കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം
തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്ത് പീലമേട്ടിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (IATA: CJB, ICAO: VOCB) . ആദ്യം ഇതിന്റെ പേര് പീലമേട് വിമാനത്താവളം എന്നായിരുന്നു. കോയമ്പത്തൂർ സിവിൽ എയറോഡ്രോം എന്നും അറിയപ്പെട്ടിരുന്നു. കോയമ്പത്തൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1995 മുതലാണ് ഇവിടെനിന്നും അന്താരാഷ്ട്ര വിമാനയാത്രകൾ ആരംഭിച്ചത്.
ചരിത്രംകോയമ്പത്തൂർ വിമാനത്താവളം ആദ്യം പ്രവർത്തനം ആരംഭിച്ചത് 1940 ലാണ്. ഇവിടെ ആദ്യം ഇന്ത്യൻ എയർലൈൻസ് ഫോക്കർ F27 വിമാനമാണ് ആദ്യം സർവീസ്സ് നടത്തിയത്. ആദ്യകാലങ്ങളിൽ ഇവിടെ നിന്ന് ചെന്നൈയിലേക്കും , മുംബൈയിലേക്കും മാത്രമായിരുന്നു. 1980 കളുടെ ആദ്യത്തിൽ വിമാനത്താവളം റൺവേയുടെ വികസനത്തിനായി കുറച്ചുകാലം അടച്ചിട്ടു. 1987 ൽ പിന്നീട് റൺവേയുടെ വികസനത്തിനും പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനു ശേഷം ഈ വിമാനത്താവളം സാധാരണ രീതിയിൽ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. 1995 ൽ ഇന്ത്യൻ എയർലൈൻസ് ഇവിടെ നിന്ന് ഷാർജക്ക് അന്താരാഷ്ട്ര സർവ്വീസ്സ് തുടങ്ങി. 2007 ൽ കൊളംബോ, സിംഗപ്പൂർ എന്നിവടങ്ങളിലേക്കും തുടങ്ങി. ഘടനകോയമ്പത്തൂർ വിമാനത്താവളത്തിന് പ്രധാനമായ ഒരു ടെർമിനൽ ആണ് ഉള്ളത്. ഒരെണ്ണം പണി നടക്കുന്നു. [2] പ്രധാനമായും ഒരു റൺവേ ആണ് ഉള്ളത് . 2,990 മീറ്റർ നീളമുള്ള ഈ റൺവേക്ക് വികസനത്തിനു മുൻപ് 2,600 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്. നീളം വർദ്ധിപ്പിച്ചതിനു ശേഷം വിമാനത്താവളത്തിൽ ബോയിംഗ് 747 , എയർബസ് A330 തുടങ്ങിയ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൌകര്യങ്ങൾ ഉണ്ട്. ഇത് കൂടാതെ ഇൻസ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റവും (ILS) ഇവിടെ ഉണ്ട്. [3] പ്രധാന സേവനങ്ങൾ
ഇത് കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia