ചുണ്ടിക്കുളം ദേശീയോദ്യാനം
ചുണ്ടിക്കുളം ദേശീയോദ്യാനം (Tamil: சுண்டிக்குளம் தேசிய பூங்கா Cuṇṭikkuḷam Tēciya Pūṅkā) ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിൽ ഏകദേശം 12 കിലോമീറ്റർ വടക്കുകിഴക്ക് കിളിനൊച്ചി ജില്ലയിൽ സ്ഥിതിചെയ്യുന്നു. ചരിത്രം1937-ലെ ഫൗണ ആൻഡ് ഫ്ളോറ പ്രൊട്ടക്ഷൻ ഓർഡിനൻസ് (No. 2) പ്രകാരം 1938 ഫെബ്രുവരി 25- ന് ചുണ്ടിക്കുളം ലഗൂണിനു ചുറ്റമുള്ള പ്രദേശങ്ങളും പക്ഷിസങ്കേതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു[1]. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) എന്ന സൈനികസംഘടനയിൽ നിന്നും ശ്രീലങ്കൻ ആർമിയുടെ അഞ്ചാമത്തെ ഡിവിഷൻ ചുണ്ടിക്കുളം പക്ഷിസങ്കേതവും ചുറ്റുമുള്ളപ്രദേശങ്ങളും പിടിച്ചെടുക്കപ്പെട്ടു[2][3]. തുടർന്ന് ശ്രീലങ്കൻ ആർമി അവിടെ സൈനികത്താവളങ്ങൾ നിർമ്മിക്കുകയും, സൈന്യം സങ്കേതത്തിൽ മീൻപിടുത്തക്കാരെ നിരോധിച്ചും താല്ക്കാലിക താമസക്കാരെ അവരവരുടെ വീടുകളിലേയ്ക്ക് മടക്കിഅയക്കുകയും ചെയ്തു[4][5]. 2012 ജനുവരിയിൽ ആർമി, സങ്കേതത്തിൽ ചുണ്ടിക്കുളം നാച്യൂർ പാർക്ക് ഹോളിഡേ റിസോർട്ട് തുറന്നു[6]. ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ ഗവണ്മെന്റ് വടക്കൻ പ്രവിശ്യയിലെ നിരവധി സങ്കേതങ്ങൾ ദേശീയോദ്യാനമായി മാറ്റപ്പെട്ടു[7][8]. നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമും യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമും ഗവണ്മെന്റും കൂടിചേർന്ന് ഇന്റഗ്രേറ്റെഡ് സ്ട്രാറ്റെജിക് എൻവിറോണ്മെന്റൽ അസ്സെസ്സ്മെന്റ് ഓഫ് നോർത്തേൺ പ്രൊവിൻസ് നിർമ്മിക്കപ്പെടുകയും ചുണ്ടിക്കുളം സങ്കേതം എലിഫന്റ് പാസ്സ് വരെ നീട്ടിയതായി 2014 ഒക്ടോംബറിൽ പ്രസിദ്ധീകരിച്ചു[9]. തുടർന്ന് തെക്കുകിഴക്കൻ ഭാഗത്തുള്ള ചാലൈയും പല്ലമറ്റാലനും ദേശീയോദ്യാനമായി ഉയർത്തപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ചുണ്ടിക്കുളം സങ്കേതം 11,149 ഹെക്ടറിൽ (27,550 ഏക്കർ) നിന്ന് 19,565 ഹെക്ടർ (48,347 ഏക്കർ) പ്രദേശമായി വളർന്നു[10]. മേയ് 2015 -ൽ ആദംസ് ബ്രിഡ്ജ്, ഡെൽഫ്റ്റ്, മധു റോഡ് എന്നീ ഭാഗങ്ങൾ ചുണ്ടിക്കുളം ദേശീയോദ്യാനത്തിന്റെ ഭാഗമാകുമെന്നു പ്രഖ്യാപിച്ചു. 2015 ജൂൺ 22നു 19,565 ഹെക്ടർ (48,347 ഏക്കർ) പ്രദേശമുള്ള ചുണ്ടിക്കുളം സങ്കേതം ദേശീയോദ്യാനമായി മാറ്റപ്പെട്ടു[11][12] സസ്യജാലവും ജന്തുജാലവുംചുണ്ടിക്കുളം ലഗൂണിനുചുറ്റും ഭാഗികമായി കണ്ടൽചതുപ്പുകളും കടൽപുല്ലുകളും കാണപ്പെടുന്നു. പാൽമിറ പാം പ്ലാന്റേഷനുകളും കുറ്റിക്കാടുകളും വരണ്ടമേഖലയിൽ കാണുന്ന സസ്യജാലങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിലുൾപ്പെട്ടിരിക്കുന്നു. ധാരാളം വർഗ്ഗത്തിൽപ്പെട്ട ജലപക്ഷികളും വേഡർ പക്ഷികളും ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. വരവാലൻ ഗോഡ്‌വിറ്റ് (Limosa lapponica), പട്ടവാലൻ ഗോഡ്‌വിറ്റ് (Limosa limosa), നീർക്കാട (Tringa hypoleucos), പവിഴക്കാലി (Himantopus himantopus), തവിട്ടു തലയൻ കടൽകാക്ക (Chroicocephalus brunnicephalus), കടൽക്കാട (Calidris ferruginea), യൂറേഷ്യൻ കൂട്ട് (Fulica atra),വാൾക്കൊക്കൻ (Numenius arquata), പട്ടക്കണ്ണൻ എരണ്ട (Anas crecca), ചന്ദനക്കുറി എരണ്ട (Mareca penelope), വരി എരണ്ട (Spatula querquedula), ചട്ടുകക്കൊക്കൻ (Platalea leucorodia), വലിയ അരയന്നകൊക്ക് (Phoenicopterus roseus), പാത്തകൊക്കൻ ആള (Gelochelidon nilotica), ചതുപ്പൻ കാടക്കൊക്ക് (Tringa stagnatilis), വാലൻ എരണ്ട (Threskiornis melanocephalus), കഷണ്ടിക്കൊക്ക് (Anas acuta), വർണ്ണക്കൊക്ക് (Mycteria leucocephala), ബഹുവർണ്ണൻ മണലൂതി (Calidris pugnax), ഷോവെലെർ, ടെരെക് മണലൂതി (Xenus cinereus), പുള്ളിക്കാടക്കൊക്ക് (Tringa glareola) തുടങ്ങിയ ജലപക്ഷികൾ ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു[1][13]. പുള്ളിപ്പുലി, സ്ലോത്ത് ബീയർ, മാൻ എന്നീ സസ്തനികൾ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. മുഗ്ഗർ ക്രോക്കഡൈൽ, സാൾട്ട് വാട്ടർ ക്രോക്കഡൈൽ എന്നിവയും ജൈവവൈവിധ്യത്തിലുൾപ്പെടുന്നു[10] [14] . ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia