കൃത്രിമ രക്തംജൈവ രക്തത്തിന്റെ ചില പ്രവർത്തനങ്ങൾ അനുകരിക്കാനും നിറവേറ്റാനും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കൃത്രിമ രക്തം എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ബ്ലഡ് സബ്സ്റ്റിറ്റ്യൂട്ട്, ആർട്ടിഫിഷ്യൽ ബ്ലഡ് അല്ലെങ്കിൽ ബ്ലഡ് സറോഗേറ്റ് എന്ന് അറിയപ്പെടുന്നു. ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് രക്തമോ രക്തത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളോ കൈമാറുന്ന പ്രക്രീയയായ രക്തപ്പകർച്ചയ്‌ക്ക് ബദൽ ആകാൻ ലക്ഷ്യമിടുന്നു. ഓക്സിജൻ-വഹിക്കുന്ന (ചുവന്ന രക്താണുക്കളുടെ കൈമാറ്റത്തിന്റെ സാധാരണ ലക്ഷ്യമാണ് ഇത്) കാര്യത്തിൽ രക്തത്തിന് പകരമായി ഉപയോഗിക്കുന്ന നന്നായി സ്വീകാര്യമായ ഒരു വസ്തുവും ഇതുവരെ ഇല്ല; എന്നിരുന്നാലും, വോളിയം പുനഃസ്ഥാപിക്കൽ മാത്രം ആവശ്യമുള്ള സന്ദർഭങ്ങളിൽ നോൺ-ബ്ലഡ് വോളിയം എക്സ്പാൻഡറുകൾ വ്യാപകമായി ലഭ്യമാണ്. രോഗം പകരുന്നതിന്റെയും പ്രതിരോധശേഷി കുറയുന്നതിന്റെയും അപകടസാധ്യതകൾ ഒഴിവാക്കാനും, രക്തദാതാക്കളുടെ ദൗർലഭ്യം പരിഹരിക്കാനും, രക്തം സ്വീകരിക്കുന്നതിൽ മതപരമായ എതിർപ്പുള്ള യഹോവയുടെ സാക്ഷികളുടെയും മറ്റുള്ളവരുടെയും ആശങ്കകൾ പരിഹരിക്കുന്നതിനും ഇത് ഡോക്ടർമാരെയും ശസ്ത്രക്രിയാ വിദഗ്ധരെയും സഹായിക്കുന്നു. ഹീമോഗ്ലോബിൻ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ വാഹകർ ആയ ഹീമോഗ്ലോബിൻ-ബേസ്ഡ് ഓക്സിജൻ കാരിയേഴ്സ് (HBOC) [1] പെർഫ്ലൂറോകാർബൺ എമൽഷനുകൾ എന്നിവയാണ് രക്തത്തിന് പകരമുള്ള "ഓക്സിജൻ വഹിക്കുന്ന" പ്രധാന ഉത്പ്പന്നങ്ങൾ. [2] യുഎസിലും യൂറോപ്യൻ യൂണിയനിലും ഓക്‌സിജൻ തെറാപ്പികൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്, ദക്ഷിണാഫ്രിക്കയിൽ ഹീമോപ്യൂർ ലഭ്യമാണ്. ചരിത്രം1616-ൽ വില്യം ഹാർവി രക്തപാതകൾ കണ്ടെത്തിയതിനുശേഷം, രക്തത്തിന് പകരമായി പലരും, ബിയർ, മൂത്രം, പാൽ, മൃഗങ്ങളുടെ രക്തം തുടങ്ങിയ ദ്രാവകങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. [3] സർ ക്രിസ്റ്റഫർ റെൻ വീഞ്ഞും കറുപ്പും രക്തത്തിന് പകരമായി നിർദ്ദേശിച്ചു. [4] 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ലാൻഡ്‌സ്റ്റൈനറുടെയും സഹ-രചയിതാക്കളുടെയും പ്രവർത്തനത്തിലൂടെ ആരംഭിച്ച, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്ന വൈദ്യശാസ്ത്ര ശാഖയുടെ വികസനം രക്തഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള സീറോളജിയുടെ പൊതു തത്വം മനസ്സിലാക്കാനുള്ള സാധ്യത തുറന്നു. [5] അതോടൊപ്പം, ഹൃദയത്തിന്റെയും രക്തചംക്രമണത്തിന്റെയും ഫിസിയോളജി മേഖലകളിലും ശരീരത്തിലെ ഓക്സിജൻ ഗതാഗതത്തിന്റെയും ടിഷ്യൂ ഓക്സിജനേഷന്റെയും മെക്കാനിസം മനസ്സിലാക്കുന്നതിലും കാര്യമായ പുരോഗതി കൈവരിച്ചു. [6] [7] രണ്ടാം ലോകമഹായുദ്ധം പോലുള്ള ദുരന്തസാഹചര്യങ്ങൾ, രക്തത്തിന് പകരമുള്ള മേഖലയിൽ ഗവേഷണം ത്വരിതപ്പെടുത്തുന്നതിന് അടിത്തറയിട്ടു. [8] രക്തത്തിന് പകരമുള്ളവ വികസിപ്പിക്കുന്നതിനുള്ള ആദ്യകാല ശ്രമങ്ങളും ശുഭാപ്തിവിശ്വാസവും പക്ഷേ ഈ വിഷയത്തിലെ അക്കാലത്തെ പരിമിതമായ അറിവിന്റെയും സാങ്കേതികവിദ്യയുടെയും നിലവാരം കാരണം വളരെ വേഗത്തിൽ കാര്യമായ പാർശ്വഫലങ്ങളെ അഭിമുഖീകരിച്ചു. 1980-കളിലെ എച്ച്‌ഐവിയുടെ ആവിർഭാവം അണുബാധ-സുരക്ഷിതമായ രക്തത്തിന് പകരമുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രേരണ പുതുക്കി. [4] ഭ്രാന്തി പശു രോഗം മൂലം രക്ത വിതരണത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പൊതുജന ആശങ്ക കൂടുതൽ ഉയർന്നുവന്നു. [4] [9] രക്തദാനത്തിന്റെ തുടർച്ചയായ ഇടിവ്, രക്തപ്പകർച്ചയുടെ വർദ്ധിച്ച ആവശ്യം (പ്രായമാകൽ, രോഗങ്ങൾ, കീമോതെറാപ്പി, വിപുലമായ ശസ്ത്രക്രിയാ ഇടപെടലുകൾ, ഭീകരാക്രമണങ്ങൾ, അന്താരാഷ്ട്ര സൈനിക സംഘട്ടനങ്ങൾ) എന്നിവ രക്തത്തിന് പകരമുള്ളവയുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. [9] സാംക്രമികരോഗങ്ങൾ വ്യാപകമായതും മലിനമായ രക്ത ഉൽപന്നങ്ങളുടെ അപകടസാധ്യതയും, രക്തം സംരക്ഷിക്കുന്നതിനുള്ള ശീതീകരണത്തിന്റെ അഭാവവും, രക്തഗ്രൂപ്പ് പൊരുത്തങ്ങൾ കണ്ടെത്താൻ ഉള്ള സൌകര്യക്കുറവും എല്ലാം കൃത്രിമ രക്തം വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം നൽകി. [10] 2023-ൽ, സിന്തറ്റിക് രക്തത്തിന്റെ ഗവേഷണത്തിനായി പന്ത്രണ്ട് സർവകലാശാലകൾക്കും ലാബുകൾക്കും ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസി (DARPA) ധനസഹായം പ്രഖ്യാപിച്ചു. 