ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ തിരുവനന്തപുരം ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജാണ്. 1999-ൽ കേരള സർക്കാറാണ് ഇത് സ്ഥാപിച്ചത്. ജി.ഇ.സി. അഥവാ ജി.ഇ.സി.ബി. എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ കോളേജിന്റെ പ്രവേശനപരീക്ഷാകമ്മീഷണറുടെ കോഡ് TRV എന്നാണ്. തിരുവനന്തപുരം നഗര മധ്യത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ഗവ. ലോ കോളേജിനു സമീപം ബാർട്ടൺ ഹിൽ എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതിചെയ്യുന്നത്. ചരിത്രംതലസ്ഥാന നഗരിക്കുള്ളിൽ തന്നെ ഒരു എഞ്ചിനീയറിംഗ് കോളേജ് വേണം എന്ന സർക്കാർ തീരുമാനത്തിലാണ് കോളേജ് ഇവിടെ സ്ഥാപിതമായത്. നഗരത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ. സ്വാഭാവികമായും സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു. ഒടുവിൽ ബാർട്ടൺഹില്ലിലെ അടച്ചു പൂട്ടിയിരുന്ന ഗേൾസ് ഹൈസ്കൂൾ, കോളേജ് സ്ഥാപിക്കാൻ തിരഞ്ഞെടുത്തു. കേവലം ഏഴ് ഏക്കറിൽ താഴെ സ്ഥലത്ത് കോളേജ് പ്രവർത്തനം തുടങ്ങി. തുടക്കം മുതലേ, കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും മിടുക്കരായ വിദ്യാർഥികളെ ആകർഷിക്കാൻ കോളെജിനു കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ കേരള സർവ കലാശാലയ്ക്ക് കീഴിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നായി ബാർട്ടൺഹിൽ മാറി.2011 ൽ പുതിയ ബഹുനില കെട്ടിടത്തിലേക്ക് കോളേജിലെ വിവിധ വകുപ്പുകളും,ഭരണ വിഭാഗവും മാറ്റപ്പെട്ടു.രണ്ട് എലവേറ്റർ ഉൾപടെയുള്ള ആധുനിക സൗകര്യങ്ങളുമായി, ഏഴു നിലകളിൽ, അറിവിന്റെ വിശാലമായ ലോകം. പിന്നെ ഹോസ്റ്റൽ, ലാബുകൾ മുതലായ അനുബന്ധ കെട്ടിടങ്ങൾ വേറെയും. 2011ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. കോളേജിന്റെ ആർട്ട്‌സ് ഫെസ്റ്റ് 'സർഗ്ഗം' എന്നും ടെക്നോ-കൽച്ചറൾ ഫെസ്റ്റ് 'ആഗ്നേയ' എന്നും അറിയപ്പെടുന്നു. 2018-ൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആഗ്നേയുടെ പ്രോ-ഷോയ്ക്ക് വന്നത് ഇന്ത്യയിലെ തന്നെ മികച്ച ഡിജെയായ ന്യൂക്ളേയാ ആണ്. ആഗ്നേയയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കു വേണ്ടി 'വൈഭവ്' എന്ന രണ്ടുദിവസ ക്യാംപും കോളേജിൽ വെച്ച് നടത്താറുണ്ട്. SFI GECB യൂണിറ്റിനു കീഴിൽ 'വെളിച്ചം' എന്ന ജീവകാരുണ്യ സംഘടന കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. പഠനവിഷയങ്ങൾബി. ടെക്ക്
എം. ടെക്ക്
അക്കാദമിക്ക്പ്രാരംഭ ഘട്ടം മുതൽക്കേതന്നെ മികച്ച നിലവാരം പുലർത്താൻ കോളേജിന് സാധിച്ചിട്ടുണ്ട്.2018 ലെ കേരള സാങ്കേതിക സർവ്വകലാശാല റിസൾട്ട് അനുസരിച്ച് 12 സർക്കാർ/ഏയിഡഡ് കോളേജുകളിൽ വെച്ച് രണ്ടാം സ്ഥാനത്താണ് കോളേജ്,സംസ്ഥാനത്തെ 148 എഞ്ചിനീയറിംഗ് കോളേജുകളിൽ വെച്ച് നാലാം സ്ഥാനവും.[1] മെഴ്സിഡസ് ബെൻസ്-അഡാം കോഴ്സ്മെഴ്സിഡസ് ബെൻസ് ഇന്ത്യ കോളേജുമായി സഹകരിച്ച് നടത്തുന്ന ഡിപ്ലോമ കോഴ്സാസാണിത്.ദക്ഷിണേന്ത്യയിൽ ഈ കോളേജിൽ മാത്രമേ ഈ കോഴ്സ് നടത്തുന്നുള്ളു.മെക്കാനിക്കൽ എൻജിനീയറിങ് / ഓട്ടോമോബൈയിൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്&ഇലക്ട്രോണിക്സ്എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അപ്ലൈഡ് ഇലക്ട്രോണിക്സ്, തത്തുല്യമായ ഡിഗ്രികൾ,ഇവയിൽ ഡിഗ്രി / ഡിപ്ലോമയുള്ളവർ/ അവസാന വർഷ ബി.ടെക്. (ഏഴാം സെമസ്റ്റർ വരെ 6.5 cgpa (നിലവിൽ ബാക്ക്പേപ്പറില്ലാതെ))ഏന്നിവർ ഈ കോഴ്സാസിന് യോഗ്യരാണ്.[2] പ്രമുഖരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാലGovernment Engineering College, Trivandrum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia