ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം
![]() കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ദേശീയ പാത 544 ൽ പുതുക്കാട് നഗരത്തിൽ നിന്ന് 28 കിലോമീറ്റർ ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. 1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്[1]. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഉഷ്ണമേഖലാ നിത്യ ഹരിത വനങ്ങളാണ് ഇവിടെ. പണ്ട് നിബിഢവനങ്ങളായിരുന്ന ഇവിടം ഇന്ന് വനനശീകരണം മൂലം നാമാവശേഷമായിരിക്കുന്നു. പുതുക്കാട് നഗരത്തിന് സമീപം ആമ്പല്ലൂർ ഗ്രാമത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന എച്ചിപ്പാറയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. വിവിധയിനം കുരങ്ങുകൾ, പുലി, കടുവ എന്നിവ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ചിമ്മിണി നദിക്കു കുറുകെ 75മീറ്റർ ഉയരമുള്ള ഒരു ഡാമും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്.[2] എങ്കിലും ഇന്നും ധാരാളം സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഇന്ത്യൻ ഉപദ്വീപിലെ എല്ലാ പ്രധാന തരം സസ്യങ്ങളും ഇവിടെ കാണാം. മനുഷ്യ സംസർഗ്ഗം മൂലം സസ്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. കാട്ടുപോത്ത്, ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ കാണാം. സാഹസിക മലകയറ്റക്കാർക്ക് മലകയറുവാനുള്ള നടപ്പാതകൾ ഇവിടെ ഉണ്ട്. പീച്ചി-വാഴാനി വന്യജീവി കേന്ദ്രവുമായി ബന്ധപ്പെട്ടതിനാൽ പീച്ചിയിൽ സൗജന്യ ഡോർമെൻററിയും ഭക്ഷണ സൗകര്യവും വനംവകുപ്പ് അവകാശപ്പെട്ടവർക്ക് ഒരുക്കിയിട്ടുണ്ട്. പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ വഴി ട്രയിൻ മാർഗ്ഗവും പുതുക്കാട് കെ എസ് ആർ ടി സി വഴി ബസ്സ് മാർഗ്ഗവും എത്താം താമസ സൗകര്യങ്ങൾചിമ്മിണി ഡാമിനു സമീപമുള്ള നിരീക്ഷണ ബംഗ്ലാവിൽ താമസ സൗകര്യങ്ങൾ ലഭിക്കും. ആമ്പല്ലൂരിലും പുതുക്കാടും താമസ സൗകര്യങ്ങൾ ലഭ്യമാണ്. അവലംബം
പുറത്തുനിന്നുള്ള കണ്ണികൾChimmony Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ചിത്രങ്ങൾ
|
Portal di Ensiklopedia Dunia