ഗൂഗിൾ കോൺടാക്റ്റ് ലെൻസ്ഗൂഗിൾ 16 ജനുവരി 2014 ന് പ്രഖ്യാപിച്ച ഒരു സ്മാർട്ട് കോൺടാക്റ്റ് ലെൻസ് പദ്ധതി ആയിരുന്നു ഗൂഗിൾ കോൺടാക്റ്റ് ലെൻസ്.[1] പ്രമേഹമുള്ളവരെ അവരുടെ കണ്ണീരിലെ ഗ്ലൂക്കോസിന്റെ അളവ് നിരന്തരം അളക്കുന്നത് സഹായിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.[2] പ്രോജക്റ്റ് നടപ്പിലാക്കുന്നത് വെരിലി ആയിരുന്നു, 2014 മുതൽ അവർ പ്രോട്ടോടൈപ്പുകൾ ഉപയോഗിച്ച് ഇത് പരീക്ഷിച്ചു.[1] 2018 നവംബർ 16 ന് പദ്ധതി നിർത്തിവച്ചതായി വെരിലി പ്രഖ്യാപിച്ചു.[3] ഡിസൈൻഈ ലെൻസിൽ വയർലെസ് ചിപ്പും ഒരു ചെറിയ ഗ്ലൂക്കോസ് സെൻസറും അടങ്ങിയിരിക്കുന്നു. ലെൻസിലെ ഒരു ചെറിയ പിൻഹോൾ ദ്വാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് അളക്കാൻ കണ്ണീർ സെൻസറിലേക്ക് ഒഴുകാൻ അനുവദിക്കുന്നു.[4] രണ്ട് സെൻസറുകളും ലെൻസ് മെറ്റീരിയലിന്റെ രണ്ട് മൃദു പാളികൾക്കിടയിൽ ഉൾച്ചേർത്തിരിക്കുന്നു. കൃഷ്ണമണിക്കും ഐറിസിനും പുറത്ത് ഇലക്ട്രോണിക്സ് കിടക്കുന്നതിനാൽ കണ്ണിന് കേടുപാടുകൾ സംഭവിക്കുന്നില്ല. കോൺടാക്റ്റ് ലെൻസിനുള്ളിൽ മനുഷ്യന്റെ മുടിയേക്കാൾ കനം കുറഞ്ഞ ഒരു വയർലെസ് ആന്റിനയുണ്ട്, അത് വയർലെസ് ഉപകരണത്തിലേക്ക് വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു കൺട്രോളറായി പ്രവർത്തിക്കും. കൺട്രോളർ ആന്റിന വഴി ബാഹ്യ ഉപകരണത്തിലേക്ക് അയയ്ക്കുന്ന ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. വയർലെസ് സാങ്കേതികവിദ്യയായ ആർഫ്‍ഐടി വഴി ഡാറ്റ ആശയവിനിമയം നടത്തുന്ന ഉപകരണത്തിൽ നിന്ന് പവർ വലിച്ചെടുക്കും. ഗ്ലൂക്കോസ് അളവ് നിശ്ചിത പരിധിക്ക് മുകളിലോ താഴെയോ കടക്കുമ്പോൾ പ്രകാശം നൽകി ധരിക്കുന്നയാൾക്ക് മുന്നറിയിപ്പ് നൽകുന്ന ചെറിയ എൽഇഡി ലൈറ്റുകൾ ചേർക്കുന്നതിനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കാറ്റുള്ള അന്തരീക്ഷത്തിലും കണ്ണുനീർ നിറഞ്ഞ കണ്ണുകളിലും കോൺടാക്റ്റ് ലെൻസുകളുടെ പ്രകടനം അജ്ഞാതമാണ്. പരീക്ഷിച്ച പ്രോട്ടോടൈപ്പുകൾക്ക് സെക്കൻഡിൽ ഒരിക്കൽ റീഡിംഗ് സൃഷ്ടിക്കാൻ കഴിയും. പ്രഖ്യാപനങ്ങൾ2014 ജനുവരി 16-ന്, കഴിഞ്ഞ 18 മാസമായി, പ്രമേഹമുള്ളവരെ അവരുടെ ഗ്ലൂക്കോസ് അളവ് തുടർച്ചയായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു കോൺടാക്റ്റ് ലെൻസ് വികസിപ്പിക്കുന്നതിന് പ്രവർത്തിച്ചു വരികയായിരുന്നു എന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഈ ആശയത്തിന് യഥാർത്ഥത്തിൽ നാഷണൽ സയൻസ് ഫൗണ്ടേഷനാണ് ധനസഹായം നൽകിയത്.[4] ഇത് ആദ്യം മൈക്രോസോഫ്റ്റിലേക്ക് ആണ് കൊണ്ടുവന്നത്.[5] ഗൂഗിളിന്റെ രഹസ്യ ഗവേഷണ-വികസന സ്ഥാപനമായ ഗൂഗിൾ എക്‌സിൽ പ്രവർത്തിക്കുന്നതിന് മുമ്പ് വാഷിംഗ്ടൺ സർവകലാശാലയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റിയിലെ അംഗങ്ങളായിരുന്ന ബ്രയാൻ ഓട്ടിസും ബാബക് പർവിസും ചേർന്നാണ് ഈ ഉൽപ്പന്നം സൃഷ്ടിച്ചത്. ചില ശരീരദ്രവങ്ങൾ ഗ്ലൂക്കോസിന്റെ അളവ് എളുപ്പം ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞർ പണ്ടേ പരിശോധിച്ചിരുന്നുവെങ്കിലും കണ്ണുനീർ ശേഖരിക്കാനും പഠിക്കാനും ബുദ്ധിമുട്ടായതിനാൽ അവ ഉപയോഗിക്കുന്നത് ഒരിക്കലും ഒരു ഓപ്ഷനല്ലെന്ന് ഗൂഗിൾ അവരുടെ ഔദ്യോഗിക അറിയിപ്പിൽ കുറിച്ചു. ഈ പ്രോജക്റ്റ് നിലവിൽ എഫ്ടിഎ- യുമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അവർ സൂചിപ്പിച്ചു. ഇത് അഞ്ച് വർഷത്തിനുള്ളിൽ സംഭവിക്കുമെന്ന് പറഞ്ഞ ഗൂഗിൽ, ഉൽപ്പന്നം പൊതു ഉപയോഗത്തിനായി പുറത്തിറക്കുന്നതിന് മുമ്പ് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും,[6] ധരിക്കുന്നവർക്കും അവരുടെ ബന്ധപ്പെട്ട ഡോക്ടർമാർക്കും അളവുകൾ ലഭ്യമാക്കുന്ന തരത്തിൽ ആപ്പുകൾ വികസിപ്പിച്ചുകൊണ്ട് ലെൻസിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പങ്കാളികളെ അവർ തിരയുന്നു എന്നും സൂചിപ്പിച്ചു.[1] ഭാവി തലമുറകൾക്കായി വിപുലമായ മെഡിക്കൽ, വിഷൻ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് പങ്കാളികൾ ഈ ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവർ ചേർത്തു.[4] 2014 ജൂലൈ 15-ന്, ഗ്ലൂക്കോസ് സെൻസിംഗ് സ്മാർട്ട് കോൺടാക്റ്റ് ലെൻസ് വികസിപ്പിക്കുന്നതിന് നൊവാർട്ടിസിന്റെ അൽകോൺ യൂണിറ്റുമായി ഗൂഗിൾ ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു.[7] ടിയർ ഗ്ലൂക്കോസും രക്തത്തിലെ ഗ്ലൂക്കോസും തമ്മിൽ പരസ്പര ബന്ധമില്ലാത്തതിനാൽ പദ്ധതി നിർത്തിയതായി 2018 നവംബർ 16-ന് വെരിലി പ്രഖ്യാപിച്ചു.[3] പ്രതികരണംഎൻഡോക്രൈനോളജിസ്റ്റ് ഡോ. ലാറി ലെവിൻ തന്റെ രോഗികൾക്ക് വിരലുകൾ കുത്തുന്നതിനോ തുടർച്ചയായി ഗ്ലൂക്കോസ് മോണിറ്റർ ഉപയോഗിക്കുന്നതിനോ പകരം വേദനയില്ലാത്ത ഒരു ബദൽ വാഗ്ദാനം ചെയ്യുന്നതിന്റെ നേട്ടങ്ങൾ വലുതാണെന്ന് അഭിപ്രായപ്പെട്ടു.[8] എന്നിരുന്നാലും, ഈ മേഖലയിലെ വിദഗ്ധർ [9] കണ്ണുനീരിലെ ഗ്ലൂക്കോസിന്റെ അളവും (കോൺടാക്റ്റ് ലെൻസ് ഉപയോഗിച്ച് അളക്കുന്നത്) ഉപയോക്താവിന്റെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവും തമ്മിലെ ശക്തമായ ബന്ധത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട പല പഠനങ്ങളും കാണിക്കുന്നത്, ഗ്ലൂക്കോസ് മോണിറ്ററിംഗിനുള്ള കൃത്യത പാലിക്കാത്ത ഒരു ദുർബലമായ പരസ്പര ബന്ധമാണ് ഇവ തമ്മിൽ ഉള്ളതെന്നാണ്.[10][11][12][13] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia