ചാരകണ്ഠൻ തിനക്കുരുവി
എംബെറിസിഡേ കുടുംബത്തിലെ ഒരു ഇനം പക്ഷിയാണ് ചാരകണ്ഠൻ തിനക്കുരുവി. ഗ്രേ നെക്ഡ് ബൻടിംഗ്, ഗ്രേ-ഹുഡ്ഡ് ബണ്ടിംഗ് എന്നും ഈ പക്ഷി അറിയപ്പെടുന്നു (ചെസ്റ്റ്നട്ട്-ഇയേർഡ് ബണ്ടിംഗിനും ഇത് ഉപയോഗിക്കുന്നു [3]. കാസ്പിയൻ കടൽ മുതൽ മധ്യേഷ്യയിലെ അൽതായ് പർവതനിരകൾ വരെയും തെക്കേ ഏഷ്യയുടെ ചില ഭാഗങ്ങളിൽ ശീതകാലം വരെയും ഇതിനെക്കാണാം. മറ്റ് ബണ്ടിംഗുകളെപ്പോലെ ഇത് ചെറിയ കൂട്ടങ്ങളായാണ് കാണപ്പെടുന്നത്. വിവരണം![]() ഈ പക്ഷിയുടെ കൊക്ക് മുകളിൽ ചാരനിറത്തോടുകൂടിയതാണ്. ചാരനിറത്തിലുള്ള തലയിൽ വേറിട്ടുനിൽക്കുന്ന വെളുത്ത കണ്ണ്. താടിയും കഴുത്തും വെളുത്ത പിങ്ക് നിറത്തിലുള്ളതും ചാരനിറത്തിലുള്ള വരകളുള്ളവയുമാണ്. അടിവശം പിങ്ക് കലർന്ന തവിട്ടുനിറമാണ്. പെൺപക്ഷി നിറംമങ്ങിയതാണ്. പുറം വാൽ തൂവലുകൾ വെളുത്തതാണ്. [3] [4] ഫ്രാൻസിസ് ബുക്കാനൻ-ഹാമിൽട്ടൺ വരച്ച ചിത്രത്തെ അടിസ്ഥാനമാക്കിയാണ് എഡ്വേർഡ് ബ്ലിത്ത് ഈ ഇനത്തെ വിശേഷിപ്പിച്ചത്. [5] ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേണലിന്റെ പ്രസിദ്ധീകരണത്തിലെ വിവരണത്തിന്റെ യഥാർത്ഥ തീയതി 1845 ആണെന്ന് അഭിപ്രായമുണ്ട്. [6] ഇന്ത്യൻ മ്യൂസിയത്തിൽ ഒരു മാതൃക കണ്ടെത്തിയിട്ടില്ല. [7] ശൈത്യകാലത്ത് ഇത് ഹ്രസ്വമായ ഒരു ക്ലിക്ക് ശബ്ദമുണ്ടാക്കുന്നു. [8] മൂന്ന് ഉപസ്പീഷീസുകളുണ്ട്: buchanani, neobscura, and ceruttii. [9] ആവാസ വ്യവസ്ഥ![]() വരണ്ടതും തുറന്നതുമായ ആവാസ വ്യവസ്ഥകളിലാണ് ഗ്രേ നെക്ഡ് ബൻടിംഗ് കാണപ്പെടുന്നത്, പലപ്പോഴും കല്ലുള്ളതും, മുള്ളുള്ള കുറ്റിച്ചെടികളുള്ളതുമായ കുന്നിൻ പ്രദേശങ്ങളിൽ. ദേശാടനം നടത്തുന്ന ഇവ, മാർച്ചിൽ അവരുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നു. അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, ഭൂട്ടാൻ, നേപ്പാൾ, ചൈന, ഹോങ്കോംഗ്, ഇന്ത്യ, ഇറാൻ, ഇസ്രായേൽ, [10] കസാക്കിസ്ഥാൻ, മംഗോളിയ, ഒമാൻ, പാകിസ്ഥാൻ, റഷ്യ, സിറിയ, താജിക്കിസ്ഥാൻ, തുർക്കി, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു.[11] പ്രധാനമായും 7000 അടിക്ക് താഴെയുള്ള മിതശീതോഷ്ണ പുൽമേടാണ് ഇതിന്റെ സ്വാഭാവിക ആവാസ കേന്ദ്രം. [12] സസ്യങ്ങൾക്കടിയിൽ ഇത് നിലത്ത് കൂടുകൂട്ടുന്നു. കൂട് നിർമ്മാണത്തിന്, പുല്ലും മുടിയും ഉപയോഗിക്കാറുണ്ട്. പ്രജനനകാലത്ത് ഹ്രസ്വവും തീവ്രവുമായ ശബ്ദമുണ്ടാക്കാറുണ്ട്. [3] കസാക്കിസ്ഥാനിൽ നിന്നുള്ള പക്ഷികളിൽ ഒരുതരം ടിക്ക് (Hyalomma) കാണപ്പെട്ടിട്ടുണ്ട്.[13] ആൺപക്ഷികളും പെൺപക്ഷികളും വെവ്വേറെ ദേശാടനം നടത്തുന്നതായി ക്ലൗഡ് ടിഷർസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. [14] അവലംബം
|
Portal di Ensiklopedia Dunia