കിഴക്കൻ ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ 40 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് ഖഗാരിയ ലോക്സഭാ മണ്ഡലം.[1] ജാതിസമവാക്യങ്ങൾ ഗതി നിയന്ത്രിക്കുന്ന ബീഹാറിലെഈ മണ്ഡലത്തിൽ. യാദവ്, കുശ്വാഹ സമുദായങ്ങൾ പ്രബലരാണ്. 1957 മുതൽ 2019 വരെ യാദവ് ജാതിയിൽ നിന്നുള്ള ആറ് പാർലമെന്റംഗങ്ങളെയും കുശ്വാഹ ജാതിയിൽ നിന്ന് അഞ്ച് പാർലമെൻ്റംഗങ്ങളെയും ഈ മണ്ഡലം തിരഞ്ഞെടുത്തു. ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ജനതാ പാർട്ടി, സമത പാർട്ടിജനതാദൾ, രാഷ്ട്രീയ ജനതാ ദൾ,ലോക് ജനശക്തി പാർട്ടി, തുടങ്ങിയ വിവിധ പാർട്ടികളിൽ ഉൾപ്പെടുന്നു[2]. സിപിഎം മത്സരിക്കുന്ന ബീഹാറിലെ മണ്ഡലം എന്ന പ്രത്യേകത ഉള്ള ഇവിടെ ഇത്തവണ ഖുശ്വാഹ ആയ സഞജയ് സിങ് ഖുശ്വാഹ മത്സരിക്കുന്നു. [3].
നിയമസഭാ വിഭാഗങ്ങൾ
കഴിഞ്ഞ ഡിലിമിറ്റേഷൻ പ്രക്രിയ മുതൽ, 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ഖഗാരിയ ലോക്സഭാ മണ്ഡലത്തിൽ ഇനിപ്പറയുന്ന ആറ് വിധാൻ സഭ (ലെജിസ്ലേറ്റീവ് അസംബ്ലി സെഗ്മെന്റുകൾഃ [4]