കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു.[2][3][4][3] മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[5] മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.[6] ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആണ് കേരളത്തിൽ. കോവിഡ്-19-ൽ കേരളത്തിന്റെ വിജയത്തെ ദേശീയമായും അന്തർദ്ദേശീയമായും പ്രശംസിച്ചു.[7][8][9][10][11][12][13]
കൊറോണ വൈറസ് ബാധിച്ച ഒരു രോഗിയെ പരിചരിക്കുന്നതിനായി സംരക്ഷണ ഉപകരണങ്ങൾ ധരിച്ച ആരോഗ്യ പ്രവർത്തകർ, കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നും
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെവുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.[3][14]കേരളത്തിലെതൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്[15][16] പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ചു. രോഗബാധിതരായ 3000 ത്തിലധികം പേരെ നിരീഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.[15] പോസിറ്റീവ് ആയ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെത്തുടർന്ന് അണുബാധയിൽ നിന്ന് രക്ഷ നേടി[17]. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം 'സംസ്ഥാന ദുരന്ത' മുന്നറിയിപ്പ് പിൻവലിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്രം പഠിക്കാൻ ചൈന ഒരു പ്രധാന രാജ്യമായതിനാൽ കൊറോണ വൈറസ് മൂലമുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നപ്പോൾ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങി. ചൈനയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരിൽ ചിലരെ ഒഴിപ്പിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ച് കൊച്ചി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാക്കി. അതിലൂടെ അവരെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.
മാർച്ച് 8-ന് കേരളത്തിൽ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്.[18] കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതരാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.[19] കേരളത്തിൽ ചെലവഴിച്ച ഒരാഴ്ചയ്ക്കിടെ കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപ്പെടുകയും മറ്റ് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.[20] ഇതിനെത്തുടർന്ന് സർക്കാർ 'ഹൈ അലർട്ട്' പുറപ്പെടുവിച്ചു.[21] ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് 9-ന് പരിശോധനയിൽ പോസിറ്റീവ് ആയി കണ്ടെത്തി.[22] കുട്ടിയേയും മാതാപിതാക്കളെയും എറണാകുളം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.[21].
ദമ്പതികളുമായി ബന്ധപ്പെട്ട 6 വ്യക്തികൾക്കും ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മകനും കൊറോണ വൈറസ് അണുബാധയുണ്ടെന്ന് മാർച്ച് 10-ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധയുടെ എണ്ണം 12 ആയി വർദ്ധിച്ചു. പുതിയ നാല് രോഗബാധിതരെ കോട്ടയം, കോഴഞ്ചേരി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. രോഗബാധിതരായ ദമ്പതികളുടെ മാതാപിതാക്കളാണ് രോഗബാധിതരായ 2 വ്യക്തികൾ. അവർ റാന്നി സന്ദർശിച്ച ഒരു കുടുംബത്തിൽ നിന്നുള്ള രണ്ട് പേരും വിമാനത്താവളത്തിൽ നിന്ന് ദമ്പതികളെ കൂട്ടിക്കൊണ്ടുപോയ രണ്ട് ബന്ധുക്കളുമാണ് നാലു പേർ.[23]
കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് -22ന് ഇന്ത്യയൊട്ടാകെ ജനത കർഫ്യൂ പ്രഖ്യാപിച്ചു.ഇത് വളരെ വിജയകരമായിരുന്നു.
2020 മെയ് 28-ന് പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളിൽ ഈ രോഗം
റിപ്പോർട്ട് ചെയ്തു.
നിർദ്ദേശങ്ങൾ
കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി 4 മുതൽ 8 വരെയും 2020 മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.[15][22] സംസ്ഥാനത്തെ 21 പ്രധാന ആശുപത്രികളിൽ 40 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുകയും എല്ലാ ജില്ലയിലും ഒരു ഹെൽപ്പ്‌ലൈൻ സജീവമാക്കുകയും ചെയ്തു.[24] മാർച്ച് 9-ലെ കണക്കനുസരിച്ച് 4000-ൽ അധികം ആളുകൾ കേരളത്തിൽ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണ്.[5] മാർച്ച് 4 വരെ 215 ആരോഗ്യ പരിപാലന പ്രവർത്തകരെ കേരളത്തിലുടനീളം വിന്യസിക്കുകയും 3,646 ടെലി കൗൺസിലിംഗ് ദാതാക്കളെ രോഗബാധിതരാണെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങൾക്ക് മനഃശാസ്ത്രപരമായ സഹായം നൽകുന്നതിനായി നിയോഗിക്കുകയും ചെയ്തു.[25] കൊറോണ വൈറസ് ബാധയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രതിവർഷം നടക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി മുന്നോട്ട് പോകാൻ കേരള സർക്കാർ തീരുമാനിച്ചു. സാധിക്കുന്നവർ പൊങ്കാലയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗം പകരുന്നതിനെതിരെ മുൻകരുതൽ എടുക്കണമെന്നും സാധ്യമെങ്കിൽ സ്വന്തം പരിസരത്ത് പൊങ്കാല ഇടണമെന്നു വിദേശികൾ പങ്കെടുക്കരുതെന്നും സർക്കാർ വാർത്താക്കുറിപ്പ് ഇറക്കി.[21][26] കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ അവസ്ഥയെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിനായി കേരള സർക്കാർ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു.[27] മാർച്ച് 10-ന് കേരള സർക്കാർ സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളിൽ പ്രത്യേക വാർഡുകൾ ഒരുക്കി.[28] തീർത്ഥാടനം, വിവാഹ ആഘോഷങ്ങൾ, സിനിമാ തിയേറ്ററുകൾ സ്കൂളുകൾ തുടങ്ങിയ വലിയ പങ്കെടുക്കലുകൾ നടത്തരുതെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി.[23] കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി
കണക്കുകൾ
ലുവ പിഴവ് mw.text.lua-ൽ 25 വരിയിൽ : bad argument #1 to 'match' (string expected, got nil)
കൊറോണ വൈറസ് ബാധ (കോവിഡ്-19)യെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തെത്തുടർന്ന് പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങൾ:-
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2020 മാർച്ച് 11 മുതൽ 31 വരെ പഠന പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദേശിച്ചു. [59] പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള കേളേജുകൾക്ക് മാർച്ച് മാസം അടച്ചിടണം.
നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ മാർച്ച് മാസം പൂർണമായും അടച്ചിടാൻ തീരുമാനിച്ചു.
എട്ട്, ഒമ്പത് ക്ലാസ് പരീക്ഷകളും എസ്.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷകളും മാറ്റമില്ലാതെ നടത്താൻ തീരുമാനിച്ചു.
മാർച്ച് മാസം സ്‌പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നും മദ്രസകൾ, അംഗൻവാടികൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയവ മാർച്ച് 31 വരെ അടച്ചിടണമെന്നും തീരുമാനിച്ചു.
സിനിമാ തീയേറ്ററുകൾ അടച്ചിടണം, വിവാഹം മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിൽ വലിയ ആളുകൾ കൂടാത്ത തരത്തിൽ ചടങ്ങുകളായി മാത്രം നടത്തണം.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം.
ശബരിമലയിൽ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാൽ ദർശനത്തിന് ഈ ഘട്ടത്തിൽ ആളുകൾ പോകാതിരിക്കണം.
സ്‌കൂളുകളിൽ വാർഷികങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം.
മാർച്ച് 20-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചു.[60]
നിരീക്ഷണകാലം
കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതേസമയം ഇന്ത്യയുടെ ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ 14 ദിവസം എന്നു നിഷ്കർഷിച്ചിരിക്കുന്നു.[25][61] വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കപ്പെടുന്നവർ 28 ദിവസ കാലയളവിൽ അവരുടെ വീടുകളിൽ തന്നെ തുടരാനും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആരോഗ്യ സംരക്ഷണ അധികൃതരെ ഉടൻ ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു.[62]
കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ
കൊറോണ വൈറസ് അണുബാധ തടയൽ, വ്യാപനം, ചികിത്സ എന്നിവ സംബന്ധിച്ച വ്യാജ വാർത്തകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചു. പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലാണ് അധികം വ്യാജവാർത്തകൾ പ്രചരിച്ചത്.[63] യുണിസെഫിൽ നിന്നുള്ള ഉപദേശകനാണെന്ന് അവകാശപ്പെടുന്ന ഒരാളുടെ വ്യാജ സന്ദേശം ഐസ്ക്രീമുകൾ ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെടുകയും കൊറോണ വൈറസിന് 27 ഡിഗ്രിയിൽ കൂടുതൽ താപനിലയിൽ പടരാൻ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.[63] കേരളത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ വൈറസിന് അതിജീവിക്കാൻ കഴിയില്ലെന്ന് മുൻ ഡിജിപി ആയിരുന്ന ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിൽ സന്ദേശം ഇട്ടു. ഇതിനു കാരണമായി അദ്ദേഹം അവകാശപ്പെട്ടത് കേരളത്തിലെ താപനില 27 ഡിഗ്രിയിൽ കൂടുതലാണ് എന്നതാണ്.[64] കൊറോണ വൈറസ് അണുബാധയ്ക്കുള്ള പ്രതിരോധ നടപടിയായി വിറ്റാമിൻ സി കഴിക്കുന്നതും പതിവായി വെള്ളം കുടിക്കുന്നതും നല്ലതാണെന്ന് മറ്റൊരു വ്യാജസന്ദേശം ശുപാർശ ചെയ്യുന്നു.[63] കൊറോണ വൈറസ് ചൈനയിൽ ചെലുത്തിയ സ്വാധീനം കാണിക്കുന്നതിനായി മറ്റിടങ്ങളിലെ തെരുവുകളിൽ കിടക്കുന്നതായി കാണിക്കുന്ന നിരവധി കൃത്രിമ വീഡിയോകൾ വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചു.[63][65] നിരവധി യൂട്യൂബ് ചാനലുകൾ കൊറോണ വൈറസ് കടൽ ഭക്ഷണത്തിലൂടെ പടരുന്നുവെന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. കൂടാതെ പശു മൂത്രത്തിനും ചാണകത്തിനും ഒരാൾക്കുണ്ടാകുന്ന അണുബാധ തടയാൻ സാധിക്കുമെന്ന് ഒരു ആൾദൈവം പ്രഖ്യാപിച്ചു.[63] കൊറോണ വൈറസ് അണുബാധയ്ക്കുള്ള ഹോമിയോപ്പതി, ആയുഷ് ചികിത്സ എന്നിവ മികച്ചതാണെന്നു വെളിപ്പെടുത്തുന്ന സന്ദേശങ്ങൾ ഇന്റെർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.[63][66]വെളുത്തുള്ളി, ചൂടുവെള്ളം, ന്യുമോണിയ വാക്സിനുകൾ, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കൊറോണ വൈറസ് അണുബാധ തടയുന്നുവെന്ന അഭ്യൂഹങ്ങൾ ഇന്ത്യയിലെ വെബ്‌സൈറ്റുകളിൽ പ്രചരിച്ചിരുന്നു.[67]
കോവിഡ് കാലത്ത് സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ
കോവിഡ് കാലത്ത് സർക്കാർ വിതരണം ചെയ്ത 17 ഇന സൗജന്യ പലവ്യഞ്ജന കിറ്റിലെ ഇനങ്ങൾ
കോവിഡ് കാലത്ത് റേഷൻ കാർഡുള്ളവർക്കും കാർഡില്ലാത്തവർക്കും ആശ്വാസ നടപടികളുമായി സിവിൽ സപ്ലൈസ് വിഭാഗം പ്രവർത്തിച്ചു. റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് 15 കിലോ വീതം സൗജന്യ റേഷൻ ആയി അരി വിതരണം നടത്തി. ലോക് ഡൗൺ ദിനങ്ങളിൽ ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഒറ്റത്തവണയായി നല്കിയും, മാർച്ച് മാസം നിലവിലുള്ള റേഷൻ കാർഡുടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 അവശ്യസാധനങ്ങൾ അടങ്ങുന്ന സൗജന്യ കിറ്റ് റേഷൻ കടകൾ വഴിയും സപ്ലൈകോയുമായും സഹകരിച്ച് വിതരണം നടത്തി. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് അഞ്ചു കിലോ അരി എന്ന തോതിൽ വിതരണം നടത്തി. കാർഡ് ഒന്നിന് മൂന്ന് കിലോ ചെറുപയർ, കടല ഇനത്തിൽ ധാന്യവും സൗജന്യമായി വിതരണം ചെയ്തു.[68][69]
കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണംകോവിഡ് കാലത്ത് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാനെത്തിച്ച ഭക്ഷ്യ കിറ്റുകൾ.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന സൗജന്യ ഭക്ഷ്യ കിറ്റുകൾ സ്‌കൂളുകൾ വഴി വിതരണം ചെയ്തു. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങിയതാണ് ഭക്ഷ്യക്കിറ്റ്. ഏപ്രിൽ, മെയ് മാസങ്ങളിലെ കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
ഓണക്കിറ്റ്
2020 ഓണക്കാലത്ത് കേരള സർക്കാർ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്ത 500 രൂപ വില വരുന്ന പലവ്യഞ്ജന കിറ്റ്
2020 ഓണക്കാലത്ത്, 500 രൂപ വില വരുന്ന 11 ഇനം സാധനങ്ങളുള്ള കിറ്റ് റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി വിതരണം ചെയ്തു. കിറ്റിൽ ഉള്ള ഇനങ്ങൾ:[70]
↑"Daily Bulletin"(PDF). ആരോഗ്യവകുപ്പ്, കേരള. Retrieved 2020 ഏപ്രിൽ 2. {{cite news}}: Check date values in: |accessdate= (help)
↑"ഡെയിലി ബുള്ളറ്റിൻ"(PDF). ആരോഗ്യവകുപ്പ്, കേരള. Archived(PDF) from the original on 3 April 2020. Retrieved 3 April 2020.
↑"ഡെയിലി ബുള്ളറ്റിൻ"(PDF). ആരോഗ്യവകുപ്പ്, കേരള. Archived(PDF) from the original on 4 April 2020. Retrieved 4 April 2020.
↑"ഡെയിലി ബുള്ളറ്റിൻ"(PDF). ആരോഗ്യവകുപ്പ്, കേരള. Archived(PDF) from the original on 5 April 2020. Retrieved 5 April 2020. {{cite web}}: |archive-date= / |archive-url= timestamp mismatch; 4 ഏപ്രിൽ 2020 suggested (help)
↑"ഡെയിലി ബുള്ളറ്റിൻ"(PDF). ആരോഗ്യവകുപ്പ്, കേരള. Archived(PDF) from the original on 6 April 2020. Retrieved 6 April 2020.
↑"ഡെയിലി ബുള്ളറ്റിൻ"(PDF). ആരോഗ്യവകുപ്പ്, കേരള. Archived from the original on 2020-04-07. Retrieved 7 April 2020.{{cite web}}: CS1 maint: bot: original URL status unknown (link)
↑"ഡെയിലി ബുള്ളറ്റിൻ"(PDF). ആരോഗ്യവകുപ്പ്, കേരള. Archived from the original on 2020-04-08. Retrieved 8 April 2020.{{cite web}}: CS1 maint: bot: original URL status unknown (link)
↑"Press Release:22-07-2020". keralacm web site. July 22, 2020. Archived from the original on 2020-09-06. Retrieved September 6, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
↑"ഓണക്കിറ്റ് വൻ ഹിറ്റ്, കിറ്റിൽ ഉള്ളത്". മലയാള മനോരമ. August 18, 2020. Archived from the original on 2020-09-06. Retrieved September 6, 2020.{{cite web}}: CS1 maint: bot: original URL status unknown (link)