കരിമ്പുഴ (പാലക്കാട്)
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കരിമ്പുഴ. ചെർപ്പുളശ്ശേരിക്കും മണ്ണാർക്കാടിനും മധ്യത്തിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലം താലൂക്ക്, മണ്ണാർക്കാട് താലൂക്ക് എന്നിവയുടെ അതിർത്തിയിലുള്ള ഗ്രാമപഞ്ചായത്താണ് കരിമ്പുഴ. കരിമ്പുഴ എന്ന പേരിലുള്ള പുഴയാണ് ഗ്രാമത്തിന് ഈ പേര് കൊടുക്കാനിടയാക്കിയത്. ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കരിമ്പുഴ, ഗ്രാമത്തിൻറെ ഒരു വശത്ത് അതിരിട്ടുകൊണ്ട് ഒഴുകുന്നു. "കരിമ്പുഴ" മലപ്പുറം ജില്ലയിലേയ്ക്ക് പ്രവേശിക്കുമ്പോൾ "തൂതപ്പുഴ" എന്ന പേരിലറിയപ്പെടുന്നു. പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം
പ്രധാന പ്രാദേശിക ആഘോഷങ്ങൾ
പ്രധാന കാർഷിക വൃത്തികൾനെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ് മുതലായവയാണ് പ്രധാനമായി കൃഷി ചെയ്തു വരുന്നത്. ഭാഷ, മതംകരിമ്പുഴയിലെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും കരിമ്പുഴയുടെ പ്രത്യേകതയാണ്. കരിമ്പുഴയിലെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. ഇസ്ലാം മതവിശ്വാസികളും, വളരെ കുറച്ചു ക്രൈസ്തവ മതവിശ്വാസികളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു. കരിമ്പുഴയിൽ വളരെ പണ്ടുകാലത്ത് കുടിയേറിപ്പാർത്തുവന്ന തെലുങ്കുകലർന്ന ഭാഷ സംസാരിക്കുന്ന ഒരു സമൂഹം കൈത്തറിവസ്ത്രനെയ്ത്ത് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ഇവരുടെ വാസപ്രദേശം "കരിമ്പുഴ നെയ്ത്ത് തരുവ്" എന്നറിയപ്പെടുന്നു. കരിമ്പുഴ കൈത്തറി ഇന്ന് വളരെ പ്രശസ്തമാണ്. കരിമ്പുഴയിലെ ജനതയുടെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്, ഒരു വശത്തുകൂടി അതിരിട്ടൊഴുകുന്ന ജലസമൃദ്ധമായ കരിമ്പുഴ ജലസേചനസാധ്യതകൾ ധാരാളമായി പ്രദാനം ചെയ്യുന്നു. കരിമ്പുഴ നിവാസികൾക്ക് വലിയ ധാരണകൾ ഇല്ലെങ്കിലും, "കരിമ്പുഴ ദേശീയ ഉദ്യാനം" എന്ന ഒരു നിർദ്ദേശമുള്ളതായി രേഖകൾ കാണിക്കുന്നു. 1998-ൽ ഇന്തോനേഷ്യയിൽ വച്ചു നടന്ന ആദ്യ ലോക ഹെറിറ്റേജ് വനസമ്മേളനത്തിൽ വച്ച് കരിമ്പുഴ, പ്രധാനപ്പെട്ട ഒരു ലോക ഹെറിറ്റേജ് വനമേഖലയായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.[1] 2006-ആം ആണ്ടിൽ ദേശീയ പരിസ്ഥിതി, വനം മന്ത്രാലയത്തിൻറെ രേഖകൾ പ്രകാരം കരിമ്പുഴ ബയോയുനിറ്റ് 05B, (225.00 ച.കി.മി.) ഒരു വന്യജീവി കേന്ദ്രമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[2]. പ്രസ്തുത നിർദ്ദേശിത ഉദ്യാനം കരിമ്പുഴയുമായി എങ്ങനെയാണ് ബന്ധപ്പെടുക എന്നതിൽ ആർക്കും വ്യക്തമായധാരണകൾ ഇല്ല. കരിമ്പുഴയിലെ പ്രധാനക്ഷേത്രങ്ങൾ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, കരിമ്പുഴ ശിവക്ഷേത്രം, കൂടികാവ് ക്ഷേത്രം എന്നിവയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
അവലംബം
https://schools.org.in/palakkad/32060300410/aups-pombra.html[1]
|
Portal di Ensiklopedia Dunia