കാസ്പിയൻ കടുവ
ഏതാണ്ട് നാല്പത് വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ഒരു കടുവയാണ് കാസ്പിയൻ കടുവ. Panthera tigris virgata എന്ന ശാസ്ത്രനാമം ഉള്ള ഇത് പേർഷ്യൻ കടുവ (Persian tiger), ട്യൂറേനിയൻ കടുവ (Turanian tiger) തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു.[2] 1970 വരെ സ്വാഭാവിക വാസസ്ഥാനങ്ങളിൽ കണ്ടിരുന്ന ഇവ കാസ്പിയൻ കടലിനു പടിഞ്ഞാറും തെക്കും ഉള്ള പ്രദേശങ്ങളിലും തുർക്കി,ഇറാൻ,ചൈന,റഷ്യ,അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലും കാണപ്പെട്ടിരുന്നു. ഇന്ന് ഇവയെ മൃഗശാലകളിൽപ്പോലും കാണാൻ കഴിയില്ല. വിനോദത്തിനായുള്ള വേട്ടയും മനുഷ്യ കുടിയേറ്റങ്ങളും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നശീകരണവുമാണ് കാസ്പിയൻ കടുവകളുടെ വംശനാശത്തിന് മുഖ്യ കാരണമായത്. 1970 കളിൽ അവസാന കാസ്പിയൻ കടുവയും കൊല്ലപ്പെട്ടതായി കരുതപ്പെടുന്നതെങ്കിലും പിന്നീട് 1997ൽ അഫ്ഗാനിസ്ഥാനിലെ ബബാതാക് മലനിരകളിൽ നിന്നും ഒരു കടുവയെ കൊന്നിരുന്നു. ഇപ്പോഴും ഈ മേഖലയിലെ പല ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നും കടുവയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. [1] അവലംബം
|
Portal di Ensiklopedia Dunia