ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ് (AIIMS ഋഷികേശ്) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഋഷികേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ കോളേജും ആശുപത്രിയുമാണ്.[2][3] ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഈ സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.[4] ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഒന്നുംകൂടിയാണിത്. ചരിത്രം2012 ആഗസ്റ്റ് 27 ന് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. ആറ് എയിംസ് സ്ഥാപനങ്ങളെ 2012 സെപ്റ്റംബർ മുതൽ പ്രവർത്തനക്ഷമമാക്കാൻ അനുവദിച്ച സമീപകാല ഓർഡിനൻസിനേയും ഈ ബിൽ മാറ്റിസ്ഥാപിച്ചു.[5] 2012 ആഗസ്റ്റ് 30 ന് ലോക്സഭ എയിംസ് (ഭേദഗതി) ബിൽ പാസാക്കി.[6] ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് പുതിയ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പദവി ദില്ലിയിൽ നിലവിലുള്ള എയിംസിന്റെ മാതൃകയിൽ ഒരു സ്വയംഭരണ ചട്ടക്കൂടിലേയ്ക്ക് മാറ്റാൻ കേന്ദ്രത്തെ സഹായിക്കുന്നതായിരുന്നു ഈ നിർദ്ദിഷ്ട ബിൽ. 2012 സെപ്റ്റംബർ 3 ന് എയിംസ് (ഭേദഗതി) ബിൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ടു.[7][8] 2012 സെപ്റ്റംബർ 4 ന് രാജ്യസഭ എയിംസ് (ഭേദഗതി) ബിൽ പാസാക്കി.[9][10] 2012 ആഗസ്റ്റിൽ എയിംസ് അക്കാദമിക് സെഷനുകൾ ആരംഭിച്ചു.[11] 2014 ഫെബ്രുവരി 10 ന് അന്നത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് 200 കിടക്കകളുള്ള ഒരു ആശുപത്രി എയിംസ് ഋഷികേശിൽ ഉദ്ഘാടനം ചെയ്തു.[12] ആശുപത്രി2019 ലെ കണക്കനുസരിച്ച് എയിംസ് ഋഷികേശ് ആശുപത്രിയിൽ 880 കിടക്കകളും 15 പ്രവർത്തനസജ്ജമായ മോഡുലാർ ഓപ്പറേറ്റിംഗ് തിയേറ്ററുകളും 17 പ്രവർത്തനസജ്ജമായ സൂപ്പർ സ്പെഷ്യാലിറ്റികളും 18 സ്പെഷ്യാലിറ്റി തീയേറ്ററുകളുമുണ്ട്.[13] മെഡിക്കൽ കോളേജും നഴ്സിംഗ് കോളേജും50 വിദ്യാർത്ഥികളുമായി എം.ബി.ബി.എസ്. കോഴ്‌സുകൾ ആരംഭിച്ച എയിംസിൽ 2020 മുതൽ പ്രതിവർഷം 125 വിദ്യാർത്ഥികളാണ് പ്രവേശനം നേടുന്നത്. ഇവിടുത്തെ നഴ്‌സിംഗ് കോളേജിൽ പ്രതിവർഷം 100 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[14][15] അവലംബം
|
Portal di Ensiklopedia Dunia