2028-2030 കാലയളവിൽ മനുഷ്യ പരീക്ഷണങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. [11] സമീപനങ്ങൾഓക്സിജൻ വഹിക്കാൻ കഴിയുന്ന തന്മാത്രകളിൽ, പ്രത്യേകിച്ചും ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ റീകോമ്പിനന്റ് ഹീമോഗ്ലോബിൻ, ഓക്സിജൻ വഹിക്കാനും പുറത്തുവിടാനും കഴിയുന്ന രാസ സംയുക്തങ്ങളായ പെർഫ്ലൂറോകാർബണുകൾ (PFC) എന്നിവയിൽ ആണ് കൃത്രിമ രക്തം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. [10] [12] ജപ്പാനിലെ ഗ്രീൻ ക്രോസ് നിർമ്മിച്ച ഫ്ലൂസോൾ -ഡിഎ-20 എന്ന പെർ ഫ്ലൂറോകാർബൺ അധിഷ്ഠിത ഉൽപ്പന്നമാണ് ആദ്യത്തെ അംഗീകൃത ഓക്സിജൻ വഹിക്കുന്ന കൃത്രിമ രക്തം. ഇത് 1989-ൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ചു. പരിമിതമായ വിജയവും ഉപയോഗത്തിന്റെ സങ്കീർണ്ണതയും പാർശ്വഫലങ്ങളും കാരണം 1994-ൽ അത് പിൻവലിച്ചു. എന്നിരുന്നാലും, എഫ്ഡിഎ പൂർണ്ണമായി അംഗീകരിച്ചിട്ടുള്ള ഒരേയൊരു ഓക്സിജൻ ചികിത്സയായി ഫ്ലൂസോൾ-ഡിഎ തുടരുന്നു. 2017 വരെ ഹീമോഗ്ലോബിൻ അടിസ്ഥാനമാക്കിയുള്ള ഒരു ഉൽപ്പന്നവും അംഗീകരിച്ചിട്ടില്ല. [10] പെർഫ്ലൂറോകാർബൺ അടിസ്ഥാനമാക്കിയുള്ളത്പെർഫ്ലൂറോകെമിക്കലുകൾ വെള്ളത്തിൽ ലയിക്കുന്നില്ല എന്നതിനാൽ അവ രക്തത്തിൽ കലരില്ല, അതിനാൽ പിഎഫ്‌സിയുടെ ചെറിയ തുള്ളി വെള്ളത്തിൽ ചേർത്ത് എമൽഷനുകൾ ഉണ്ടാക്കണം. ഈ ദ്രാവകം ആൻറിബയോട്ടിക്കുകൾ, വിറ്റാമിനുകൾ, പോഷകങ്ങൾ, ലവണങ്ങൾ എന്നിവയുമായി കലർത്തി, ഏകദേശം 80 വ്യത്യസ്ത ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മിശ്രിതം ഉത്പാദിപ്പിക്കുകയും ആ മിശ്രിതം സ്വാഭാവിക രക്തത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. പിഎഫ്‌സി കണികകൾക്ക് അരുണ രക്താണുക്കളുടെ ഏകദേശം നാൽപ്പതിൽ ഒന്ന് വലുപ്പം മാതമേയുള്ളൂ. ഈ ചെറിയ വലുപ്പം പിഎഫ്‌സി കണങ്ങളെ ആർബിസികൾ ഒഴുകാത്ത കാപ്പിലറികളിലൂടെ സഞ്ചരിക്കാൻ പ്രാപ്തമാക്കും. സൈദ്ധാന്തികമായി, പരമ്പരാഗത ചുവന്ന കോശങ്ങൾക്ക് എത്താൻ കഴിയാത്ത, കേടുപാടുകൾ സംഭവിച്ച കിടക്കുന്ന ടിഷ്യൂകൾക്ക് ഇത് പ്രയോജനം ചെയ്യും. പിഎഫ്‌സി ലായനികൾക്ക് ഓക്സിജൻ വഹിക്കാൻ കഴിയും, മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികൾക്ക് ദ്രാവക പിഎഫ്‌സി ലായനി ശ്വസിക്കുന്നതിനെ അതിജീവിക്കാൻ കഴിയും, ഇതിനെ ലിക്വിഡ് ബ്രീത്തിംഗ് എന്ന് വിളിക്കുന്നു. പെർഫ്ലൂറോകാർബൺ അടിസ്ഥാനമാക്കിയുള്ള രക്തത്തിന് പകരമുള്ള വസ്തുക്കൾ പൂർണ്ണമായും മനുഷ്യനിർമിതമാണ്; പരിഷ്കരിച്ച ഹീമോഗ്ലോബിനെ ആശ്രയിക്കുന്ന കൃത്രിമ രക്തത്തിൽ നിന്ന് വിഭിന്നമായി ഇതിന് പരിമിതികളില്ലാത്ത നിർമ്മാണ ശേഷി, താപമുപയോഗിച്ച് അണുവിമുക്തമാക്കാനുള്ള കഴിവ്, കാര്യക്ഷമമായ ഓക്സിജൻ വിതരണവും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യലും പോലെയുള്ള നേട്ടങ്ങൾ ഉണ്ട്. ലായനിയിലെ പിഎഫ്‌സികൾ ടിഷ്യൂകളിലേക്കുള്ള ഓക്സിജൻ വിതരണം താൽക്കാലികമായി വർദ്ധിപ്പിക്കുന്നതിന് ഇൻട്രാവാസ്കുലർ ഓക്സിജൻ കാരിയർ ആയി പ്രവർത്തിക്കുന്നു. രക്തത്തിലെ കണികകൾക്കുള്ള ശരീരത്തിന്റെ സ്വാഭാവിക ക്ലിയറൻസ് നടപടിക്രമത്തിലൂടെ 48 മണിക്കൂറിനുള്ളിൽ പിഎഫ്‌സികൾ രക്തപ്രവാഹത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. ലായനിയിലെ പിഎഫ്‌സി കണങ്ങൾക്ക് രക്തത്തേക്കാൾ പലമടങ്ങ് ഓക്സിജൻ വഹിക്കാൻ കഴിയും, അതേസമയം ഹീമോഗ്ലോബിനേക്കാൾ ഇത് 40 മുതൽ 50 മടങ്ങ് വരെ ചെറുതാണ്. ആൽബുമിൻ എമൽഷനിൽ സസ്പെൻഡ് ചെയ്ത പെർഫ്ലൂറോഡെകാലിൻ അല്ലെങ്കിൽ പെർഫ്ലൂറോട്രിബ്യൂട്ടിലമൈൻ ഉപയോഗിച്ചാണ് ഫ്ലൂസോൾ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിൽ വികസിപ്പിച്ചെടുത്ത ഇത് 1979 നവംബറിൽ അമേരിക്കയിൽ ആദ്യമായി പരീക്ഷിച്ചു ആവശ്യത്തിന് ഓക്സിജൻ അതിലേക്ക് "ലോഡ്" ചെയ്യുന്നതിന്, അത് നൽകിയ ആളുകൾ മാസ്ക് ഉപയോഗിച്ചോ ഹൈപ്പർബാറിക് ചേമ്പറിലോ ശുദ്ധമായ ഓക്സിജൻ ശ്വസിക്കേണ്ടതുണ്ട്. [13] ഇത് 1989-ൽ എഫ്ഡിഎ അംഗീകരിച്ചു, [14] മറ്റ് എട്ട് രാജ്യങ്ങളിലും ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉപയോഗം ഇസ്കെമിക് സങ്കീർണതകൾ കുറയ്ക്കുന്നതിലും, പൾമണറി എഡിമയുമായും ഹൃദയസ്തംഭനത്തിന്റെ വർദ്ധനവുമായും ബന്ധപ്പെട്ടിരിക്കുന്നു. [15] ഫ്ലൂസോൾ എമൽഷൻ സംഭരണത്തിലെ ബുദ്ധിമുട്ട് കാരണം, അതിന്റെ ജനപ്രീതി കുറയുകയും അതിന്റെ ഉത്പാദനം 1994-ൽ അവസാനിക്കുകയും ചെയ്തു [10]
അലയൻസ് ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പിഎഫ്‌സിയുടെ രണ്ടാം തലമുറ ലെസിത്തിൻ -സ്റ്റെബിലൈസ്ഡ് എമൽഷനായിരുന്നു ഓക്‌സിജന്റ്. [20] [1] [21] സ്ട്രോക്കുകളുടെ വർദ്ധനവ് കാരണം 2002-ൽ മൂന്നാം ഘട്ട പഠനം നേരത്തെ നിർത്തി. [22] ഹീമോഗ്ലോബിൻ അടിസ്ഥാനമാക്കിയുള്ളവചുവന്ന രക്താണുക്കളുടെ പ്രധാന ഘടകമാണ് ഹീമോഗ്ലോബിൻ, ഇവ ഈ കോശത്തിന്റെ പിണ്ഡത്തിന്റെ 33% വരുന്നു. ഹീമോഗ്ലോബിൻ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളെ ഹീമോഗ്ലോബിൻ-ബേസ്ഡ് ഓക്സിജൻ കാരിയർ (HBOCs) എന്ന് വിളിക്കുന്നു. [1] പരിഷ്‌ക്കരിക്കാത്ത സെൽ-ഫ്രീ ഹീമോഗ്ലോബിൻ രക്തത്തിന് പകരമായി ഉപയോഗിക്കാൻ കഴിയില്ല, കാരണം അതിന്റെ ഓക്‌സിജൻ അഫിനിറ്റി ടിഷ്യൂ ഓക്‌സിജനേഷനായി വേണ്ടതിലും വളരെ ഉയർന്നതാണ്, കൂടാതെ ഇൻട്രാവാസ്‌കുലർ സ്‌പെയ്‌സിനുള്ളിലെ അർദ്ധായുസ്സ് ക്ലിനിക്കലി ഉപയോഗപ്രദമാകാൻ വേണ്ടതിലും വളരെ ചെറുതാണ്, കൂടാതെ ഇതിന് ഡൈമറുകളിൽ വിഘടിപ്പിക്കാനുള്ള പ്രവണതയുണ്ട്. തത്ഫലമായുണ്ടാകുന്ന വൃക്ക തകരാറും വിഷാംശവും, കൂടാതെ സ്വതന്ത്ര ഹീമോഗ്ലോബിൻ നൈട്രിക് ഓക്സൈഡ് എടുക്കാൻ പ്രവണത കാണിക്കുകയും വാസകൺസ്ട്രിക്ഷന് കാരണമാകുകയും ചെയ്യുന്നു. [4] [23] [24] [25] ഈ വിഷാംശം മറികടക്കാനുള്ള ശ്രമങ്ങളിൽ ജനിതക എഞ്ചിനീയറിംഗ് നടത്തിയ പതിപ്പുകൾ നിർമ്മിക്കൽ, ക്രോസ്-ലിങ്കിംഗ്, പോളിമറൈസേഷൻ, എൻക്യാപ്സുലേഷൻ എന്നിവ ഉൾപ്പെടുന്നു. [10] ബാക്സ്റ്റർ ഹെൽത്ത്കെയർ വികസിപ്പിച്ചെടുത്ത ഹെംഅസിസ്റ്റ് എന്ന ഒരു ഡയസ്പിരിൻ ക്രോസ്-ലിങ്ക്ഡ് ഹീമോഗ്ലോബിൻ (DCLHb) ആണ്. ഹീമോഗ്ലോബിൻ അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നമായ, ഒരു ഡസനിലധികം മൃഗങ്ങളിലും ക്ലിനിക്കൽ പഠനങ്ങളിലും ഉപയോഗിച്ച ഇത്, രക്തത്തിന് പകരമായി ഉപയോഗിക്കാവുന്നവയിലെ വ്യാപകമായി പഠിച്ച ഒന്നാണ്. [8] ഇത് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകളിൽ, കൂടുതലും ഗുരുതരമായ വാസകൺസ്ട്രിക്ഷൻ സങ്കീർണതകൾ കാരണം മരണനിരക്ക് വർധിച്ചതിനാൽ പരാജയപ്പെട്ടു. [10] [8] ഫലങ്ങൾ 1999-ൽ പ്രസിദ്ധീകരിച്ചു [26] ഒ-റാഫിനോസ് പോളിമറൈസ്ഡ് ഹ്യൂമൻ ഹീമോഗ്ലോബിൻ അടങ്ങിയ ഒരു ഹീമോഗ്ലോബിൻ ലായനിയായിരുന്നു ഹീമോലിങ്ക് (ഹീമോസോൾ ഇൻക്., മിസിസാഗ, കാനഡ). [10] സുരക്ഷാ കാരണങ്ങളാൽ 2003-ൽ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നിർത്തിവെച്ചതിന് ശേഷം ഹീമോസോൾ സാമ്പത്തികമായി ബുദ്ധിമുട്ടിൽ അകപ്പെടുകയും 2005 -ൽ പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ബയോപ്യൂർ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഹീമോപൂർ, മനുഷ്യ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള രാസപരമായി സ്ഥിരതയുള്ള, ക്രോസ്-ലിങ്ക്ഡ് ബോവിൻ (പശു) ഹീമോഗ്ലോബിൻ ആയിരുന്നു; നായ്ക്കളുടെ വെറ്റിനറി ഉപയോഗത്തിനായി ഓക്സിഗ്ലോബിൻ എന്ന വ്യാപാര നാമത്തിൽ കമ്പനി ഇതേ ഉൽപ്പന്നം വികസിപ്പിച്ചെടുത്തു. യുഎസിലും യൂറോപ്പിലും ഓക്സിഗ്ലോബിൻ അംഗീകരിച്ചു, 1998 മാർച്ചിൽ വെറ്റിനറി ക്ലിനിക്കുകളിലും ആശുപത്രികളിലും അവതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലും റഷ്യയിലും ഹീമോപുരിന് അംഗീകാരം ലഭിച്ചു. 2009-ൽ അവർ പാപ്പരത്തത്തിനായി ഫയൽ ചെയ്തു [27] അതിന്റെ ആസ്തികൾ പിന്നീട് 2014-ൽ HbO2 തെറപ്പ്യൂട്ടിക്‌സ് വാങ്ങി. വിയറ്റ്നാം യുദ്ധത്തെത്തുടർന്ന് നോർത്ത്ഫീൽഡ് ലബോറട്ടറി പോളിഹെം വികസിപ്പിച്ചെടുത്തു. ഇത് ചുവന്ന രക്താണുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുകയും പിന്നീട് പോളിമറൈസ് ചെയ്യുകയും പിന്നീട് ഒരു ഇലക്ട്രോലൈറ്റ് ലായനിയിൽ ചേർക്കുകയും ചെയ്യുന്ന മനുഷ്യ ഹീമോഗ്ലോബിൻ ആണ്. 2009 ഏപ്രിലിൽ, എഫ്ഡിഎ നോർത്ത്ഫീൽഡിന്റെ ബയോളജിക്കൽ ലൈസൻസ് അപേക്ഷ നിരസിച്ചു 2009 ജൂണിൽ, നോർത്ത്ഫീൽഡ് പാപ്പരത്തത്തിനായി ഫയൽ ചെയ്തു. ഡെക്‌സ്ട്രാൻ-ഹീമോഗ്ലോബിൻ ഒരു വെറ്റിനറി ഉൽപ്പന്നമായി ഡെക്‌സ്ട്രോ-സാങ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്തതാണ്, ഇത് പോളിമർ ഡെക്‌സ്‌ട്രാൻ മനുഷ്യ ഹീമോഗ്ലോബിനുമായി സംയോജിപ്പിച്ചതാണ്. ഹീമോ ബയോടെക് വികസിപ്പിച്ചെടുത്ത ഹീമോടെക്, രാസപരമായി പരിഷ്കരിച്ച ഹീമോഗ്ലോബിൻ ആയിരുന്നു. ജനിതക എഞ്ചിനീയറിംഗ് ചെയ്തതും ക്രോസ്ലിങ്ക് ചെയ്തതുമായ സോമാറ്റോജൻ ടെട്രാമർ വികസിപ്പിച്ചെടുത്തതാണ്. രണ്ടാം ഘട്ട പരീക്ഷണത്തിൽ പരാജയപ്പെട്ടതോടെ ഇതിന്റെ വികസനം നിർത്തിവച്ചു. [10] അജിനോമോട്ടോയിലെ ശാസ്ത്രജ്ഞർ പോളിയോക്‌സിയെത്തിലീനുമായി സംയോജിപ്പിച്ച പിറിഡോക്‌സിലേറ്റഡ് എച്ച്ബി സൃഷ്ടിച്ചു, ഇത് ക്യുറാസൈറ്റ് എജിയുടെ അനുബന്ധ സ്ഥാപനമായ അപെക്‌സ് ബയോസയൻസസ് വികസിപ്പിച്ചു. 2014-ൽ പ്രസിദ്ധീകരിച്ച ഒരു ഫേസ് III ട്രയലിൽ, കൺട്രോൾ ആർമിലെ മരണനിരക്ക് വർധിച്ചതിനാൽ, ഇത് പരാജയപ്പെടുകയും,[10] [28] ഇത് ക്യൂറാസൈറ്റ് അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്തു. [29] അതുപോലെ, സംഗർട്ട് വികസിപ്പിച്ചെടുത്ത ഹീമോസ്പാൻ, പൊടിച്ച രൂപത്തിൽ നൽകിയ പെഗിലേറ്റഡ് ഹീമോഗ്ലോബിൻ ആയിരുന്നു. ആദ്യകാല പരീക്ഷണങ്ങൾ തുടരവേ ഫണ്ടിങ് അവസാനിച്ചതിനാൽ സംഗർട്ട് അടച്ചുപൂട്ടി. [10] വിത്തുകോശങ്ങൾകൈമാറ്റം ചെയ്യാവുന്ന രക്തം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാധ്യമായ മാർഗങ്ങൾ വിത്തുകോശങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഗിയാറാറ്റാനയും സഹപ്രവർത്തകരും നടത്തിയ ഒരു പഠനം, [30] ഹെമറ്റോപോയിറ്റിക് സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് പക്വതയുള്ള മനുഷ്യ രക്തകോശങ്ങളുടെ വലിയ തോതിലുള്ള എക്‌സ്-വിവോ ഉൽപാദനത്തെ വിവരിക്കുന്നു. സംസ്ക്കരിച്ച കോശങ്ങൾക്ക് സ്വാഭാവിക ചുവന്ന രക്താണുക്കളുടെ അതേ ഹീമോഗ്ലോബിൻ ഉള്ളടക്കവും രൂപഘടനയും ഉണ്ടായിരുന്നു. സ്വാഭാവിക ചുവന്ന രക്താണുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ആ കോശങ്ങൾക്ക് സാധാരണയ്ക്ക് അടുത്ത ആയുസ്സ് ഉണ്ടായിരുന്നുവെന്നും രചയിതാക്കൾ വാദിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ പരീക്ഷണ വിഭാഗത്തിൽ നിന്നുള്ള ശാസ്ത്രജ്ഞർ 2010-ൽ വിദൂര പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിന് കൃത്രിമ രക്തം സൃഷ്ടിക്കാനും പരിക്കേറ്റ സൈനികർക്ക് രക്തം കൂടുതൽ വേഗത്തിൽ നൽകാനും തുടങ്ങി [31] ബ്ലഡ് ഫാർമിംഗ് എന്ന രീതി ഉപയോഗിച്ച് മനുഷ്യ അമ്മയ്ക്കും നവജാതശിശുവിനും ഇടയിലുള്ള പൊക്കിൾക്കൊടിയിൽ നിന്ന് നീക്കം ചെയ്ത ഹെമറ്റോപോയിറ്റിക് സ്റ്റെം സെല്ലുകളിൽ നിന്നാണ് രക്തം നിർമ്മിക്കുന്നത്. മുൻകാലങ്ങളിൽ മൃഗങ്ങളിലും സസ്യങ്ങളിലും വലിയ അളവിൽ മെഡിക്കൽ പദാർത്ഥങ്ങൾ സൃഷ്ടിക്കാൻ ഫാർമിംഗ് ഉപയോഗിച്ചിരുന്നു. ഓരോ പൊക്കിൾ കൊടിക്കും ഏകദേശം 20 യൂണിറ്റ് രക്തം ഉത്പാദിപ്പിക്കാൻ കഴിയും. ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിക്ക് വേണ്ടി ആർട്ടീരിയോസൈറ്റ് ആണ് രക്തം നിർമ്മിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, മുമ്പ് സമർപ്പിച്ച ഒ-നെഗറ്റീവ് രക്തത്തിൽ നിന്ന് ഈ രക്തത്തിന്റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകരിച്ചു. ഈ പ്രത്യേക കൃത്രിമ രക്തം ഉപയോഗിക്കുന്നത് ഒരു യൂണിറ്റ് രക്തത്തിന്റെ വില 5,000 ഡോളറിൽ നിന്ന് 1,000 ഡോളറിൽ താഴെയോ ആയി കുറയ്ക്കും. [31] ഈ രക്തം എല്ലാ സാധാരണ രക്തഗ്രൂപ്പുകളുള്ള വ്യക്തികൾക്കും നല്കാൻ കഴിയും. [32] ഇതും കാണുക
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia