Indian Cormorant, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നുംതായ്ലന്റിൽ
ഇന്ത്യയിലെ ഉൾനാടൻ ജലാശയങ്ങളിലും കിഴക്ക് തായ്ലാന്റ് മുതൽ കമ്പോഡിയ വരെയും കാണപ്പെടുന്ന ഒരിനം പക്ഷിയാണ്കിന്നരി നീർക്കാക്ക[2][3][4][5] അഥവാ കിന്നരി മീൻകാക്ക (ശാസ്ത്രീയനാമം: Phalacrocorax fuscicollis) (ഇംഗ്ലീഷ്: Indian Cormorant ,Indian Shag) എന്നറിയപ്പെടുന്നു. ചെറിയ നീർകാക്കകൾക്കൊപ്പം ഇവ കാണപ്പെടുന്നു.[6] പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം.
വിവരണം
നീലക്കണ്ണുകൾ, ചെറിയ തല, ചെരിഞ്ഞ നെറ്റി, അറ്റം വളഞ്ഞ കനം കുറഞ്ഞകൊക്ക് എന്നിവ ഇവയെ ചെറിയ നീർക്കാക്കയിൽ നിന്നും വ്യത്യസ്തമാക്കുന്നു. നെറ്റിയിലേക്ക് ചെരിവുള്ള ചെറിയ തലയാണ്. അറ്റം വളഞ്ഞ, വീതി കുറഞ്ഞ നീളമുള്ള കൊക്കുകളാണ്.
പ്രജനന കലത്ത് ചെവിമൂടികൾ വെള്ളയാണ്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്. [7]
മഴയും വെള്ളത്തിന്റെ അവസ്ഥയും അനുസരിച്ച് ജൂലായ് മുതൽ ഫെബ്രുവരി വരെയാണ് പ്രജനന കാലം. മരത്തിൽ മറ്റു ജലപക്ഷികളോടൊത്ത് കൂട്ടമായാണ് കൂടുണ്ടാക്കുന്നത്. കമ്പുകൾ കൊണ്ടുള്ള പീഠമാണ്, കൂട്. നീല കലർന്ന പച്ച നിറമുള്ള 3-5 മുട്ടകളാണ് ഇടുന്നത്.[8]
അവലംബം
Birds of periyar, R. sugathan- Kerala Forest & wild Life Department
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑ Birds of periyar, R. sugathan- Kerala Forest & wild Life Department
↑Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 52.
↑ 8.08.1Ali S & SD Ripley (1978). Handbook of the birds of India and Pakistan. Volume 1 (2 ed.). New Delhi: Oxford University Press. pp. 39–41.