കർണ്ണാടകസംഗീതാമൃതം![]() കർണാടക സംഗീത കൃതികളെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് കർണ്ണാടക സംഗീതാമൃതം. എ.ഡി. മാധവനാണ് ഗ്രന്ഥകർത്താവ്. മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലെ 404 കൃതികളെയാണ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത്.[1] കർണാടക സംഗീത കുലപതികളായ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ, സ്വാതി തിരുനാൾ, പുരന്ദരദാസ്, അന്നമാചാര്യ, പാപനാശം ശിവൻ, ഊത്തുക്കാട് വെങ്കടസുബ്ബയ്യർ, മൈസൂർ വാസുദേവാചാര്യ, നാരായണതീർത്ഥർ, കനകദാസ, മുത്തയ്യ ഭഗവതർ, അരുണാഗിരി നാഥർ, സുബ്രഹ്മണ്യ ഭാരതി, കെ.സി. കേശവപിള്ള, ഇരയിമ്മൻ തമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി എന്നിവരുടെ കൃതികളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃതികളുടെ പേര്, രചയിതാവ്, രാഗം, താളം, ഏത് ഭാഷയിൽ നിന്നും തുടങ്ങിയ വിവരങ്ങൾക്കൊപ്പം കീർത്തനങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നൽകിയിട്ടുമുണ്ട്. ഓരോ കീർത്തനത്തിന്റെയും സാരാംശം മലയാളത്തിലും ഇംഗ്ലീഷിലും നൽകിയിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia