ബ്രഹ്മം
ഇതിന് വിപരീതമായി ദ്വൈതവിശ്വാസികളും ഹൈന്ദവരിലുണ്ട്. പരബ്രഹ്മംനിർഗുണവും അസീമവുമായ ബ്രഹ്മം.. . അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം.. അപരബ്രഹ്മംഗുണങ്ങളോടുകൂടിയ ബ്രഹ്മത്തിന്റെ രൂപമാണ് അപരബ്രഹ്മം. ബ്രഹ്മത്തെ പല രൂപം നൽകി പൂജിക്കുന്നു, ആരാധിക്കുന്നു. നിരുക്തംബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം. ആശയവൽക്കരണംബ്രഹ്മമാണ് പരമമായ സത്യം. അനാദിയും അനന്തവും എല്ലായിടത്തും എല്ലാവസ്തുക്കളിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണത്. ഓംബ്രഹ്മത്തെ സൂചിപ്പിക്കുന്ന എകാക്ഷരമാണ് ഓം. ഓം എന്ന ശബ്ദം തുടക്കവും വളർന്ന് പൂർണതയെത്തുന്നതും നേർത്ത് അവസാനിക്കുന്നതുമാണ്. ഇത് ബ്രഹംത്തിൽ നിന്നുള്ള ഉത്ഭവത്തിന്റെയും ബ്രഹ്മമായുള്ള നിലനില്പിന്റെയും ബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നതിന്റെയും പ്രതീകമാണ്. എല്ലാ ദേവതകളുടെയും മന്ത്രങ്ങളും സ്തുതികളും ഓം ചേർത്താണ് തുടങ്ങുന്നത്. ബ്രഹ്മവും ആത്മാവുംജീവജാലങ്ങളുടെ ശരീരത്തിന് അതീതമായി നിലകൊള്ളുന്ന ജീവ ചൈതന്യതെയാണ് ആത്മാവ് എന്ന് പറയുന്നത്.ആത്മാവും പരമ ചൈതന്യമായ ബ്രഹ്മവും ഒന്ന് തന്നെ ആണെന്നുള്ളതാണ് ഹിന്ദു ധർമം അനുസരിച്ച് ആത്മസാക്ഷാത്കാരത്തിന്റെ അടിസ്ഥാനം.ആത്മാവ് നാശമില്ലാത്തതാണ്.അനശ്വരമായ ആത്മാവിൻറെ പരബ്രഹ്മത്തിലുള്ള ലയനത്തെ മോക്ഷം എന്ന് പറയുന്നു.[അവലംബം ആവശ്യമാണ്] അദ്വൈതവേദാന്തംഅദ്വൈതം എന്നാൽ, രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത് ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ് ബ്രഹ്മം, ആത്മാവ് . ഭഗവദ് ഗീതയിൽ
(ഭഗവദ് ഗീത, അദ്ധ്യായം 8, ശ്ലോകം 3) ഇതും കൂടി കാണുകകുറിപ്പുകളും ആധാരങ്ങളും
ബാഹ്യകണ്ണികൾ
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ
|
Portal di Ensiklopedia Dunia