കാശി വിശ്വനാഥക്ഷേത്രം

കാശി വിശ്വനാഥക്ഷേത്രം
Vishveshvara Mandir
Entrance to present temple built by Ahilyabai Holkar in the 1780.
അടിസ്ഥാന വിവരങ്ങൾ
സ്ഥലംവാരണാസി
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിവിശ്വേശ്വരൻ അഥവാ വിശ്വനാഥൻ (ശിവൻ)
ആഘോഷങ്ങൾമഹാ ശിവരാത്രി
ജില്ലവാരണാസി
സംസ്ഥാനംഉത്തർപ്രദേശ്
രാജ്യംഇന്ത്യ
Governing bodyശ്രീ കാശി വിശ്വനാഥ ക്ഷേത്രം ട്രസ്റ്റ്
വെബ്സൈറ്റ്shrikashivishwanath.org
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംമന്ദിരം
സ്ഥാപകൻ
പൂർത്തിയാക്കിയ വർഷം1780
Demolished

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഹിന്ദുക്കളുടെ ഒരു പ്രധാനപെട്ട തീർത്ഥടന കേന്ദ്രമാണ് ഇവിടം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. മഹാദേവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. വാരാണസിയുടെ കാവൽദൈവമായ കാല ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ രൗദ്രരൂപമാണ് കാല ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തി കാശിക്കയർ ധരിച്ചാൽ മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജെപിക്കുന്നത് വിശേഷമാണ്. അതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കാറുണ്ട്. സമീപത്തുള്ള വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി ഗൗരി (ശ്രീ പാർവ്വതി) ശക്തിപീഠ ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. മണികർണ്ണികാ ദേവിക്ഷേത്രം എന്നിത് അറിയപ്പെടുന്നു. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ദേവീക്ഷേത്രം. വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി.

സമീപത്തുള്ള പ്രധാന ക്ഷേത്രങ്ങൾ

1. ദുർഗാ കുണ്ഡ് ക്ഷേത്രം

2. അന്നപൂർണേശ്വരി ക്ഷേത്രം

3. ലളിത ഗൗരി ക്ഷേത്രം

4. മൃത്യുഞ്ചയ മഹാദേവ ക്ഷേത്രം

5. സങ്കട മോചൻ ഹനുമാൻ ക്ഷേത്രം

6. വരാഹി മാതാ ദേവിക്ഷേത്രം

പുറത്തേക്കുള്ള കണ്ണികൾ


25°18′39″N 83°00′38″E / 25.310775°N 83.010613°E / 25.310775; 83.010613

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya