കെ. ശിവറാം കാരന്ത്
കോട ശിവറാം കാരന്ത് (കന്നട:ಕೋಟ ಶಿವರಾಮ ಕಾರಂತ ) (ഒക്ടോബർ 10, 1902 - ഡിസംബർ 9, 1997) ജ്ഞാനപീഠപുരസ്കാരം നേടിയ കന്നട സാഹിത്യകാരനും, സാമൂഹിക പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. 1968-ലെ പത്മഭൂഷൺ അവാർഡ് നൽകപ്പെട്ടിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ആ അവാർഡ് തിരിച്ചുനൽകുകയുണ്ടായി. ഒരു യക്ഷഗാന കലാകാരൻ കൂടിയായിരുന്ന ശിവറാം കാരന്തിന്, മൂകജ്ജിയ കനസുഗളു എന്ന കൃതിയാണ് ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്തത്.[1] കന്നഡയിലെ ജ്ഞാനപീഠ ജേതാക്കളിൽ കാരന്ത് മൂന്നാമത്തെ ആളാണ്.[2] പ്രശസ്ത പത്ര പ്രവർത്തകൻ രാമചന്ദ്ര ഗുഹ, കാരന്തിനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രവീന്ദ്രനാഥ ടാഗോർ എന്ന് വിശേഷിപ്പിച്ചു.[3] ആദ്യകാല ജീവിതംശിവരാമ കാരന്ത് ഒക്ട്ടോബർ 10 1902ന് ഉഡുപ്പിയിലെ സാലിഗ്രാമത്തിന് അടുത്തുള്ള കോട്ടായിലെ കന്നഡ കുടുമ്പത്തിൽ ജനിച്ചു.[4] ശേഷ കാരന്ത-ലക്ഷ്മമ്മ ദംപതിഗളൂടെ അഞ്ചാമത്തെ മകനായിരുന്നു ശിവരാമ കാരന്ത്. അദ്ദേഹം കുന്ദാപുരത്തും മംഗലാപുരത്തുമായി തൻറെ പ്രാഥമിക വിദ്യാഭ്യാസം പുർത്തിയാക്കി. ഇളയ പ്രായത്തിൽ തന്നെ കാരന്ത് ഗാന്ധിയൻ തത്ത്വങ്ങളോട് ആകൃഷ്ടനായി. കാരന്ത് കോളജ് പഠനകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ആയതിനാൽ കാരന്ത് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. ഖാദി, സ്വദേശി തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾക്ക് വേണ്ടി അഞ്ചു വർഷം പ്രചരണം നടത്തി.[4] ഏതാണ്ട് അക്കാലത്ത് ശിവരാമ കാരന്ത് നോവലുകളും നാടകങ്ങളും രചിച്ച് തുതങ്ങിയിരുന്നു.[4] ജീവിതചര്യകർണാടകയുടെ നാടൻ കലാരൂപങ്ങൾക്കും സംസ്കാരത്തിനും ഒട്ടനവധി സംഭാവനകൾ നൽകിയ ഒരു ബുദ്ധിജീവിയും പരിസ്ഥിതിവാദിയും ആയിരുന്നു കാരന്ത്.[4] കന്നഡയിലെ മികവുറ്റ നോവലിസ്റ്റുകളിൽ ഒരാളായി കാരന്ത് അറിയപ്പെട്ടു. കാരന്ത് 47ഓളം നോവലുകൾ എഴുതി.[4] യക്ഷഗാനത്തോട് കാരന്ത് കാട്ടിയ കൂറും ശ്രദ്ധേയമാണ്. അച്ചടിയിൽ തൻറേതായ പ്രയോഗങ്ങൾ നടത്തിയ ആളാണ് കാരന്ത്. 1930 തൊട്ട് 1940 വരെ കാരന്ത് തൻറെ നോവലുകൾ താൻ തന്നെ അച്ചടിച്ചു. നല്ല ഒരു ചിത്രകാരനും കൂടി ആയിരുന്നു കാരന്ത്. പരിസ്ഥിതിവാദിയായ അദ്ദേഹം ആണവോർജ്ജ സ്ഥാപനങ്ങളെ അതിശക്തമായി എതിർത്തു.[5] 95ആമത്തെ വയസ്സിലാണ് കാരന്ത് കുട്ടികൾ വായിച്ചറിയാൻ പക്ഷികളെ കുറിച്ചുള്ള പുസ്തകം എഴുതിയത്. 47 നോവലുകൾ കൂടാതെ 31 നാടകങ്ങളും നാല് ചെറുകഥാ സമാഹാരങ്ങളും ആറ് പ്രബന്ധ പുസ്തകങ്ങളും ആറ് ചിത്രരചനയെ കുറിച്ചുള്ള പുസ്തകങ്ങളും കലയെ കുറി 13 പുസ്തകങ്ങളും 2 കവിതാ സമാഹാരങ്ങളും 9 എന്സൈക്ലോപീഡിയകളും (അന്യരുടെ സഹായത്തോടുകൂടി) പരിസ്ഥിതിവാദത്തെ കുറിച്ചും മറ്റും നൂറിൽ പരം ലേഖനങ്ങളും എഴുതി.[5] അതു കൂടാതെ ലോകകലയെ കുറിച്ചുള്ള പുസ്തകവും ബാദാമി ചാലുക്യ വാസ്തുവിദ്യയെ കുറിച്ചുള്ള പുസ്തകവും യക്ഷഗാനത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനഗ്രന്ഥവും കുട്ടികൾക്ക് വേണ്ടി മൂന്ന് വാല്യങ്ങളിൽ അടങ്ങുന്ന വിജ്ഞാന പുസ്തകവും നാല് വാല്യങ്ങളിൽ അടങ്ങുന്ന മുതിർന്നവർക്കായുള്ള എന്സൈക്ലോപീഡിയയും (അന്യരുടെ സഹായത്തോടുകൂടി) കുട്ടികൾക്ക് വേണ്ടി 240 പുസ്തകങ്ങളും മൂന്ന് യാത്രാകുറിപ്പുകളും യാത്രയെ കുറിച്ച് ആറ് പുസ്തകങ്ങളും പക്ഷികളെ കുറിച്ച് രണ്ട് പുസ്തകങ്ങളും ഒരു ആത്മകഥയും എഴുതി. ചലച്ചിത്ര സംവിധാനവും കാരന്ത് ശ്രമിച്ച് നോക്കി. പുത്തൂരിലെ കാരന്ത ബാലവനദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ കാരന്ത് താമസിച്ചിരുന്ന വീടാണ് ബാലവന. ഇന്ന് പുത്തൂരിൻറെ ഇരട്ടപ്പേരാണ് ബാലവന. കൃത്യനിഷ്ഠയും കഠിനാധ്വാനവും ഒത്ത അൻപത് വർഷക്കാലത്തെ സാഹിത്യ പര്യടനം കാരന്തിനു ഓടിനടക്കുന്ന വിശ്വകോശം എന്ന ബഹുമാനം നേടിക്കൊടുത്തു. സങ്കീർണ്ണവും വൈരുദ്ധ്യപൂർണ്ണവുമായ ജീവിതത്തിൻറെ പല മുഖങ്ങളെ തിരിച്ചറിയാൻ പുത്തൂരിലെ പ്രശാന്തമായ പ്രകൃതി കാരന്തിനെ സഹായിച്ചു. പുത്തൂരിലെ സഹൃദയരുതെ ഒത്താശയോടെയും കർണാടക സർക്കാരിൻറെ ഭാഗിക സഹകരണത്തോടെയും ബാലവന പുതുക്കി പണിതിരിക്കുന്നു. ഇവിടുത്തെ ആർട്ട് ഗ്യാലറിയും ഗ്രന്ഥശാലയും ശ്രദ്ധേയമാണ്. യാത്രക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.[6] തിരഞ്ഞെടുത്ത കൃതികൾകാരന്തിൻറെ കൃതികളുടെ അഗാധത പ്രമാണീച്ച് ഇവിടെ ചുരുക്കി കാണിച്ചിരിക്കുന്നു.
കലയും ശിൽപ്പവും
സിനിമയായ കൃതികൾ
പുരസ്കാരങ്ങൾ
ജീവിത സന്ദേശം ചുരുക്കത്തിൽ
കൂടുതൽ വായനയ്ക്ക്അവലംബങ്ങൾ
|
Portal di Ensiklopedia Dunia