ക്രിക്കറ്റ് ലോകകപ്പ് 2019
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്പന്ത്രണ്ടാമത് പതിപ്പാണ് ലോകകപ്പ് ക്രിക്കറ്റ് 2019. ഈ ടൂർണമെന്റ് 2019 മെയ് 30 മുതൽ ജൂലൈ 14[1]വരെ ഇംഗ്ലണ്ട്[2], വേൽസ് എന്നീ രാജ്യങ്ങളിൽ വെച്ച് നടന്നു. വേദികൾ
ഗ്രൂപ്പ് ഘട്ടംപോയിൻ്റ് പട്ടിക
സ്രോതസ്സ്: ICC, ESPNcricinfo
Rules for classification: 1) പോയിന്റ്സ്; 2) വിജയഒം; 3) റെൺ റ്റേറ്റ്; 4) Results of games between tied teams; 5) Pre-tournament seeding (H) ആതിഥേയം ടൂർണമെൻ്റ് മുന്നേറ്റം
മൽസരങ്ങൾ2018 ഏപ്രിൽ 26-നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി മൽസര തീയതികൾ പ്രഖ്യാപിച്ചത്.[3] നോക്കൗട്ട് ഘട്ടംനോക്കൗട്ട് ഘട്ടത്തിൽ രണ്ട് സെമി ഫൈനലുകളാണുള്ളത്, വിജയികൾ ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. 1999 ലെ ലോകകപ്പിലെ പോലെ ഇത്തവണയും ഓൾഡ് ട്രാഫോർഡും |എഡ്ജ്ബാസ്റ്റണുമാണ് രണ്ട് സെമി ഫൈനലുകൾക്കും ആതിഥേയത്വം വഹിക്കുന്നത്. എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും ഒരു കരുതൽ ദിനമുണ്ട്. 2019 ജൂൺ 25 ന് ലോർഡ്സിൽ നടന്ന മത്സരത്തിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചാണ് സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറിയത്.[4] 2019 ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സെമി ഫൈനലിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി.[5] അടുത്ത ദിവസം റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.[6] നെറ്റ് റൺ നിരക്കിൽ പാകിസ്താനെ മറികടന്ന് നാലാമത്തെയും അവസാനത്തെയും ടീമായി ന്യൂസിലൻഡ് സെമി ഫൈനലിന് യോഗ്യത നേടി.[7]
സെമി ഫൈനലുകൾഫൈനൽസ്ഥിതിവിവര കണക്കുകൾകൂടുതൽ റൺസ്
കൂടുതൽ വിക്കറ്റുകൾ
പ്രക്ഷേപണംഐസിസിയുടെ 2019 ലെ ക്രിക്കറ്റ് ലോകകപ്പിനായുള്ള പ്രക്ഷേപണ, ഡിജിറ്റൽ വിതരണ കരാറുകൾ അതത് രാജ്യത്തെ വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്, ഇത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കാഴ്ചക്കാർക്ക് ലൈവായി കാണാൻ നിരവധി പ്ലാറ്റ്ഫോമുകൾ നൽകുന്നു.[10] ഫൈനലിലേക്ക് ഇംഗ്ളണ്ട് യോഗ്യത നേടിയാൽ സ്കൈ സ്പോർട്സ് ഫൈനൽ ഫ്രീ-ടു-എയറിൽ കാണിക്കുമെന്ന് സ്ഥിരീകരിച്ചു.[11] മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് അവകാശമുള്ള നെറ്റ്വർക്കുകൾ: അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia