ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ്
കിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു മരത്തവളയാണ് ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ്. (Litoria aurea) (green bell frog, green golden swamp frog, green frog), മരത്തവളകളുടെ കൂട്ടത്തിൽ വർഗ്ഗീകരണവും മരത്തിൽ കയറാനുള്ള കഴിവുകളും ഉണ്ടായിരുന്നിട്ടും, അവ മരങ്ങളിൽ വസിക്കുന്നില്ല. മാത്രമല്ല ഇവ മിക്കവാറും എല്ലാ സമയവും ഭൂനിരപ്പിന് സമീപം ചെലവഴിക്കുകയും ചെയ്യുന്നു. 11 സെന്റിമീറ്റർ (4.5 ഇഞ്ച്) വരെ നീളമുള്ള ഇവ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തവളകളിലൊന്നായി കാണപ്പെടുന്നു. സ്വർണ്ണവും പച്ചയും നിറമുള്ള തവളകൾ പ്രാണികളെയും പുഴുക്കളും എലികൾ പോലുള്ള വലിയ ഇരകളെയും ഭക്ഷിക്കാറുണ്ട്. ഇവ പ്രധാനമായും ദിവാജീവികളാണ്. എന്നിരുന്നാലും ഇവ മിക്കവാറും സൂര്യന്റെ ഇളം ചൂടുള്ളപ്പോൾ മാത്രമേ സഞ്ചരിക്കാറുള്ളൂ. ശൈത്യകാലത്ത് ചൂടുള്ളതോ നനഞ്ഞതോ ആയ സമയങ്ങളിലൊഴികെ ഇവയ്ക്ക് പ്രവർത്തനക്ഷമത കുറവാണ്. മാത്രമല്ല ചൂടുള്ള മാസങ്ങളിൽ പ്രജനനം നടത്തുകയും ചെയ്യുന്നു. ഏകദേശം 9 മാസത്തിനുശേഷം ആൺതവളകൾ പ്രായപൂർത്തിയാകുന്നു. അതേസമയം പെൺതവളകൾ പ്രായപൂർത്തിയാകാൻ രണ്ട് വയസ്സ് വരെ സമയമെടുക്കുന്നു. ക്രൂര സ്വഭാവം കാണിക്കുന്ന ഈ ഇനം തവളകളിൽ ആൺതവളകൾ ഇടം ലംഘിക്കുകയാണെങ്കിൽ പരസ്പരം ആക്രമിക്കുകയും പരിക്കേൽപിക്കുകയും ചെയ്യുന്നു. ഗോൾഫ് ചാലുകൾ, ഉപയോഗശൂന്യമായ വ്യാവസായിക ഭൂമി, ഇഷ്ടികക്കുഴികൾ, മണ്ണിടിച്ചിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും പ്രത്യേകിച്ച് സിഡ്നി മേഖലകളിലും, അപൂർവ്വമായ ഉപയോഗശൂന്യമായ പ്രദേശങ്ങളിലും ഇവ വസിക്കുന്നു. ഒരുകാലത്ത് തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ തവളകളിലൊന്നായിരുന്നെങ്കിലും, പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് വലിയ ജനസംഖ്യാ തകർച്ചയെ നേരിട്ടു. ഇത് ആഗോളതലത്തിൽ ദുർബലമായി നിലവിലെ വർഗ്ഗീകരണത്തിലേക്ക് നയിച്ചു. ആവാസവ്യവസ്ഥയുടെ നാശം, സ്ഥാനഭ്രംശം, മലിനീകരണം, പരിചപ്പെടുത്തിയ സ്പീഷീസുകൾ, പരാന്നഭോജികൾ, രോഗകാരികളായ ചൈട്രിഡിയോമിക്കോട്ട, ബാട്രചോചൈട്രിയം ഡെൻഡ്രോബാറ്റിഡിസ് [1]എന്നിവയുടെ ഫലമായി അതിന്റെ എണ്ണം കുറയുന്നത് തുടരുകയാണ്. മാത്രമല്ല അവയ്ക്ക് വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. അവശേഷിക്കുന്ന ഭൂരിഭാഗം തവളകളും സ്വകാര്യ ഭൂമിയിൽ താമസിക്കുന്നതിനാൽ, സംരക്ഷണ ശ്രമങ്ങൾ ഏറെ സങ്കീർണ്ണമാകുന്നു. ഓസ്‌ട്രേലിയയിലെ സ്ഥിതിഗതികൾക്കിടയിലും, ന്യൂസിലാന്റിലും മറ്റ് പസഫിക് ദ്വീപുകളിലും ഇവയുടെ ജനസംഖ്യ കൂടുന്നതായി കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, നിർഭാഗ്യവശാൽ ഈ പ്രദേശങ്ങളിൽ പോലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ജനസംഖ്യ അതിവേഗം കുറയുന്നു. ടാക്സോണമി![]() "ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗ് " എന്ന പൊതുവായ പേര് ഹരോൾഡ് കോഗർ 1975-ൽ എഴുതിയ റെപ്റ്റയിൽസ് ആന്റ് ആംഫിബിയൻസ് ഓഫ് ഓസ്‌ട്രേലിയ എന്ന പുസ്തകത്തിൽ നിന്ന് ആദ്യമായി അംഗീകരിച്ചു. ഇതിനുമുമ്പ്, അതിന്റെ പൊതുവായ പേരുകൾ ഗോൾഡൻ ഫ്രോഗ്, ഗോൾഡൻ ട്രീ ഫ്രോഗ് എന്നിവയായിരുന്നു. ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന് യഥാർത്ഥ തവളയുമായി ശാരീരികവും പെരുമാറ്റപരവുമായ നിരവധി സ്വഭാവസവിശേഷതകളുള്ളതിനാൽ അതിന്റെ യഥാർത്ഥ വർഗ്ഗീകരണം റാണ ജീനസിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് കൂർത്ത മൂക്ക്, നീളമുള്ള കാലുകൾ, കൂടിചേർന്ന കാൽവിരൽ എന്നിവ കാണപ്പെടുന്നു. ടിമ്പാനം വലുതും വ്യത്യസ്തവുമാണ്. ശരീരത്തിന്റെ ആകൃതി പല റാണ വർഗ്ഗങ്ങൾക്കും സമാനമാണ്. റാണ ജനുസ്സിലെ പല തവളകളെയും പോലെ, ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗ് കൂടുതലും ജലജീവികളാണ്. മഴക്കാലത്ത് മാത്രമേ ഇവ കരയിലൂടെ സഞ്ചരിക്കൂ. റാണിഡേ കുടുംബവുമായുള്ള ശരീരഘടനാപരമായ വ്യത്യാസങ്ങൾ കാരണം ഇതിനെ ജനുസ്സിൽ നിന്ന് നീക്കംചെയ്‌തിരുന്നു. ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗിന്റെ അസ്ഥിയും തരുണാസ്ഥിയും ഘടനാപരമായ രൂപങ്ങളും ഹൈലിഡേ കുടുംബത്തിലെ ജീവിവർഗ്ഗങ്ങളോട് ഏറ്റവും അടുത്താണ്. അതിനാൽ ഇതിനെ വീണ്ടും തരംതിരിക്കപ്പെട്ടു. ![]() ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗ് 1827-ൽ റെനെ ലെസ്സൺ റാണാ ഓറിയ എന്നാണ് ആദ്യമായി വിശേഷിപ്പിച്ചത്. 20 തവണ ഇതിന്റെ വർഗ്ഗീകരണം മാറ്റി. 1844-ൽ ആൽബർട്ട് ഗുന്തർ ഇതിനെ ആദ്യമായി ലിറ്റോറിയ ഓറിയ എന്ന് നാമകരണം ചെയ്തു. കൂടാതെ ലിറ്റോറിയ ഓറിയ എന്ന് വീണ്ടും നാമകരണം ചെയ്യുന്നതിന് മുമ്പ് 9 തവണ കൂടി ഇതിന്റെ പേര് മാറ്റുകയുണ്ടായി.[2] ഇതിന്റെ നിർദ്ദിഷ്ട എപ്പിതെറ്റ് ഓറിയ, ലാറ്റിൻ പദം ഗോൾഡൻ എന്നർത്ഥമുള്ള ഓറിയസിൽ നിന്നാണ് വന്നത്.[3] ലിറ്റോറിയ ജനുസ്സിലെ തവളകളുടെ അടുത്ത ഗ്രൂപ്പായ ലിറ്റോറിയ ഓറിയയിലാണ് ഈ ഇനത്തെ ഇപ്പോൾ തരംതിരിച്ചിരിക്കുന്നത്.[4] ഈ വർഗ്ഗം തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിൽ മൂന്ന് ഇനം, വടക്കൻ ഓസ്‌ട്രേലിയയിൽ ഒന്ന്, തെക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ രണ്ട് ഇനം എന്നിങ്ങനെ ഓസ്‌ട്രേലിയയിലുടനീളം ചിതറിക്കിടക്കുന്നു.[4] സങ്കരയിനങ്ങളിൽ ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗ് (എൽ. ഓറിയ), ഗ്രൗളിംഗ് ഗ്രാസ് ഫ്രോഗ് (എൽ. റാണിഫോർമിസ്), യെല്ലോ-സ്പോട്ടെഡ് ബെൽ ഫ്രോഗ് (എൽ. കാസ്റ്റാനിയ), ദാൽസ് അക്വാട്ടിക് ഫ്രോഗ് (എൽ. ഡാഹ്ലി), സ്പോട്ടെഡ് -തൈയിഡ് ഫ്രോഗ് (എൽ. സൈക്ലോറിഞ്ച), മോട്ടോർബൈക്ക് തവള (എൽ. മൂറി) എന്നിവ ഉൾപ്പെടുന്നു.[4] എൽ. റാണിഫോമിസ്, എൽ. കാസ്റ്റാനിയ എന്നിവയുടെ ശ്രേണികൾ ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗുമായി സങ്കരയിനങ്ങളുണ്ടാക്കുന്നു.[4] ഇതിന്റെ ശാരീരിക സമാനതകൾ സ്പീഷിസുകൾ തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമുണ്ടാക്കാം. 