പശ്ചിമേന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന്റെ സർക്കാർത്തലവനാണ് ഗുജറാത്ത് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]
1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്. പ്രഥമ മുഖ്യമന്ത്രിയായ ജീവ്‌രാജ് നാരായൺ മേത്ത ഉൾപ്പെടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണ് അവരിൽ കൂടുതലും. ഗുജറാത്തിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് 2001 മുതൽ 2014 വരെ പന്ത്രണ്ടര വർഷം പദവിയിലിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെനരേന്ദ്ര മോദിയാണ്. ശേഷം, മോദി രാജിവെച്ച് പതിനഞ്ചാംഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ആനന്ദിബെൻ പട്ടേൽ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2014 മെയ് 22-ൽ സത്യപ്രതിജ്ഞയും ചെയ്തു. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
↑A number inside brackets indicates that the incumbent has previously held office.
↑This column only names the chief minister's party. The state government he headed may have been a complex coalition of several parties and independents; these are not listed here.
↑ 3.03.13.23.33.4President's rule may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[7]