കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഇംഗ്ലീഷ്: Kerala State Road Transport Corporation - KSRTC) (കെ.എസ്.ആർ.ടി.സി - കേരള സംസ്ഥാന നിരത്ത് ഗതാഗത സംസ്ഥാപിത സംഘം). ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി[അവലംബം ആവശ്യമാണ്]. നിശ്ചിത തുക നൽകി ടിക്കറ്റ് എടുത്തു മാത്രമേ ഇവയിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവയുടെ ഓർഡിനറി സർവീസുകളിൽ വിദ്യാർത്ഥികൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാൻ സാധിക്കും. വരുമാനവും ചിലവുകളും തമ്മിൽ യോജിച്ചു പോകാത്തതിനാൽ ഈ സ്ഥാപനം കാര്യമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇത് സ്ഥാപനത്തിന്റെ നടത്തിപ്പിനെയും ജീവനക്കാരുടെ ശമ്പള വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. എങ്കിലും സർക്കാർ സഹായം പലപ്പോഴും ലഭിക്കുന്നതായി കാണാം. ഗതാഗത മന്ത്രിക്കാണ് സ്ഥാപനത്തിൻ ചുമതല. നിലവിൽ പത്തനാപുരം MLA ഗണേഷ് കുമാർ ആണ് ഗതാഗതമന്ത്രി ![]() ചരിത്രം![]() തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് KSRTC സ്ഥാപിച്ചത്. ഇന്ത്യയിൽ ഒരു രാജാവ് സ്ഥാപിച്ച സർക്കാർ ബസ് കമ്പനി എന്ന അപൂർവത KSRTC ക്ക് മാത്രം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം - കന്യാകുമാരി, പാലക്കാട് - കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം - കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു.നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്. സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന്[2] ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്.[3] മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു. ![]() റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി. സർവ്വീസ് വിഭാഗങ്ങൾകെ.എസ്.ആർ.ടി.സി-ക്ക് അശോക് ലെയ്ലാൻഡ്, ടാറ്റാ മോട്ടോർസ്,ഐഷർ, വോൾവോ, സ്കാനിയ എന്നീ സ്ഥാപനങ്ങളുടെ ബസ്സുകൾ ഉണ്ട് കൂടാതെ ഇലക്ട്രിക് CNG ബസുകളും വാങ്ങുന്നു ബസ്സുകളുടെ തരം ഇങ്ങനെ ആണ്. ഓർഡിനറി ചെറിയ ദൂരങ്ങളിൽ ഓടുന്ന സാധാരണ സർവ്വീസുകളാണിവ. സൂപ്പർ ക്ലാസ്സ് ബസ്സുകളുടെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ അവ ഓർഡിനറി സർവ്വീസുകൾക്ക് വേണ്ടി തയ്യാറാക്കുന്നു. അതിനാൽ പഴക്കം ചെന്ന ബസുകൾ ഈ വിഭാഗത്തിൽ കാണപ്പെടുന്നു. ഫീഡർ സർവ്വീസുകൾ ഓർഡിനറിയിൽപ്പെടുന്നു. പലപ്പോഴും ഗ്രാമ പ്രദേശങ്ങളിൽ ഓർഡിനറി സർവീസ് മാത്രമാണ് ഉണ്ടാവുക. ഫാസ്റ്റ് പാസ്സഞ്ചർ ദീർഘദൂരത്തിലുള്ള സർവ്വീസുകൾക്ക് ഉപയോഗിയ്ക്കുന്നതാണ് ഫാസ്റ്റ് പാസ്സഞ്ചർ. ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്. മഞ്ഞയും ചുവപ്പും ചേർന്ന നിറങ്ങൾ ആണ് ഇവയ്ക്ക്. ലിമിറ്റഡ് സ്റ്റോപ് , ലോ ഫ്ലോർ, ടൗൺ ടു ടൗൺ ബസ്സുകൾ ഫാസ്റ്റ് പാസ്സഞ്ചറുകളിൽപ്പെടുന്നു. ഇവ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഏറ്റവും കുറഞ്ഞ ചാർജ് ഓർഡിനറിയേക്കാൾ കൂടുതൽ ആണ്. എന്നാൽ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പുകൾ കുറവാണെങ്കിലും ഓർഡിനറിയുടെ ചാർജിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അനന്തപുരി, വേണാട്, മലബാർ തുടങ്ങിയവയും ഈ വിഭാഗത്തിൽ വരുന്നു. സൂപ്പർ ഫാസ്റ്റ് വളരെ കൂടിയ ദൂരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന വാഹനങ്ങളാണിവ. അതിവേഗം നിഷ്കർച്ചിട്ടുള്ള ഈ ബസ്സുകൾ ഏറ്റവും പ്രധാന സ്ഥലങ്ങളിൽ നിർത്തുന്നതാണ്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഇവ പൊതുവെ കാണാൻ മനോഹരമാണ്. ശീതീകരണ സംവിധാനമുള്ള ലോഫ്ലോർ, സന്ദേശവാഹിനി ഇവയൊക്കെ സൂപ്പർ ഫാസ്റ്റുകളാണ്. സൂപ്പർ ഡീലക്സ് ഉയർന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി ഫാസ്റ്റ് പാസ്സഞ്ചർ ട്രെയിനുകളേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുദ്ദേശിച്ചു തുടങ്ങിയതാണിവ. മിന്നൽ സർവ്വീസ്, സിൽവർ ലൈൻ ജെറ്റ് സർവീസുകളുടെ പരിഷ്കരിച്ച പതിപ്പാണ്. സൂപ്പർ എക്സ്പ്രസ്സ് പച്ച നിറമുള്ള സൂപ്പർ ക്ലാസ്സ് ബസ്സുകളാണിത്. ഇടയ്ക്ക് നിർത്തിവച്ചിരുന്നെങ്കിലും പുനരാരംഭിച്ചു. അൻപതോളം ബസ്സുകൾ ഈ സർവ്വീസുകൾ നടത്തുന്നുണ്ട്. കൂടാതെ ഗരുഡ,ഗരുഡ മഹാരാജ,വെസ്റ്റിബ്യൂൾ, എന്ന പേരുകളുള്ള ബസ്സുകളും സർവ്വീസിലുണ്ട്.
ഓഫീസുകളും ഡിപ്പോകളുംഹെഡ് ഓഫീസ്
ഡിപ്പോകൾ![]()
സബ് ഡിപ്പോകൾ
ഓപ്പറേറ്റിങ്ങ് ഡിപ്പോകൾപുതിയതായി ഡിപ്പോകൾ സ്ഥാപിക്കാൻ സാധ്യതയുള്ള നഗരങ്ങൾ.. മഞ്ചേരി, നെന്മാറ, ഒറ്റപ്പാലം,ചെർപുളശേരി, പരപ്പനങ്ങാടി,വളാഞ്ചേരി, കളമശ്ശേരി.. വർക്ക്ഷോപ്പുകൾ
ഉദ്യോഗസ്ഥ പരിശീലന കേന്ദ്രംകെ എസ് ആർ ടി സി യിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും അതതു തസ്തികപ്രകാരമുള്ള ജോലിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശീലനം നൽകുന്നതിന് 3 ഉദ്യോഗസ്ഥ പരിശീലന കേന്ദ്രങ്ങൾ നിലവിലുണ്ട്.
നിരത്തിലിറങ്ങുന്ന പുതിയ സർവ്വീസുകൾ
പലവക
ചിത്രശാല
പുറം കണ്ണികൾകെ.എസ്.ആർ.ടി.സി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബങ്ങൾ
|
Portal di Ensiklopedia Dunia