1972 വരെ എൽ. റാണിഫോർമിസും ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗും ഇലക്ട്രോഫോറെറ്റിക് പഠനങ്ങൾ അവയെ വ്യത്യസ്തമാണെന്ന് തെളിയിക്കുന്നതുവരെ ഒന്നായി കണക്കാക്കപ്പെട്ടു.[5] 1980 മുതൽ ടേബിൾ ലാന്റ്സ് ബെൽ ഫ്രോഗിനെ കാണ്മാനില്ല. ഇപ്പോൾ വംശനാശം സംഭവിച്ചേക്കാം. എന്നിരുന്നാലും ഇവയുടെ തുടകളിലെ വലിയ മഞ്ഞ പുള്ളികൾ പച്ച, ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗിൽ നിന്ന് ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഗ്രീൻ ആന്റ് ഗോൾഡൻ ബെൽ ഫ്രോഗിനോട് സാമ്യമുള്ള ഗ്രൗളിംഗ് ഗ്രാസ് ഫ്രോഗ്, ശരീരോപരിതലത്തിൽ ഉയർന്നുനില്ക്കുന്ന മുഴ കൊണ്ട് മാത്രമേ തിരിച്ചറിയാൻ കഴിയൂ. ന്യൂ സൗത്ത് വെയിൽസിലെ ഉലോങിന് സമീപം സ്ഥിതിചെയ്യുന്ന എൽ. ഓറിയയിലെ ചില ജനസംഖ്യ എൽ. എ. ഉലോങിയിലെ പ്രത്യേക ഉപജാതിയായിരിക്കാമെന്നും അഭിപ്രായമുണ്ട്. പക്ഷേ ഇത് അംഗീകരിച്ചിട്ടില്ല.[5] ലി. കാസ്റ്റെയ്ൻസും എൽ. റാണഫോർമിസും സമാസമമായി ഏറ്റവും അടുത്ത ബന്ധമുള്ളതുമാണ് ലിറ്റോറിയ ഓറിയ. സെറം ആൽബുമിനുകൾ ഉപയോഗിച്ചുള്ള ഒരു മൈക്രോകമ്പ്ലിമെന്റ് ഫിക്സേഷൻ ടെക്നിക് സൂചിപ്പിക്കുന്നത്, എൽ. ഓറിയയോട് ഏറ്റവും അടുത്തുള്ള ഇനം എൽ. റാണിഫോമിസ് ആണ്. ആൽബുമിൻ ഇമ്യൂണോളജിക്കൽ ഡിസ്റ്റൻസ് ഡാറ്റ ഇവ രണ്ടും തമ്മിൽ വ്യത്യാസമില്ലെന്ന് സൂചിപ്പിക്കുന്നു. ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് 1.1 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മറ്റ് രണ്ട് ഇനങ്ങളിൽ നിന്ന് പരിണാമികമായി വേർതിരിക്കപ്പെട്ടു. പ്രോട്ടീൻ വ്യതിയാനങ്ങളെക്കുറിച്ച് 1995-ൽ നടത്തിയ ഒരു പഠനത്തിൽ 19 പ്രോട്ടീൻ സിസ്റ്റങ്ങളിൽ നാലെണ്ണത്തിലും വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയെങ്കിലും രണ്ടെണ്ണം മാത്രമേ താരതമ്യം കാണിക്കുന്നുള്ളൂ.[5]വിവിധ പ്രദേശങ്ങൾ ഇപ്പോഴും സങ്കരവൽക്കരിക്കപ്പെടുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കാരണം അവയുടെ വിതരണ മേഖലകൾ പരസ്പരം കൂടിച്ചേരുന്നു, എൽ. റാണിഫോമിസും എൽ. ഓറിയയും വിക്ടോറിയയിലെ കഴക്കൻ ജിപ്സ്ലാന്റ് പ്രദേശത്ത് കുളങ്ങൾ പങ്കിടുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.[5]എന്നിരുന്നാലും, യഥാർത്ഥത്തിൽ ഉണ്ടാകുന്ന സങ്കരയിനങ്ങളുടെ തെളിവുകൾ കണ്ടെത്തിയിട്ടില്ല. ജിപ്സ്ലാന്റിൽ തവളകളുടെ മിശ്രിത രൂപത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും, പ്രോട്ടീനുകളുടെ വിശകലനവും തവളകളുടെ സെറയും രണ്ട് വ്യത്യസ്ത ഇനങ്ങളെ കാണിക്കുന്നു.[6] മറ്റ് വിതരണ മേഖലകളിലെ സാമ്പിളുകൾ സഹവർത്തിത്വം ഉണ്ടായിരുന്നിട്ടും ഹൈബ്രിഡൈസേഷന്റെ തെളിവുകളൊന്നും കാണിച്ചിട്ടില്ല.[6] വിതരണംഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്നുള്ളതാണ്. ജനസംഖ്യ കുറയുന്നതിനുമുമ്പ്, വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ ബ്രൺസ്വിക്ക് ഹെഡ്സ് മുതൽ ഈസ്റ്റ് ഗിപ്സ്ലാന്റ്, വിക്ടോറിയ, [7] പടിഞ്ഞാറ് ബാത്തർസ്റ്റ്, ടുമുട്ട്, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ വ്യാപിച്ചിരുന്നു.[8] വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേ മുതൽ വിക്ടോറിയയിലെ ഈസ്റ്റ് ജിപ്സ്ലാന്റ് വരെയാണ് ബെൽ ഫ്രോഗ് ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്. ജനസംഖ്യ കൂടുതലും തീരത്തോട് ചേർന്നാണ് കാണപ്പെടുന്നത്.[1]ന്യൂ സൗത്ത് വെയിൽസിൽ, 1960 കൾക്കുശേഷം ഇത് വ്യാപ്തിയിലും സമൃദ്ധിയിലും ഗണ്യമായി കുറഞ്ഞു. വിക്ടോറിയയിലും സമാനമായ കുറവുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.[9] ന്യൂ സൗത്ത് വെയിൽസിൽ, ക്യാപ്റ്റൻസ് ഫ്ലാറ്റിലെ ജനസംഖ്യ ഒഴികെ 250 മീറ്റർ (820 അടി) ന് മുകളിലുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഇത് അപ്രത്യക്ഷമായി. [1] തീരദേശ ന്യൂ സൗത്ത് വെയിൽസിലെ ജനസംഖ്യയെക്കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് പല ജനസംഖ്യയും വളരെ കുറവാണെന്നും സാധാരണയായി 20 ൽ താഴെ മാത്രമാണ് പൂർണ്ണവളർച്ചയെത്തിയവയെന്നും കാണിക്കുന്നു. 1996-ലെ ഒരു പഠനമനുസരിച്ച്, സിഡ്നി മെട്രോപൊളിറ്റൻ പ്രദേശത്ത് രണ്ട്, ഷോൾഹാവനിൽ രണ്ട്, ന്യൂ സൗത്ത് വെയിൽസിന്റെ മധ്യ-വടക്കൻ തീരത്ത് രണ്ട് തുടങ്ങി 300 ലധികം തവളകളിൽ ആറ് ഇനം അറിയപ്പെടുന്നു.[10]ഇപ്പോൾ ഇവ കാണപ്പെടുന്നസ്ഥലം ഏകദേശം 40 എണ്ണം മാത്രമേ ഉള്ളൂ. അവയിൽ മിക്കതും സിഡ്നി പ്രദേശത്താണ് കാണപ്പെടുന്നത്.[11]ബെൽ ഫ്രോഗ് അതിന്റെ മുൻ ശ്രേണിയിലെ 90% ൽ നിന്ന് അപ്രത്യക്ഷമായി.[12]ചില മാതൃകകൾ കാഴ്ചയിൽ മാത്രമായി ആർമിഡേലിൽ കണ്ടെത്തിയിരുന്നു. പക്ഷേ ഇത് എൽ. കാസ്റ്റാനിയയുടെ തെറ്റായ തിരിച്ചറിയലായി മാറി.[11]വിക്ടോറിയയിലെ ഇടിവ് കൂടുതൽ മിതമാണ്. ഉൾനാടൻ പ്രദേശങ്ങളിൽ ആവാസ വ്യവസ്ഥകൾ കൂടുതലും അപ്രത്യക്ഷമായി. [13] സിഡ്നിയിലെ സിഡ്നി ഒളിമ്പിക് പാർക്കിലെ ബ്രിക്ക്പിറ്റ് (2000-ലെ സിഡ്നി ഒളിമ്പിക്സിന് ടെന്നീസ് കോർട്ടുകൾക്കായി നിർദ്ദേശിച്ച സൈറ്റ്) പോലുള്ള ചില പ്രദേശങ്ങളിൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് നിലനിൽക്കുന്നു. ഇതിനെ അവിടെ കണ്ടെത്തിയതിനെ തുടർന്ന് ടെന്നീസ് കോർട്ടുകൾ മാറ്റി ജനസംഖ്യ നിരീക്ഷിച്ചു. ഈ തവള ഹോംബുഷ് ബേ പ്രദേശത്തിന്റെ അനൗദ്യോഗിക ചിഹ്നമായി മാറി.[14]സിഡ്നിയിലെ പ്രകൃതിദത്ത ആവാസവ്യവസ്ഥയിലെ സ്ഥലങ്ങളിലും ഇവ വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[13] ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് പോർട്ട് സ്റ്റീഫൻസിന് പുറത്തുള്ള കൂരഗാംഗ്, ബ്രോട്ടൺ ദ്വീപുകൾ, ജെർവിസ് ബേയിലെ ബോവൻ ദ്വീപ് തുടങ്ങിയ മൂന്ന് ദ്വീപുകളിലാണ് ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് കാണപ്പെടുന്നത്.[1][12]1860 കളിൽ ഇത് ന്യൂസിലാന്റിൽ കാണപ്പെട്ടു. ഇപ്പോൾ റോട്ടറോവയുടെ വടക്ക് നോർത്ത് ദ്വീപിന്റെ ഭാഗത്ത് സാധാരണമായി കാണപ്പെടുന്നു. മിക്ക സ്ഥലങ്ങളിലും, സമീപത്തു തന്നെ കാണാൻ കഴിയുന്ന ഏക തവള ഇനമാണിത്.[13]എന്നിരുന്നാലും, അടുത്തിടെ ഇതിന്റെ ജനസംഖ്യയിൽ കാര്യമായ നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരതേടുന്ന മത്സ്യം മൂലമാണെന്ന് ഇതിന്റെ വംശനാശ കാരണമെന്നു സംശയിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ പസഫിക് ദ്വീപ് രാജ്യങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവിടങ്ങളിലും ഇതിനെ പരിചയപ്പെടുത്തി. അതിനുശേഷം അവിടെ സാധാരണമായിത്തീർന്നു.[1][13] വ്യത്യസ്ത ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾക്കിടയിൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് വലിപ്പത്തിലോ രൂപത്തിലോ വ്യക്തമായ വ്യത്യാസങ്ങളൊന്നും കണ്ടെത്തിയില്ല. വ്യത്യസ്ത ജനസംഖ്യകൾക്കിടയിലുള്ള വലിപ്പത്തിലും രൂപത്തിലുമുള്ള ഏറ്റക്കുറച്ചിലുകൾ ജനസംഖ്യയിലെ വ്യത്യാസങ്ങളെക്കാൾ കൂടുതലാണ്.[6]പെൺതവളകൾ പ്രജനനകേന്ദ്രങ്ങളിൽ നിന്ന് അകലെ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതേസമയം ആൺതവളകൾ നേർ വിപരീതം ആണ്. രൂപാന്തരീകരണത്തിൽ ആൺ, പെൺ തമ്മിൽ ഏകദേശം തുല്യ സംഖ്യകളായി തിരിച്ചിരിക്കുന്നു. പ്രായപൂർത്തിയാകാത്ത തവളകളേക്കാൾ ജുവനൈൽ തവളകളെ നിരീക്ഷിക്കുന്നത് കുറവാണ്. എന്നിരുന്നാലും ഇവ സുലഭമായതുകൊണ്ടാണോ അതോ വർദ്ധിച്ച ഏകാന്തവാസം കൊണ്ടാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ല.[15] വിവരണം![]() ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ദൃഢമായ വലിയ തവളയാണ്. പ്രായപൂർത്തിയായവക്ക് 4.5 മുതൽ 11 സെന്റിമീറ്റർ വരെ (1.8 മുതൽ 4.3 ഇഞ്ച് വരെ) നീളം കാണപ്പെടുന്നു. സാധാരണ മാതൃകകൾക്ക് 6 മുതൽ 8 സെന്റിമീറ്റർ വരെ (2.5 മുതൽ 3 ഇഞ്ച് വരെ) നീളം കാണപ്പെടുന്നു.[10]അതിനാൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തവളകളിലൊന്നാണ്.[9]പ്രായപൂർത്തിയായ ആൺതവളകൾ സാധാരണയായി പെൺതവളകളേക്കാൾ ചെറുതാണ്. മാത്രമല്ല അവയുടെ ഉപരിതലത്തിലെ നിറം പെൺതവളകളിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇരുണ്ട കടല-പച്ച മുതൽ ശോഭയുള്ള മരതകം വരെയുള്ള ഷേഡുകൾ, കടുത്തവർണ്ണം, ഇരുണ്ട താമ്രവർണ്ണം, മങ്ങിയ ചെമ്പ്-തവിട്ട് വർണ്ണം അല്ലെങ്കിൽ സ്വർണ്ണ അടയാളങ്ങളുള്ള പച്ചനിറം അല്ലെങ്കിൽ പൂർണ്ണമായും വെങ്കലനിറം തുടങ്ങിയനിറങ്ങളിൽ കാണപ്പെടുന്നു.[9][16]സാധാരണയായി, പെൺതവളകൾക്ക് ആൺതവളകളേക്കാൾ കൂടുതൽ പച്ച പുള്ളികളുണ്ട്.[6]തണുപ്പുള്ള മാസങ്ങളിൽ (മെയ്-ഓഗസ്റ്റ്), തവളകൾ നിഷ്‌ക്രിയമായിരിക്കുമ്പോൾ, നിറം മിക്കവാറും കറുപ്പായി മാറിയേക്കാം.[17]കുറച്ച് മിനിറ്റ് ഇരുണ്ട സ്ഥലത്ത് തന്നെ നിൽക്കുന്നതിലൂടെ അവയ്ക്ക് ഈ രീതിയിൽ ഇരുണ്ടതാക്കാനും തവളകളുടെ ജീവിതകാലത്ത് നിറം മാറാനും കഴിയും.[17] ക്രീം-വൈറ്റ് അല്ലെങ്കിൽ ഇളം മഞ്ഞ വരയും, മുകളിൽ സ്വർണ്ണവും താഴെ കറുപ്പും കണ്ണിന് പിന്നിൽ നിന്ന് വ്യാപിച്ചുകൊണ്ട് അതിരിടുന്നു. പുറകിൽ നിന്ന്, ചെമ്പ് നിറം ടിമ്പാനത്തിന് കുറുകെ അരക്കെട്ട് വരെ നീളുന്നു. അതേ നിറത്തിന്റെ മറ്റൊരു വര കണ്ണിന് താഴെയായി ആരംഭിച്ച് തോളിലേക്ക് തുടരുന്നു. ഈ വര വരുന്നത് നാഭിപ്രദേശത്ത് നിന്ന് പിൻഭാഗത്തുള്ള പാർശ്വമടക്കിലേയ്ക്കാണ് പോകുന്നത്. അടിവയർ ക്രീം അല്ലെങ്കിൽ വെളുത്തതാണ്. കൂടാതെ പരുപരുത്ത തരിപോലുള്ള ഘടനയും കാണപ്പെടുന്നു. കാലുകൾ പച്ച, വെങ്കലം അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്ന നിറമാണ്. തുടയുടെ അകവശവും നാഭിപ്രദേശവും നീല കലർന്ന പച്ചയാണ്.[9][16] പ്രായപൂർത്തിയായ ആൺതവളകൾക്ക് തൊണ്ടയിലെ വോക്കൽ സഞ്ചികൾക്ക് മഞ്ഞ നിറം കാണപ്പെടുന്നു.[18]ടിംപാനം വ്യത്യസ്തവും അണ്ഡാകാര ആകൃതിയിലുള്ളതുമാണ്. കൂടാതെ ഈ ഇനത്തിന്റെ കാൽവിരലുകളിലെ ഡിസ്കുകൾ വലുതാക്കി മരത്തിൽ കയറാൻ സഹായിക്കുന്നു. ഇവ പലപ്പോഴും ജലത്തിൽ കാണപ്പെടുന്നതിനാൽ, കാൽവിരലുകൾ പൂർണ്ണമായും ജലത്തിൽ നീന്താൻ സഹായിക്കുന്ന തുഴ പോലെ ആണ്.[16]പ്രജനന അവസ്ഥയിലായിരിക്കുമ്പോൾ, ആൺതവളകൾ പെരുവിരലിൽ നംപ്ഷ്യൽ പാഡ് വികസിപ്പിക്കുന്നു. ഇത് ഇണചേരൽ സമയത്ത് പെൺതവളകളെ പിടിക്കാൻ ഉപയോഗിക്കുന്നു. പ്രജനന സീസണിൽ ഇവക്ക് തവിട്ട് നിറമായിരിക്കും. പക്ഷേ അവ ബാക്കി വർഷങ്ങളിൽ അവ്യക്തവും ഇളം നിറവുമാണ്.[18]പ്രജനന കാലങ്ങളിൽ, പെൺതവളകളുടെ കാലിൽ നീലകലർന്ന നിറം ഉണ്ടാകുന്നു. ആൺതവളകളുടെ കാലുകൾക്ക് തുരുമ്പിച്ച ഓറഞ്ച് നിറമായിരിക്കും.[19] പരിസ്ഥിതിയും സ്വഭാവവും![]() മരത്തവള കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് സസ്യങ്ങൾ, പാറകൾ, ഓടക്കാടുകൾ എന്നിവയിൽ സാധാരണയായി ജലത്തിനടുത്ത് അല്ലെങ്കിൽ അത്തരം സ്ഥലങ്ങൾക്കിടയിൽ ജീവിക്കുന്നു.[20] മിക്ക തവള ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് പലപ്പോഴും പകൽ സമയത്ത് സജീവമാണ്. ഈ ഇനം 17 ഓറിൻ പെപ്റ്റൈഡുകൾ അടങ്ങിയ വഴുവഴുപ്പായ അക്രഡ് മ്യൂക്കസ് [21] സ്രവിക്കുന്നു. ഇവയിൽ 13 എണ്ണം ബ്രോഡ്-സ്പെക്ട്രം ആൻറിബയോട്ടിക്, ആൻറി കാൻസർ പ്രവർത്തനം കാണിക്കുന്നു.[22] സ്രവണം തവളയെ വഴുതിപ്പോകുകയും പിടിക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു. മറ്റ് ചില തവളകൾക്ക് ഇത് വിഷം ആയി പ്രവർത്തിക്കുകയും ചെയ്യുന്നു, അതിനാൽ ഇത് ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗുകൾക്ക് ഉപയോഗപ്രദമായ പ്രതിരോധ ഉപകരണമാണ്.[23] ആൺതവളകൾ 1 മീറ്ററിനുള്ളിൽ വന്നാൽ പരസ്പരം പോരടിക്കുകയും പലപ്പോഴും പരിക്കുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.[23] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് വിശാലമായ ആവാസ വ്യവസ്ഥകൾ തിരഞ്ഞെടുക്കുന്നതായി കണ്ടെത്തിയിരുന്നു.[24]തീരദേശ ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ, അണക്കെട്ടുകൾ, കുഴികൾ, ചെറിയ നദികൾ, വനപ്രദേശങ്ങൾ, വനങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി ഇവ കാണപ്പെടുന്നു. എന്നാൽ മുൻ വ്യവസായ സ്ഥലങ്ങളിലും ഇതിന്റെ ജനസംഖ്യയെ കണ്ടെത്തിയിട്ടുണ്ട് [25] മനുഷ്യർ ഉപയോഗിക്കുന്ന ബാത്ത് ടബുകൾ പോലുള്ള പാത്രങ്ങളിൽ പോലും ഇവയെ കണ്ടെത്തിയിട്ടുണ്ട് (ഉദാഹരണത്തിന്, ബ്രിക്ക്പിറ്റ്).[19]അതിൻറെ അത്യന്താപേക്ഷീത ആവാസവ്യവസ്ഥ നിർണ്ണയിക്കാൻ പ്രയാസമാണ്. കാരണം അതിവേഗം ഒഴുകുന്ന അരുവികൾ ഒഴികെ വിശാലമായ ജലാശയങ്ങളിൽ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[26]ഹ്രസ്വകാല ശുദ്ധജല കുളങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. അവ എപ്പോഴും ആഴം കുറഞ്ഞതും, നിഴൽവീഴാത്തതും, ശുദ്ധജലവുമായിരിക്കും. കൂടാതെ സ്വദേശികളായാലും പരിചയപ്പെടുത്തിയ ഇനമായാലും പ്രിഡേറ്ററി മത്സ്യം അടങ്ങിയിരിക്കുന്ന ജലം ഒഴിവാക്കുന്നു.[1]എന്നിരുന്നാലും, ഇത് മിക്കപ്പോഴും മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.[27]വളർന്നുവരുന്ന സസ്യജാലങ്ങളായ ഞാങ്ങണ, ബുൾറഷുകൾ എന്നിവ വെയിൽ കായുന്നതിനായി തവള ഇഷ്ടപ്പെടുന്നു. ശീതകാല വാസസ്ഥലങ്ങൾ പ്രജനനസ്ഥലത്തിനു ചുറ്റുമുള്ള ലഭ്യമായ സുരക്ഷിതസ്ഥലങ്ങളിൽ ഉൾക്കൊള്ളുന്നു. അവ സസ്യങ്ങൾ, പാറകൾ, മാലിന്യങ്ങൾ, അല്ലെങ്കിൽ മനുഷ്യ അവശിഷ്ടങ്ങൾ, ഉപേക്ഷിച്ച നിർമ്മാണ വസ്തുക്കൾ എന്നിവ ആകാം. അനുയോജ്യമായ തീറ്റ ലഭിക്കുന്ന ഇടത്തരം മുതൽ വളരെ ഇടതൂർന്ന പുല്ലുള്ള ആവാസ വ്യവസ്ഥകളുള്ള ഭൂപ്രദേശങ്ങളുടെ സമീപത്തായിരിക്കും ഇവ കാണപ്പെടുന്നത്.[28][1][29]മണൽ, പാറ, കളിമണ്ണ് എന്നിവ ഉപയോഗിച്ചുള്ള ജലപാതകളെ ഇവ ഇഷ്ടപ്പെടുന്നു. [19] കൂടാതെ ജലത്തിന്റെ പ്രക്ഷുബ്ധത, പിഎച്ച്, ഓക്സിജന്റെ അളവ്, താപനില എന്നിവ ഇതിന് സഹിക്കാൻ കഴിയുന്നു. എന്നിരുന്നാലും ഈ ഘടകങ്ങൾ ശാരീരിക വളർച്ചയെ തടസ്സപ്പെടുത്തുന്നു.[19]അതിന്റെ കാലുകൾക്ക് വളരെയധികം പിടിത്തം ലഭിക്കുന്നുണ്ടെങ്കിലും, തവളകൾ മരങ്ങൾ കയറാനോ അവയെ ഒരു പരിധിവരെ വളരാൻ തിരഞ്ഞെടുക്കുകയോ ചെയ്യുന്നില്ല. ഇത് ഭൂരിഭാഗം സമയവും നിലത്തിന്റെ 10 സെന്റിമീറ്ററിനുള്ളിൽ ചെലവഴിക്കുന്നു. മാത്രമല്ല അപൂർവ്വമായി നിലത്തിന് മുകളിൽ ഒരു മീറ്ററിൽ കൂടുതൽ സഞ്ചരിക്കുകയും ചെയ്യുന്നു. [20] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന് മണിക്കൂറുകളോളം ഒരിടത്ത് ഇരിക്കാനുള്ള കഴിവുമുണ്ട്.[20] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന് ഒരു പകൽ അല്ലെങ്കിൽ രാത്രിയിൽ വളരെ ദൂരം സഞ്ചരിക്കാനാകും. 1.0 മുതൽ 1.5 കിലോമീറ്റർ ദൂരം വരെ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നാലെ പോയി നടത്തിയ പരീക്ഷണങ്ങളിൽ ചിലതിന് മൊത്തം 3 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും ചിലത് ഏറ്റവും അടുത്തുള്ള പ്രജനന ആവാസവ്യവസ്ഥയിൽ നിന്ന് നിരവധി കിലോമീറ്റർ സഞ്ചരിക്കുമെന്നും തെളിയിച്ചിട്ടുണ്ട്.[30]എന്നിരുന്നാലും, ഈ ഇനം തിരിച്ചറിയാൻ കഴിയുന്ന ഒരു സ്ഥലത്തേയ്ക്ക് മടങ്ങുകയോ ആവാസവ്യവസ്ഥ അതിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായി തുടരുകയാണെങ്കിൽ താമസിക്കുകയോ ചെയ്യുന്നു. അല്ലെങ്കിൽ അവിടെനിന്ന് വീണ്ടും മാറുന്നു. ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള പ്രദേശങ്ങളെ അനുകൂലിക്കുന്നു. അതുപോലെ തന്നെ, ആവാസ വ്യവസ്ഥ അടിസ്ഥാനമാക്കി ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങളുടെ പ്രധാന ഘടകമാണിത്.[30]പൊതുവേ, തവളകൾ 100–700 m2 പ്രദേശങ്ങളിൽ തന്നെ നിൽക്കുന്നു. കരയിലുള്ള നിലനിൽപ്പിനായി തവളയെ പ്രകൃതി നന്നായി സജ്ജീകരിച്ചിരിക്കുന്നു. ഉദരത്തോടു ചേർന്നു കിടക്കുന്ന ചർമ്മത്തിലൂടെ ഈർപ്പം ആഗിരണം ചെയ്യുന്നതിലൂടെ ഇതിന്റെ ബാഷ്പീകരണ ജലനഷ്ടം ഒരു നിരക്കിൽ തടയുകയും ഇത് വെള്ളമില്ലാത്ത ചർമ്മത്തെ സൂചിപ്പിക്കുന്നു. [27]ചിലത് ഏറ്റവും അടുത്തുള്ള ജലാശയത്തിൽ നിന്ന് 400 മീറ്റർ വരെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[20] ശൈത്യകാലത്ത്, തവള നിഷ്‌ക്രിയമാവുകയും ഒരിടത്ത് തന്നെ തുടരുകയും ചെയ്യുന്നു. അതേസമയം ചൂടുള്ള മാസങ്ങളിൽ ഭക്ഷണത്തിനും ഇണചേരൽ പങ്കാളികൾക്കുമായി തിരയുന്നു. ശൈത്യകാലത്ത്, ചൂടുള്ളതോ നനഞ്ഞതോ ആയ കാലാവസ്ഥയിൽ ഹ്രസ്വകാലത്തേക്ക് സജീവമാകുന്നു. "ടോർപിഡ്" അവസ്ഥയിൽ കണ്ടെത്തിയതിന്റെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി തണുത്ത അവസ്ഥയിൽ, തവളകൾ നിഷ്‌ക്രിയമായിരിക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ ഇത് ഫിസിയോളജിക്കൽ പഠനങ്ങളിലൂടെ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.[20]പകൽ സമയത്ത് തവള സജീവമാണെങ്കിലും, അതിന്റെ സുരക്ഷിതത്വത്തിനായി സൂര്യതാപത്തിലേക്ക് അധികം വിധേയമാകുന്നത് പരിമിതപ്പെട്ട് കാണുന്നു. ഇത് സജീവമായി ഭക്ഷണം തേടുകയോ അല്ലെങ്കിൽ പകൽ തീറ്റപ്പുല്ല് ഭക്ഷിക്കുകയോ ചെയ്യുന്നില്ല. പ്രാണികൾ അതിന്റെ പരിസരത്തേക്ക് എത്തിയാൽ മാത്രമേ അവയെ വേട്ടയാടൂ.[20] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന്റെ പ്രത്യൂൽപ്പാദനം ഉപ്പുവെള്ളത്തെയും ജല താപനിലയെയും ആശ്രയിച്ചിരിക്കുന്നു. ലവണാംശം വാൽമാക്രികളുടെ വികാസത്തെയും രൂപാന്തരീകരണത്തെയും ബാധിക്കുന്നു.[31] 20 ° C (68 ° F) താപനില അല്ലെങ്കിൽ അതിൽ താഴെയുള്ള കുളങ്ങളിലെ പ്രജനനം ഗണ്യമായി മന്ദഗതിയിലാക്കുന്നു.[27]വ്യക്തമായ ഫലങ്ങളൊന്നുമില്ലാതെ വാൽമാക്രികൾക്ക് ആയിരത്തിന് ആറ് ഭാഗങ്ങൾ (പിപിടി) ലവണാംശം സഹിക്കാൻ കഴിയും. അതേസമയം 8 പിപിടി അല്ലെങ്കിൽ ഉയർന്ന ലവണാംശം വളർച്ചാ നിരക്ക് കുറയ്ക്കുകയും മരണനിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.[19]മറുവശത്ത്, കുറഞ്ഞത് 1-2 പിപിടി ലവണാംശം ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന് ഗുണം ചെയ്യുന്നു. കാരണം ഇത് ചൈട്രിഡ് ഫംഗസ് പോലുള്ള രോഗകാരികളെ കൊല്ലുന്നു.[32][33]കുളത്തിന്റെ പിഎച്ച് 4 നും 10 നും ഇടയിൽ മുട്ട വിരിയാനുള്ള സാധ്യതയെ ബാധിക്കുന്നതായി കണ്ടെത്തിയില്ല.[27][34] ആഹാരരീതിക്രൈക്കറ്റ്സ്, ലാർവ, കൊതുക് റിഗ്ലേഴ്സ്, ഡ്രാഗൺഫ്ലൈസ്, മണ്ണിര, പാറ്റകൾ, ഈച്ചകൾ, വെട്ടുക്കിളികൾ എന്നിവ ഉൾപ്പെടെയുള്ള പ്രാണികളെ ഭക്ഷിക്കുന്നു.[35] ശുദ്ധജല ക്രേഫിഷ്, ഒച്ച്, മറ്റ് തവളകൾ എന്നിവയും ഒരേ ഇനത്തിലുള്ള തവളകളെപ്പോലും ഭക്ഷിക്കുന്നതിൽ അറിയപ്പെടുന്നു.[35]അവക്ക് നരഭോജിയുടെ ശക്തമായ പ്രവണതയുണ്ട്. മാത്രമല്ല ഒരേ ചുറ്റുപാടിലുള്ള തവളകളെ പരസ്പരം വിഴുങ്ങുന്നു. കാടുകളിൽ നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും നരഭോജനം വന്യയിനങ്ങൾക്കിടയിലും നടക്കുന്നുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.[35] വാൽമാക്രികൾ ജൈവാവശിഷ്‌ടങ്ങൾ, ആൽഗകൾ, ബാക്ടീരിയകൾ എന്നിവയെ ഭക്ഷിക്കുന്നു.[36] വാൽമാക്രികളുടെ വളർച്ചാഘട്ടങ്ങളിൽ സസ്യാഹരിയാണെങ്കിലും ജലജീവിതത്തിൽ ജലജീവികളെ ചൂഷണം ചെയ്യുകയോ മാംസഭോജികളാകുകയോ ചെയ്യുന്നു. വാൽമാക്രികളുടെ പരിപാലനത്തിൽ പുഴുങ്ങിയ ചീരയും വളർത്തുജീവികളുടെ ഭക്ഷണവും ചെറിയ കണങ്ങളുടെ രൂപത്തിൽ കഴിക്കുന്നു.[36]ജനസാന്ദ്രത ഉയർന്നതാണെങ്കിൽ, വാൽമാക്രികൾ പരസ്പരം നരഭോജനം നടത്തുന്നു.[20] പരിപാലനത്തിൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന് പുൽച്ചാടികൾ, പഴ ഈച്ചകൾ, മാൻഗോട്ടുകൾ, പട്ടുനൂൽപ്പുഴു, ആഭ്യന്തര ഈച്ചകൾ, വണ്ടുകൾ, ഭക്ഷണപ്പുഴു, ലാർവ, സ്ലാറ്ററുകൾ, പാറ്റകൾ, മോളസ്കുകൾ, വെട്ടുക്കിളികൾ, ചിലന്തികൾ, ഒച്ചുകൾ, മണ്ണിരകൾ, എലികൾ എന്നിവ ആഹാരമായി നൽകുന്നു. ഒരു ചെറിയ കടുവ പാമ്പിനെ ഭക്ഷിച്ച കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[35] ബന്ദികളായ തവളകൾക്ക് നിശ്ചലമായ ഭക്ഷ്യവസ്തുക്കളോട് പ്രതികരിക്കാത്ത ഒരു ശീലമുണ്ട്. ഇത് തവള ചലിക്കുന്ന മിക്ക വസ്തുക്കളും ഭക്ഷിക്കുമെന്ന വിശ്വാസം രൂപപ്പെടുത്താൻ സഹായിച്ചു.[35] തവളകളുടെ വേട്ടയാടൽ അവയുടെ വളർച്ചാ ഘട്ടത്തെയും ശാരീരിക വലിപ്പത്തെയും ആശ്രയിച്ച് മാറുന്നു. ചെറുതും വളർന്നു കൊണ്ടിരിക്കുന്നതുമായ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ചെറിയ, പ്രത്യേകിച്ച് പറക്കുന്ന, പ്രാണികളെ വേട്ടയാടുന്നു, പലപ്പോഴും ഇരയെ ചാടി പിടിക്കുന്നു. പ്രായപൂർത്തിയായ തവളകൾ വലിയതും കരയിൽ അധിഷ്ഠിതമായതുമായ പ്രാണികൾക്കും തവളകൾക്കും പ്രത്യേക മുൻഗണന നൽകുന്നതായി കാണപ്പെടുന്നു. [35] എന്നിരുന്നാലും അവ വാൽമാക്രികൾ, മറ്റ് ജലജീവികൾ എന്നിവ പോലുള്ള ജല ഇരകളെ ഭക്ഷിക്കുന്നു. രൂപാന്തരണം സംഭവിച്ചവ ഉടൻതന്നെ കൊതുകിന്റെ ലാർവ്വകളെ പിടികൂടാൻ ആഴമില്ലാത്ത വെള്ളത്തിലേക്ക് പ്രവേശിക്കുന്നതായും കണ്ടെത്തി.[35]വിവിധ തവളയുടെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള ഇരകളുടെ ആപേക്ഷിക അനുപാതം അജ്ഞാതമാണ്.[36]ബന്ദികളാക്കിയ തവളകളെക്കുറിച്ചുള്ള പഠനങ്ങളിൽ, അവ വർഷത്തിലെ തണുത്ത കാലഘട്ടങ്ങളിലും കാട്ടിലെ തവളകൾ പ്രജനന കാലഘട്ടത്തിലും ഭക്ഷിക്കുന്നത് കുറവാണ്. [36]ഭക്ഷ്യ സ്റ്റോക്കുകൾക്കുവേണ്ടി വളർത്തിയ തവളകളിൽ പൂർണ്ണമായും പക്വതയുള്ള തവളകളേക്കാൾ ഇളം തവളകൾ ചൂടുള്ള മാസങ്ങളിൽ കൂടുതൽ ഭക്ഷിക്കുന്നതായി കാണപ്പെട്ടു.[29]
പുനരുൽപാദനം![]() ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ചൂടുള്ള മാസങ്ങളിൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് പ്രജനനം നടത്തുന്നു. എന്നിരുന്നാലും ചില സംഭവങ്ങളിൽ ശീതകാലത്തിന്റെ അവസാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. പുനരുൽപാദനത്തെ ഭൂമിശാസ്ത്രം സ്വാധീനിച്ചതായി കാണുന്നു. തെക്ക്, കൂടുതൽ ഉയർന്ന പ്രദേശങ്ങളിലെ ജനസംഖ്യയ്ക്ക് അവയുടെ വടക്ക്, താഴ്ന്ന പ്രദേശങ്ങളിലെ എതിരാളികളേക്കാൾ ഹ്രസ്വമായ ഒരു ജാലകം ഉണ്ടെന്ന് കാണുന്നു. ആദ്യത്തേത് പ്രജനനം നേരത്തേ ആരംഭിക്കുകയും മുമ്പത്തെ ഗ്രൂപ്പിനേക്കാൾ പൂർവ്വാധികം താമസിച്ച് അവസാനിക്കുകയും ചെയ്യുന്നു.[18]സാധാരണയായി വെള്ളത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, പ്രധാനമായും രാത്രിയിൽ ചിലപ്പോൾ സസ്യജാലങ്ങളുള്ള ഒരു കുളത്തിന്റെ അരികിൽ പ്രജനന സമയങ്ങളിൽ ആൺതവളകൾ ശബ്ദമുണ്ടാക്കാറുണ്ട്. ഗിയറുകൾ മാറ്റുന്ന മോട്ടോർബൈക്കിന്റെ ശബ്ദത്തോട് സാമ്യമുള്ള നാല് ഭാഗത്തുനിന്നും "വാക്ക്-വാക്ക് ശബ്‌ദം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഴത്തിലുള്ള അലർച്ചയോടെയാണ് അവ ശബ്ദമുണ്ടാക്കുന്നത്.[16][18]ആൺതവളകളുടെ രേഖപ്പെടുത്തിവച്ചിരിക്കുന്ന ശബ്ദങ്ങളോട് പ്രതികരിക്കുന്നതിൽ നിന്നും ആൺതവളകൾ മുഴുവൻ ഗ്രൂപ്പുകളും ഒരുമിച്ച് ശബ്ദമുണ്ടാക്കുന്നതായി കണ്ടെത്തി. [18]ചില താപനില പരിധികളിൽ ആൺതവളകൾ വിളിക്കാനുള്ള സാധ്യത കൂടുതലാണ്. ജലത്തിന്റെ താപനിലയ്ക്ക് 16–23 ° C, വായുവിൽ 14-25 ° C. മഴ വന്നയുടനെ വിളിക്കാനും സാധ്യതയുണ്ട്.[38] 9 മുതൽ 12 മാസം വരെയെത്തുമ്പോൾ 45-50 മില്ലിമീറ്റർ വലിപ്പംവെയ്ക്കുന്ന ആൺതവളകൾ പൂർണ്ണവളർച്ചയെത്തുന്നതായി കാണപ്പെടുന്നു. ഈ വലിപ്പത്തിൽ താടിയുടെ അടിഭാഗത്ത് ചാരനിറം മുതൽ തവിട്ട് മഞ്ഞ നിറത്തിൽ വാഷ് വികസിക്കാൻ തുടങ്ങുന്നു. ഇത് ഒരു വോക്കൽ സഞ്ചിയുടെ വികാസത്തെയും ശബ്ദമുണ്ടാക്കാനുള്ള സ്വഭാവം ആരംഭിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.[18] രണ്ട് വയസിൽ പെൺതവളകൾ ലൈംഗിക പക്വതയിലെത്തുന്നു, 65 മില്ലിമീറ്ററിൽ കുറവുള്ളവക്ക് ആംപ്ലിക്‌സസ് സ്വഭാവം കാണില്ല. രൂപാന്തരീകരണത്തിനുശേഷം രണ്ടാം സീസൺ വരെ ഈ നീളം എത്തുന്നില്ല.[39]തവള ഒരു പ്രാവശ്യം മാത്രം പ്രജനനം നടത്തുന്ന തരത്തിലുള്ളതല്ല.[39] മുട്ടയിടുന്ന സമയത്ത് പെൺതവളകൾക്ക് ശരീരഭാരത്തിന്റെ 26% വരെ കുറയാൻ കഴിയും, അതേസമയം ആൺതവളകളും പ്രജനന സമയത്ത് ശരീരഭാരം കുറയ്ക്കുന്നതായി കാണപ്പെടുന്നു. കാരണം അവ ഭക്ഷിക്കുന്നത് കുറവാണ്.[38]പ്രജനന സീസണിൽ നഷ്ടപ്പെടുന്ന ഭാരം സാധാരണയായി ജനുവരി മുതൽ സെപ്റ്റംബർ വരെ വീണ്ടെടുക്കുന്നു.[40] ആണും പെണ്ണും തമ്മിലുള്ള ആംപ്ലെക്സസ് പ്രധാനമായും വെള്ളത്തിലാണ് സംഭവിക്കുന്നത്. പക്ഷേ ചിലപ്പോൾ വരണ്ട ഭൂമിയിൽ വെള്ളത്തിൽ നിന്ന് ഗണ്യമായ അകലത്തിൽ സംഭവിക്കുന്നു. പ്രജനന സ്ഥലങ്ങളുടെ നിരീക്ഷണങ്ങളിൽ ആൺതവളകൾ കൂടുതൽ നേരം കോർട്ടിംഗ് ഏരിയയിൽ ചുറ്റിനടക്കുന്നതായി കാണാറുണ്ട്. അതേസമയം പെൺതവളകൾ ആൺതവളകളെ കണ്ടുമുട്ടുന്നതിനുമുമ്പ് ഭക്ഷണം കണ്ടെത്താനായി മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നു. ആംപ്ലെക്സസ് സമയത്ത്, ആൺതവളകൾ പെൺതവളകളുടെ പുറകിൽ കയറിയ ശേഷം കക്ഷങ്ങൾക്ക് സമീപം ചേർത്തു പിടിക്കുന്നു.[18][38]കാട്ടിൽ, ആംപ്ലെക്സസ് സാധാരണയായി അഞ്ച് ദിവസവും 10 മിനിറ്റ് എടുക്കും. ലബോറട്ടറിയിൽ കൃത്രിമമായി പ്രചോദിപ്പിക്കപ്പെട്ട ആംപ്ലെക്സസ് 50 മണിക്കൂർ നീണ്ടുനിൽക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അഞ്ച് ദിവസത്തെ റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്.[38]ചിലപ്പോൾ, ആംപ്ലെക്സസ് മുട്ടയിടുന്നതിന് കാരണമാകില്ല.[38] പെൺതവളകൾ മുട്ടയിടുന്നതിനുമുമ്പ് 100 മീറ്റർ വരെ നീങ്ങുന്നു. [38] മുട്ടയിടുന്ന സമയത്ത്, ജോഡി തവളകൾ ആംപ്ലെക്സസിൽ തുടരും. ആൺതവളകൾ തന്റെ ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തുമെന്ന് അനുമാനിക്കുന്നു. ബീജസങ്കലനം ത്വരിതപ്പെടുമെന്ന് അനുമാനിക്കപ്പെടുന്ന ഈ സമയത്ത് ആൺതവളകൾ അവയുടെ പിൻകാലുകൾ ഉപയോഗിച്ച് വെള്ളത്തിൽ തുഴഞ്ഞു നീങ്ങുന്നു. മുട്ടയിടുന്നതിനും ബീജസങ്കലനത്തിനുമായി അഞ്ച് മിനിറ്റ് എടുക്കും.[38]ജലജീവികൾക്കിടയിൽ ശരാശരി 5,000 മുട്ടകൾ ജെലാറ്റിനസ് പിണ്ഡത്തിൽ നിക്ഷേപിക്കുന്നു. എന്നിരുന്നാലും, 11,682 എണ്ണം വരെ രേഖപ്പെടുത്തിയിട്ടുണ്ട്.[41]പെൺതവളകൾ മുട്ട നിക്ഷേപിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നതിനാൽ മുട്ടയുടെ ഒരു പാത അവശേഷിക്കുന്നു. അത് ചിലപ്പോൾ സ്വയം കെട്ടുപിണയുന്നു.[17]തുടക്കത്തിൽ, പിണ്ഡം വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്നു. പക്ഷേ മുട്ടയിട്ട് 12 മണിക്കൂർ വരെ കഴിയുമ്പോൾ അല്ലെങ്കിൽ വെള്ളത്തിനു കലക്കമുണ്ടാകുമ്പോൾ മുങ്ങുന്നു.[27]മുട്ട മറ്റ് തവള ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിക്ഷേപത്തിന് 2–2.5 മില്ലീമീറ്റർ വീതിയുള്ള ഇവ ദ്വിവർണ്ണവും ഒരു അറ്റത്ത് കറുപ്പും മറ്റേ അറ്റത്ത് വെളുത്തതുമാണ്. [17]അവ ഉടനെ വളരാൻ തുടങ്ങുന്നു. മുങ്ങുന്നതിനുമുമ്പ് 4 മില്ലീമീറ്ററോളം വേഗത്തിൽ എത്തുന്നു. മുട്ട നിക്ഷേപിക്കുമ്പോൾ ആദ്യം കറുത്ത ഭാഗം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. പക്ഷേ മുങ്ങിയതിനുശേഷം വളർച്ച ക്രമരഹിതമാകുന്നു.[17]രണ്ടോ അഞ്ചോ ദിവസത്തിന് ശേഷം, വാൽമാക്രികൾ വിരിയുന്നു. പക്ഷേ ഈ പ്രക്രിയയ്ക്ക് കുറച്ച് മണിക്കൂറുകൾ മാത്രമേ എടുക്കൂ.[27]വിരിയിക്കുന്നതിനുള്ള നിരക്ക് 46 മുതൽ 77% വരെ വ്യത്യാസപ്പെടുന്നു. കൂടാതെ ഏറ്റവും കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസു വരെയാകുന്നു. നിഷ്പക്ഷ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ഷാരാവസ്ഥ വിരിയാനുള്ള സാധ്യത കുറഞ്ഞ നിരക്കിലേക്ക് നയിക്കുന്നില്ലെങ്കിലും അസിഡിക് വെള്ളത്തിൽ വിരിയാനുള്ള സാധ്യത കുറവാണ്. മുട്ടകൾ വിരിയിക്കുന്നതിന് പൂർണ്ണവളർച്ചയെത്തിയ പെൺതവളകളുടെ ദൗർലഭ്യവും പെൺതവളകൾ ഇടുന്ന മുട്ടകളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ, വാൽമാക്രിയുടെ അതിജീവന നിരക്ക് വളരെ കുറവാണെന്ന് വിശ്വസിക്കപ്പെടുന്നു.[15] വിരിഞ്ഞതിനുശേഷം, വാൽമാക്രികൾക്ക് 2.5–3 മില്ലീമീറ്ററോളം സ്‌നൗട്ട്-വെന്റ് നീളവും (എസ്‌വിഎൽ), വാൽ ഉൾപ്പെടെ 5–6 മില്ലീമീറ്റർ നീളവും കാണപ്പെടുന്നു. പരിപാലിക്കപ്പെടുന്ന വാൽമാക്രികൾ മൊത്തം ദൈർഘ്യത്തിൽ കാലക്രമേണ ഗണ്യമായി വർദ്ധിക്കുന്നു. അഞ്ച് ആഴ്ചയ്ക്കുള്ളിൽ അവയുടെ എസ്‌വിഎൽ ഏകദേശം 3 മുതൽ 9 മില്ലിമീറ്റർ വരെ വർദ്ധിക്കുന്നു. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളിൽ ഇത് വീണ്ടും മൂന്നിരട്ടിയായി വർദ്ധിക്കുന്നു.[27]മൊത്തത്തിൽ, വളർച്ചാ നിരക്ക് ആദ്യ അഞ്ച് ആഴ്ചയിൽ പ്രതിദിനം 0.2 മില്ലിമീറ്ററാണ്.[27] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന്റെ വലിപ്പം 80 മില്ലീമീറ്റർ (3.1 ഇഞ്ച്) നീളത്തിൽ എത്തുന്നു. [16] എന്നാൽ വലിപ്പം വളരെയധികം വ്യത്യാസപ്പെടുന്നു. മിക്കതും വളരെ ചെറുതാണ്. [11] ശരീരം സാധാരണയായി കുറുകെ വീതിയിൽ കടും നിറത്തിൽ കാണപ്പെടുന്നു. ഫിന്നിന് മഞ്ഞനിറവും ഗണ്യമായി കമാന ആകൃതിയും കാണപ്പെടുന്നു. പേശികൾ ശക്തി കുറഞ്ഞതും വാലറ്റത്തെത്തുമ്പോൾ വീതികുറയുന്നു. [17] ശരീരഭിത്തി അർദ്ധസുതാര്യ മഞ്ഞയും അടിവയറിന് മുകളിൽ ഇരുണ്ട ഭാഗങ്ങളും കാണപ്പെടുന്നു. അവയവങ്ങൾ രൂപപ്പെടുന്നതിന് തൊട്ടുമുമ്പ്, വാൽമാക്രിയുടെ ശരീരം മുതിർന്നവയെപ്പോലെ പച്ചകലർന്ന നിറം വ്യാപിക്കാൻ തുടങ്ങുന്നു.[17]വാൽമാക്രികൾ സാധാരണയായി ജലത്തിന്റെ ഉപരിതലത്തിന്റെ 30 സെന്റിമീറ്ററിനുള്ളിൽ നീന്തുന്നു. അല്ലെങ്കിൽ അടിയിൽ നിശ്ചലമായി കിടക്കുന്നു. മത്സ്യ സ്കൂളുകൾക്ക് സമാനമായ ഗ്രൂപ്പുകളായി അവ പലപ്പോഴും ഒരുമിച്ച് വെള്ളത്തിലൂടെ സഞ്ചരിക്കുന്നു.[40] വാൽമാക്രി ഘട്ടത്തിന്റെ അവസാനത്തിൽ പിൻകാലുകൾ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് മുൻകാലുകൾ വികസിക്കുമ്പോൾ ഘട്ടം അവസാനിക്കുന്നു. പ്രജനന സീസൺ കാരണം ഇത് സാധാരണയായി ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സംഭവിക്കുന്നത്. പക്ഷേ വർഷം മുഴുവൻ വാൽമാക്രികൾ നിരീക്ഷിക്കപ്പെടുന്നു. ചില വാൽമാക്രികൾ ഓവർവിന്റർ ചെയ്യുന്നു. പരിപാലിക്കപ്പെടുന്ന വാൽമാക്രികളിലും ഇത് സംഭവിക്കുന്നതായി കണ്ടെത്തി. വാൽമാക്രി ഘട്ടത്തിന്റെ ദൈർഘ്യം, കുളങ്ങളിലും പരിപാലനത്തിലും, സാധാരണയായി 10 മുതൽ 12 ആഴ്ച വരെയാണ്. പക്ഷേ ഇത് അഞ്ച് ആഴ്ച മുതൽ ഒരു വർഷം വരെയാകാം. മന്ദഗതിയിൽ വളരുന്ന വാൽമാക്രികൾ സാധാരണയായി ശൈത്യകാലത്ത് വളർച്ച പുരോഗമിക്കുന്നു. കാരണം വളർച്ചാ നിരക്കും താപനിലയും തമ്മിൽ നല്ല ബന്ധം കാണിക്കുന്നു. 4, 7, 9 പിഎച്ച് മൂല്യങ്ങളിലുടനീളമുള്ള വളർച്ചാ നിരക്കിന്റെ വ്യത്യാസം വളരെ കുറവാണ്. ആദ്യ നാല് ആഴ്ചകളിൽ, 18–26 °C പരിധിയിലുടനീളം വളർച്ചാ നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ ഈ സമയം മുതൽ, വളർച്ച 18 ° C ൽ ഗണ്യമായി തടസ്സപ്പെട്ടു.[27]രൂപാന്തരീകരണ ഘട്ടത്തിന്റെ തുടക്കത്തിൽ, എല്ലാ അവയവങ്ങൾക്കൊപ്പം ഒരു വാലും കാണപ്പെടുന്നു. അടുത്ത ഘട്ടത്തിൽ, വാൽ ലോപിക്കുന്നു. മാത്രമല്ല ദൃശ്യമാകുന്ന മറ്റൊരു മാറ്റം സൂക്ഷ്‌മരന്ധ്രം അടയുന്നത് മാത്രമാണ്. വാൽമാക്രികളുടെ രൂപാന്തരീകരണത്തിൽ സാധാരണയായി 22–28 മില്ലിമീറ്റർ എസ്‌വിഎൽ കാണപ്പെടുന്നു.[27] ഇത് ജലത്തിന്റെ താപനിലയെയും ലഭ്യമായ ഭക്ഷണത്തെയും ആശ്രയിച്ച് രണ്ട് മുതൽ 11 മാസം വരെ രൂപാന്തരീകരണം പൂർത്തിയാക്കുന്നു.[42]കുറഞ്ഞ താപനിലയിൽ ഈ പ്രക്രിയ മന്ദഗതിയിലാകുന്നു.[39] എന്നാൽ വാൽമാക്രി ഘട്ടം പൂർത്തിയായതിന് ശേഷം സാധാരണയായി മൂന്ന് മുതൽ എട്ട് ദിവസം വരെ എടുക്കുന്നു.[43]ഇരതേടുന്ന മത്സ്യങ്ങളില്ലാത്ത ജലശ്രോതസ്സുകളിൽ ഗണ്യമായ അനുപാതത്തിലാണ് പ്രജനനം നടക്കുന്നത്. കൂടാതെ ജലാശയങ്ങളിൽ പ്രജനനം ശാശ്വതമായികാണപ്പെടുന്നില്ല. എന്നിരുന്നാലും, വിക്ടോറിയയിലെ കൂടുതൽ ജനസംഖ്യയും സ്ഥിരമായി കുളങ്ങളിൽ പ്രജനനം നടത്തുന്നതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[7] വാൽമാക്രിയിൽ നിന്ന് രൂപഭേദം വരുന്ന മെറ്റാമോർഫുകൾ മുതിർന്നവയോട് സാമ്യമുള്ളതും ശരാശരി 2.6 സെന്റിമീറ്റർ (1.0 ഇഞ്ച്) നീളവുമാണ്. [39] അടുത്തിടെ രൂപാന്തരണം സംഭവിച്ച തവളകൾ പ്രത്യേകിച്ചും ആവാസവ്യവസ്ഥ സമീപത്തായിരിക്കുമ്പോൾ, പ്രദേശത്ത് നിന്ന് ഭക്ഷണം ലഭ്യമല്ലെങ്കിലോ കുറവായിരിക്കുമ്പോഴോ പ്രജനനസ്ഥലത്തു നിന്ന് അതിവേഗം പുറത്തുപോകുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടിയേറാനുള്ള പ്രവണത പലപ്പോഴും വലിയ തവളകൾ വളർന്നുകൊണ്ടിരിക്കുന്ന തവളകളെ ഭക്ഷിക്കുന്ന സ്വവർഗ്ഗത്തിലുള്ളവയുടെ മാംസം തിന്നുന്ന സ്വഭാവവും ഒരു കാരണമായി കാണുന്നു.[30]രൂപാന്തരീകരണം പൂർത്തിയായ ശേഷം, തവളയ്ക്ക് ഒരേ വലിപ്പമാണ്. ജുവനൈൽസ് തുടക്കത്തിൽ അതിവേഗം വളരുന്നു. വളർച്ച മന്ദഗതിയിലാകുന്നതിന് മുമ്പ് [43]രണ്ട് മാസത്തിനുള്ളിൽ 45 മില്ലീമീറ്ററും അര വർഷത്തിനുള്ളിൽ 50–60 മില്ലീമീറ്ററും എത്തുന്നു. [43]ലൈംഗിക പക്വതയിലെത്തിക്കഴിഞ്ഞാൽ, തവളകളുടെ ശാരീരിക വളർച്ച വളരെ മന്ദഗതിയിലാണ്.[43] വാൽമാക്രിയിൽ നിന്ന് രൂപഭേദം വരുന്ന തവളകൾക്ക് 2 ഗ്രാം ഭാരം വരും, ഏറ്റവും വലിയ മുതിർന്നവക്ക് 50 ഗ്രാം ഭാരം വരെ എത്താം. സംഭരിച്ച കൊഴുപ്പിന്റെ അളവ്, അടുത്തിടെയുള്ള ഭക്ഷണം, മുട്ടയുടെ രൂപീകരണം എന്നിവ അനുസരിച്ച് ഓരോ തവളകൾക്ക് ശരീരഭാരത്തിൽ കാര്യമായ വ്യത്യാസമുണ്ടാകും.[38]പരിപാലിക്കപ്പെടുന്നവയുടെ ആയുസ്സ് 10-15 വർഷം ആണെന്ന് അറിയാമെങ്കിലും, ഇണങ്ങാത്ത തവളയുടെ ആയുസ്സ് നന്നായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.[39] പരിപാലന സ്ഥിതിഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന്റെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ 30 ശതമാനത്തിലധികം കുറഞ്ഞുവെന്ന് കണക്കാക്കപ്പെടുന്നു.[44] ഇത് ആഗോളതലത്തിലും ദേശീയമായും ദുർബലമായവയാണെന്നും ന്യൂ സൗത്ത് വെയിൽസ് ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ നിയമം, 1995 പ്രകാരം വംശനാശഭീഷണി നേരിടുന്നതായും പട്ടികപ്പെടുത്തിയിരിക്കുന്നു.[12]ദേശീയ തലത്തിൽ ഇത് ദുർബലമെന്ന് മാത്രമേ തരംതിരിക്കപ്പെട്ടിട്ടുള്ളൂവെങ്കിലും, ദേശീയ തവള പ്രവർത്തന പദ്ധതി ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് വംശനാശഭീഷണി നേരിടുന്നതായി വർഗ്ഗീകരിച്ചിരിക്കുന്നു.[45]ഓസ്‌ട്രേലിയയ്ക്ക് വിപരീതമായി, ന്യൂസിലാന്റിൽ തവളകൾ ധാരാളം കാണപ്പെടുന്നു. അവയെ വന്യമായും സുരക്ഷിതമല്ലാത്തതുമായി തരംതിരിക്കുന്നു.[45] ആവാസവ്യവസ്ഥയുടെ വിഘടനം, മണ്ണൊലിപ്പ്, മണ്ണിന്റെ അവശിഷ്ടം, കീടനാശിനികൾ, രാസവളങ്ങൾ, ജല സംവിധാനങ്ങളെ മലിനപ്പെടുത്തൽ, [46] ഇരതേടുന്ന മത്സ്യങ്ങൾ, ഡ്രെയിനേജ് വ്യവസ്ഥകളിലെ മാറ്റം എന്നിവ ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ ഈ ഇനത്തിന്റെ നാശത്തിന് പല ഘടകങ്ങളും കാരണമാകുന്നുവെന്ന് കരുതപ്പെടുന്നു.[12] കിഴക്കൻ മൊസ്ക്വിറ്റോ ഫിഷ് (ഗാംബുസിയ ഹോൾബ്രൂക്കി), [12][47] വടക്കേ അമേരിക്കയിൽ നിന്നുള്ള ഒരു ഇനം കൊതുക് ലാർവകളെ നിയന്ത്രിക്കുന്നതിനായി പരിചയപ്പെടുത്തിയതിനാൽ ഇതിന്റെ ജനസംഖ്യ കുറയുന്നു.[48] ലബോറട്ടറി പഠനങ്ങൾ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന്റെ മുട്ടയും വാൽമാക്രികളും ഈ മത്സ്യത്തിന്റെ വേട്ടയാടലിന് വളരെ സാധ്യതയുള്ളവയാണെന്ന് തെളിയിച്ചിട്ടുണ്ട്. [12]ന്യൂ സൗത്ത് വെയിൽസിലെ 93 സൈറ്റുകളിൽ 77 എണ്ണത്തിലും ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് അപ്രത്യക്ഷമായതായി അറിയപ്പെടുന്നു. 1990 ന് മുമ്പ് കിഴക്കൻ മൊസ്ക്വിറ്റോ മത്സ്യം അവിടെ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തവളകൾ മത്സ്യം അടങ്ങിയ വെള്ളത്തിൽ വസിക്കുന്നതായി അറിയപ്പെടുന്നു. [49] എന്നാൽ പ്രജനനം അവിടെ വളരെ അപൂർവമായി മാത്രമേ വിജയിക്കൂ. മത്സ്യം ഇതിന്റെ മുട്ടയും വാൽമാക്രികളെയും ഭക്ഷിക്കുന്നത് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.[37]കിഴക്കൻ വിക്ടോറിയയിൽ മൊസ്ക്വിറ്റോ മത്സ്യം ഇതുവരെ ഇല്ലാത്തതിനാൽ അവിടെ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിന്റെ എണ്ണം വർദ്ധിക്കുന്നു. പക്ഷേ മത്സ്യം അവിടേ നദികളിലേക്ക് വ്യാപിക്കുകയും ചെയ്താൽ തവളകൾക്ക് കനത്ത നാശനഷ്ടമുണ്ടാകുക തന്നെ സംഭവിക്കും.[50][51] പരിചയപ്പെടുത്തിയ സസ്തനികളായ പൂച്ചകളെയും കുറുക്കന്മാരെയും വേട്ടയാടൽ, പ്രജനന സ്ഥലങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം, [12] herbicide use,[46] കളനാശിനി ഉപയോഗം,[46] തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നതിലൂടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് എന്നിവ ഈ ഇനത്തെ ബാധിക്കുമെന്ന് കരുതപ്പെടുന്നു.[12] ആംഫിബിയൻ ചൈട്രിഡ് ഫംഗസിന്റെ കടന്നുകയറ്റവും എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായതായി കരുതുന്നു. [52]എന്നാൽ വിവിധ ഘടകങ്ങളുടെ ആപേക്ഷിക പ്രാധാന്യം വ്യക്തമല്ല.[52] ഫംഗസ് കൂടുതൽ സാധാരണമായിരിക്കുന്നതിനേക്കാൾ തവളകൾക്ക് ചൈട്രിഡ് വരാനുള്ള സാധ്യത കൂടുതലാണ്.[53]തവളകളുടെ ഉൽപത്തിയുമായി ബന്ധപ്പെട്ട കുളം താരതമ്യേന ചെറുതാണെന്ന് കണ്ടെത്തി. ആവാസവ്യവസ്ഥയുടെ നാശത്തിന് ഇത് കാരണമാകുന്നു. ഇത് തവളകളുടെ ചെറിയ ഗ്രൂപ്പുകളെ ഒറ്റപ്പെട്ട നീർക്കുഴികളിൽ ഒതുക്കി വളർത്തുകയും ബീജസങ്കലന സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു. എതിരായ ജനിതക ഫലങ്ങൾ കുറയ്ക്കുന്നതിനും അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിൽ മനുഷ്യരുടെ ഇടപെടൽ വഴി തവളകളെ കൂട്ടിക്കലർത്താനുള്ള നിർദ്ദേശങ്ങൾക്ക് ഇത് കാരണമായി.[51][54] തവളയുടെ സ്വവർഗ്ഗത്തിലുള്ളവയുടെ മാംസം തിന്നുന്ന സ്വഭാവം ചില പ്രദേശങ്ങളിൽ അതിന്റെ ഇടിവിന് കാരണമായിയെന്ന് അനുമാനിക്കപ്പെടുന്നു. കാരണം ചെറിയ വാൽമാക്രികൾ വിഷാംശം ഉള്ളവയാകാം. [36] ഓസോൺ പാളിയിലെ ദ്വാരം, ആഗോളതാപനം, വരൾച്ച എന്നിവ മൂലം വർദ്ധിച്ച അൾട്രാവയലറ്റ് വികിരണം എന്നിവയാണ് ഇടിവിന് കാരണമായ മറ്റ് കാരണങ്ങൾ. ആദ്യ സിദ്ധാന്തം പരീക്ഷിക്കുകയും ഫലങ്ങൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ആഗോളതാപനം വിശ്വസനീയമായ കാരണമായി കരുതപ്പെടുന്നില്ല, കാരണം തവളയുടെ പരിധിയുടെ അതിരുകൾ മാറിയിട്ടില്ല, അതേസമയം വരണ്ടതും നനഞ്ഞതുമായ പ്രദേശങ്ങളിൽ ജനസംഖ്യ കുറയുന്നു.[53] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് വളരെയധികം ഗവേഷണത്തിനും നിരീക്ഷണത്തിനും വിഷയമായിട്ടുണ്ട്. അതിന്റെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിന് ഇത് പ്രധാനമാണ്.[55][56] കൊതുക് മത്സ്യത്തെ നിയന്ത്രണത്തിലാക്കാനുള്ള മാനേജ്മെൻറ് നടപടികളുടെ വികസനത്തിൽ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[12]മത്സ്യത്തെ വിഷലിപ്തമാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. പക്ഷേ ജലപാതകൾ വലുതായതിനാൽ പരീക്ഷണങ്ങൾ സമ്മിശ്ര ഫലങ്ങൾ നൽകുന്നു. കൊതുക് മത്സ്യത്തിന്റെ വേട്ടക്കാരെയും പരീക്ഷിച്ചിരുന്നു.[51]മറ്റ് ഉപായങ്ങളിൽ അനുയോജ്യമായ ആവാസവ്യവസ്ഥയുടെ വികാസവും മെച്ചപ്പെടുത്തലും ഉൾപ്പെടുന്നു. അതായത് ചൈട്രിഡ് [57][58] [59], എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ലവണാംശം വർദ്ധിപ്പിക്കുക, ജീവിവർഗങ്ങളുടെ പ്രത്യുത്പാദന വിജയം വർദ്ധിപ്പിക്കുക തുടങ്ങിയ നടപടികൾ ഉൾക്കൊള്ളുന്നു. ഈ നടപടികൾക്ക് സമാന്തരമായി കമ്മ്യൂണിറ്റി ബോധവൽക്കരണ പരിപാടികളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[12]തവളയെ സംരക്ഷിക്കുന്നതിനുള്ള ഒരു ബുദ്ധിമുട്ട്, 1990 മുതൽ ന്യൂ സൗത്ത് വെയിൽസിലെ അറിയപ്പെടുന്ന ജനസംഖ്യയുടെ 20% മാത്രമാണ് സംരക്ഷണ പാർക്കുകളിൽ ജീവിക്കുന്നത്. സംരക്ഷണ പാർക്കുകളിൽ കാണപ്പെടുന്ന എട്ട് ജനസംഖ്യയിൽ, അഞ്ച് എണ്ണം മാത്രമാണ് പൂർണ്ണമായും അവിടെ കാണപ്പെടുന്നത്. ഇവയിലൊന്ന് പ്രജനനം നടത്തുന്നില്ല.[50]തവളകൾക്ക് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വകാര്യ ഭൂമിയിലെ ആവാസവ്യവസ്ഥ നശിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.[51]നിരവധി നിർദ്ദിഷ്ട സംഭവവികാസങ്ങൾ ആവാസവ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് നിയമ നടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ ചില കമ്മ്യൂണിറ്റികൾ "ഫ്രണ്ട്സ് ഓഫ് ദി ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് " ആക്ഷൻ ഗ്രൂപ്പുകൾ ആരംഭിച്ചു.[60]പൊതുജന അവബോധം വർദ്ധിച്ചതോടെ, വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി, വാർത്താ വിഭാഗങ്ങൾ പതിവായിത്തീരുകയും പരിസ്ഥിതി ലോഗോകളിലെയും കലാസൃഷ്ടികളിലെയും തവളയെക്കുറിച്ചുള്ള പരാമർശങ്ങൾ വർദ്ധിച്ചു.[61] ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗിനെക്കുറിച്ചുള്ള പൊതുബോധം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനും സഹായകമായിട്ടുണ്ട്. കാരണം അതിന്റെ നിറങ്ങൾ ദേശീയ നിറങ്ങൾക്ക് തുല്യമാണ്.[62]തവളകൾ വസിക്കുന്ന പ്രദേശങ്ങൾക്ക് സമീപം വൃക്ഷം മുറിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.[63] മനുഷ്യവാസമുള്ള തുറസ്സായ ചുറ്റുപാടുകളിലാണ് ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് കൂടുതലായി കാണുന്നത് എന്നതിനാൽ, ആവാസവ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ലക്ഷ്യമിട്ടതിൽ പാരിസ്ഥിതിക ഇടപെടലും കാണപ്പെടുന്നു.[51] എഎസ്‌എക്സ് തവള ഫോക്കസ് സ്പോൺസർ ചെയ്ത സിഡ്‌നിയിലെ തരോംഗ മൃഗശാലയിലെ ഹെർപെറ്റോഫുന സ്റ്റാഫ് 1998-ൽ ഒരു ക്യാപ്റ്റീവ്-ബ്രീഡിംഗ് പ്രോഗ്രാം ആരംഭിച്ചു. സിഡ്നി മേഖലയിലെ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ജനസംഖ്യ കുറയുന്നതിനെതിരെ സഹായിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കാട്ടു തവളകളെ ബന്ദികളാക്കി വളർത്തുന്നതും ധാരാളം വാൽമാക്രികളെ കാട്ടിലേക്ക് തിരികെ വിടുന്നതും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതും സ്വതന്ത്രമാക്കലിനുശേഷം നിരീക്ഷിക്കുന്നതും അതിൽ ഉൾപ്പെടുന്നു.[64]പ്രോഗ്രാമിന്റെ തുടക്കത്തിൽ "ഫ്രോഗ് ഫോക്കസ് ബോട്ടണി" എന്നായിരുന്നു പേര്. സസ്യശാസ്ത്രമായിരുന്നു യഥാർത്ഥ ഫോക്കസ് സൈറ്റ്. സർ ജോസഫ് ബാങ്ക് റിസർവിലെ ഒരു സൈറ്റിലേക്ക് ആയിരക്കണക്കിന് വാൽമാക്രികൾ വിട്ടയക്കുകയും പ്രാദേശിക സമൂഹം സ്വതന്ത്രമാക്കലിനുശേഷം നിരീക്ഷണം നടത്തുകയും ചെയ്തു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ നിരീക്ഷണവുമായി സ്‌കൂൾ വിദ്യാർത്ഥികൾ ഏർപ്പെടുന്നത് ഇതാദ്യമാണ്.[64]അതിനുശേഷം പ്രോഗ്രാം മറ്റ് പല മേഖലകളിലേക്കും വ്യാപിച്ചു. 1998 നും 2004 നും ഇടയിൽ, വടക്കൻ സിഡ്നിയിലെ കൊളറോയിയിലെ ലോംഗ് റീഫ് ഗോൾഫ് കോഴ്‌സിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കുളങ്ങളിലേക്കും അണക്കെട്ടുകളിലേക്കും വാൽമാക്രികൾ സ്വതന്ത്രമാക്കി.[34][62]ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് മുമ്പ് ഈ പ്രദേശത്തുണ്ടായിരുന്നുവെങ്കിലും അതിന്റെ ജനസംഖ്യ നഷ്ടപ്പെട്ടു. പൂർണ്ണവളർച്ചയെത്തിയ ആൺ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ഇടയ്ക്കിടെ അവിടെ കാണപ്പെടുന്നുണ്ട്. [34] എന്നിരുന്നാലും, സ്ഥിരമായ പ്രജനന ജനസംഖ്യ ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല. [34]ചിട്രിഡിയോമൈക്കോസിസ് മൂലം സിഡ്നിയിലെ മാരിക്വില്ലിൽ വീണ്ടും കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു.[34] കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Litoria aurea. വിക്കിസ്പീഷിസിൽ Litoria aurea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia