ചുവപ്പുകുള്ളൻ

ചുവപ്പു കുള്ളനായ ബർണാർഡിന്റെ നക്ഷത്രം ചിത്രകാരന്റെ ഭാവനയിൽ; നക്ഷത്രങ്ങളിൽ ബഹുഭൂരിഭാഗവും ചുവപ്പു കുള്ളന്മാരാണ്‌
പ്രോക്സിമ സെന്റോറി, സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ ഇത് ( 4.2 ly,)ചുവന്ന കുള്ളനാണ്

താരതമ്യേന താപനില കുറഞ്ഞതും ചെറുതുമായ നക്ഷത്രങ്ങളാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. സൂര്യന്റെ‍ പകുതിയിൽ താഴെ പിണ്ഡം മാത്രമേ ഇത്തരം നക്ഷത്രങ്ങൾക്ക് ഉണ്ടാവാറുള്ളൂ. ഈ ഗണത്തിൽപെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 K -ലും താഴെയായിരിക്കും. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഒരു ചുവന്ന കുള്ളൻ നക്ഷത്രമാണ്‌.

സവിശേഷതകൾ

ചുവന്ന കുള്ളൻ നക്ഷത്രങ്ങളുടെ പിണ്ഡം സൗരപിണ്ഡത്തിന്റെ 40% ൽ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊർജ്ജോല്പാദനം പ്രോട്ടോൺ-പ്രോട്ടോൺ ശൃംഖല പ്രതിപ്രവത്തര്നത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ പ്രകാശം വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ ഊർജ്ജം കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിൽ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരിക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള ഊർജ്ജത്തിന്റെ വ്യാപനം ദുഷ്കരമാണ്.

ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന ഹീലിയം കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ ഇത്തരം നക്ഷത്രങ്ങൾക്ക് അവയുടെ ഹൈഡ്രജൻ കൂടുതൽ കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നു. ഈ കാരണത്താൽ ചുവന്ന കുള്ളൻ നക്ഷത്രങ്ങളുടെ ആയുസ് വളരെ നീണ്ടതാണ്. അവയുടെ പിണ്ഡത്തിനനുസരിച്ച് 1000 കോടി മുതൽ 100,000 കോടി വർഷം വരെയാകാം അവയുടെ ആയുർദൈർഘ്യം. പിണ്ഡം കുറയുന്നതിനനുസരിച്ച് ആയുസ് കൂടുതലായിരിക്കും.

മറ്റ് നക്ഷത്രങ്ങളെ പോലെ ചുവപ്പ് കുള്ളന്മാർക്കും ഗ്രഹ വ്യവസ്ഥകൾ ഉണ്ടാകാമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്

ചുവപ്പുകുള്ളന്‌ ചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹം - ചിത്രകാരന്റെ ഭാവനയിൽ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya