കെ.എ. സിദ്ദീഖ് ഹസ്സൻ
പ്രൊഫ. കെ. എ. സിദ്ദീഖ് ഹസൻ, കേരളത്തിലെ ഒരു മുസ്ലിം നേതാവായിരുന്നു (ജനനം:5 മെയ് 1945;മരണം:6 ഏപ്രിൽ 2021) [2]) . ഇസ്ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ, ന്യൂ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷൻ 2016[3] പദ്ധതിയുടെ സെക്രട്ടറി[4][5][6], 1990 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അമീർ [7][8] തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു. ഇന്ത്യയിലെ സാമൂഹിക-സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകിയ[9] അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ജീവിതരേഖകെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ജനനം. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ്[3], ശാന്തപുരം ഇസ്ലാമിയ കോളേജ്[10] എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം.എ (അറബിക്) യും കരസ്ഥമാക്കി.[11] സർക്കാർ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.[11].തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവൺമെൻറ് കോളജുകളിൽ അധ്യാപകനായിരുന്നു.[12] കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സൻ, മാധ്യമം ദിനപത്രം-വാരിക നിലകൊള്ളുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.[13] തുടർന്ന് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ ചെയർമാനായും, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഊദി അറേബ്യ, കുവൈത്ത്, ബഹറൈൻ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്[11]. ബഹുമതി
വിവർത്തന കൃതികൾ
K. A. Siddique Hassan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia