലത് ക്ലിക്കുചെയ്യുമ്പോൾ വരുന്ന ഡെസ്ക്ടോപ്പ് മെനു ഉപയോഗിക്കാം. ഐക്കണുകൾ, ടാസ്ക്ബറുകൾ, ലോഞ്ചറുകൾ തുടങ്ങിയവ ചേർക്കുന്ന മറ്റ് ചെറിയ പ്രോഗ്രാമുകൾ ഉപയോഗിച്ച് ഓപ്പൺബോക്സ് വിപുലീകരിക്കൽ സാധാരണമാണ്. ക്രമീകരണം![]() ~ / .config / openbox- ൽ സ്ഥിതി ചെയ്യുന്ന രണ്ടു കോൺഫിഗറേഷൻ ഫയലുകൾ മാത്രമാണ് ഓപ്പൺബോക്സ് ക്രമീകരിക്കാൻ ഉള്ളത് . അവയെ menu.xml , rc.xml എന്ന് വിളിക്കുന്നു . അവ നേരിട്ട് എഡിറ്റ്ചെയ്യുകയോ അല്ലെങ്കിൽ ഒബികോൺഫ്, ഓബിമെനു എന്നീ ഗ്രാഫിക്കൽ കോൺഫിഗറേഷൻ ടൂൾസ് ഉപയോഗിച്ച് ക്രമീകരിക്കുകയോ ചെയ്യാം.[5][16][17] എല്ലാ മൗസ് കീകളും കീബോർഡ് കീകളും ക്രമീകരിക്കാവുന്നതാണ്. ഉദാഹരണത്തിന്
തുടങ്ങിയവയെല്ലാം ഓപ്പൺബോക്സിൽ ക്രമീകരിക്കാവുന്നതാണ്. പൈപ്പ് മെനുകൾപൈപ്പ് മെനുകൾ എന്നറിയപ്പെടുന്ന ഡൈനാമിക് മെനുസിസ്റ്റമാണ് ഓപ്പൺബോക്സ് ഉപയോഗിക്കുന്നത്.[18] ഇതിന് ഒരു ഷെൽ സ്ക്രിപ്റ്റിന്റെ സ്റ്റാന്റേഡ് ഔട്ട്പുട് ഉപയോഗിച്ച് ഉപമെനുകൾ നിർമ്മിക്കാൻ കഴിയും. ഈ സ്ക്രിപ്റ്റ് എല്ലാത്തവണയും മൗസ് ക്ലിക്ചെയ്യുമ്പോൾ പ്രവർത്തിക്കുമെന്നതിനാൽ ഈ സ്ക്രിപ്റ്റിന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തി മെനുവിൽ വേണ്ട മാറ്റങ്ങൾ ഡൈനാമിക്കായി കൊണ്ടുവരാനും കഴിയും. അതുപോലെ പൈപ്പ് മെനുകളിൽ കണ്ടീഷണൽ ബ്രാഞ്ചിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് സാധാരണ വിന്റോ മാനേജരുകളിൽ സ്റ്റാറ്റിക് മെനു സിസ്റ്റമാണ് ഉപയോഗിക്കുന്നത് ഒരിക്കൽ ലോഡ് ചെയ്തുകഴിഞ്ഞാൽ പിന്നെ വിൻഡോ മാനേജർ വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതുവരെ ആമെനു സിസ്റ്റം മാറുന്നതല്ല. ഇവയ്ക്ക് സാഹചര്യം അനുസരിച്ച് മെനു മാറ്റാനുള്ള കഴിവ് ഇല്ല. ഇതും കാണുക
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Openbox. |
Portal di Ensiklopedia Dunia